scorecardresearch

'എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ'; തെറ്റ് സമ്മതിച്ച് കോൺസ്റ്റാസ്

സിഡ്നി ടെസ്റ്റിൽ ഇന്ത്യൻ താത്കാലിക ക്യാപ്റ്റൻ ബുമ്രയുമായി ഫീൽഡിൽ വെച്ച് കൊമ്പുകോർത്ത സംഭവത്തിൽ പിഴവ് തന്റെ ഭാഗത്തായിരിക്കാം എന്ന പ്രതികരണവുമായി ഓസീസ് യുവതാരം സാം കോൺസ്റ്റാസ്.

സിഡ്നി ടെസ്റ്റിൽ ഇന്ത്യൻ താത്കാലിക ക്യാപ്റ്റൻ ബുമ്രയുമായി ഫീൽഡിൽ വെച്ച് കൊമ്പുകോർത്ത സംഭവത്തിൽ പിഴവ് തന്റെ ഭാഗത്തായിരിക്കാം എന്ന പ്രതികരണവുമായി ഓസീസ് യുവതാരം സാം കോൺസ്റ്റാസ്.

author-image
Sports Desk
New Update
bumrah konstas

Bumrah against Konstas : (Screenshot)

സിഡ്നി ടെസ്റ്റിൽ ഇന്ത്യൻ താത്കാലിക ക്യാപ്റ്റൻ ബുമ്രയുമായി ഫീൽഡിൽ വെച്ച് കൊമ്പുകോർത്ത സംഭവത്തിൽ പിഴവ് തന്റെ ഭാഗത്തായിരിക്കാം എന്ന പ്രതികരണവുമായി ഓസീസ് യുവതാരം സാം കോൺസ്റ്റാസ്. ഖ്വാജയുടെ വിക്കറ്റ് വീഴുന്നതിലേക്ക് വഴിവെച്ച സംഭവം തന്റെ പിഴവിൽ നിന്ന് ഉണ്ടായതായിരിക്കാം എന്നാണ് കോൺസ്റ്റസ് പറയുന്നത്. 

Advertisment

സിഡ്നി ടെസ്റ്റിന്റെ രണ്ടാം ദിനത്തിനെ അവസാന മിനിറ്റുകളിലാണ് സംഭവം. അന്നത്തെ മത്സരം അവസാനിക്കാൻ ഒരു ഓവർ മാത്രമാണ് ഉണ്ടായത്. ബുമ്ര വേഗത്തിൽ ഓവർ തീർക്കാനാണ് ശ്രമിച്ചത്. എന്നാൽ ഖ്വാജ ബാറ്റിങ്ങിന് തയ്യാറെടുക്കാൻ വൈകി ബുമ്രയുടെ റൺഅപ്പ് തടസപ്പെടുത്തി. ഇത് ബുമ്രയെ പ്രകോപിപ്പിച്ചു. ബാറ്റിങ്ങിന് റെഡിയാവാൻ ഖ്വാജയോട് ബുമ്ര ആവശ്യപ്പെട്ടു. ഈ സമയം നോൺസ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന കോൺസ്റ്റാസ് ബുമ്രയ്ക്ക് നേരെ തിരിഞ്ഞു. 

ബുമ്രയും കോൺസ്റ്റസും തമ്മിൽ വാക്കു തർക്കമുണ്ടായി. അംപയർ എത്തിയാണ് രംഗം ശാന്തമാക്കിയത്. ഈ സംഭവത്തിന് ശേഷം വന്ന മൂന്നാമത്തെ ഡെലിവറിയിൽ സ്ലിപ്പിൽ ക്യാച്ച് നൽകി ഖ്വാജ മടങ്ങി. ഖ്വാജയുടെ വിക്കറ്റ് കോൺസ്റ്റസിന് നേരെ തിരിഞ്ഞാണ് ബുമ്ര ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ ആഘോഷിച്ചത്. ഈ സംഭവത്തിലാണ് പിഴവ് തന്റെ ഭാഗത്ത് ആണെന്ന കോൺസ്റ്റസിന്റെ പ്രതികരണം വരുന്നത്. 

Advertisment

നിർഭാഗ്യം കൊണ്ട് ഖ്വാജ പുറത്തായി. ഖ്വാജ അവിടെ കുറച്ച് സമയം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. അവിടെ എനിക്ക് തെറ്റ് സംഭവിച്ചതാവാം. പക്ഷെ ഇങ്ങനെയെല്ലാം സംഭവിക്കും. ഇത് ക്രിക്കറ്റാണ്. ബുമ്രയ്ക്കാണ് ക്രഡിറ്റ്. ബുമ്രയ്ക്ക് വിക്കറ്റ് വീഴ്ത്താനായി, കോൺസ്റ്റസ് പറയുന്നു.

കോഹ്ലിയുമായും കോൺസ്റ്റസ് ഈ പരമ്പരയിൽ ഏറ്റുമുട്ടിയിരുന്നു. അരങ്ങേറ്റ ടെസ്റ്റിൽ ബുമ്രയ്ക്ക് എതിരെ ഒരു സ്പെല്ലിൽ 30ന് മുകളിൽ റൺസ് കണ്ടെത്തി കോൺസ്റ്റസ് കളിക്കുന്ന സമയമായിരുന്നു ഇത്. ഈ സമയം ക്രീസിൽ നിന്ന കോൺസ്റ്റസിനെ കോഹ്ലി തോള് കൊണ്ട് ഇടിച്ചു. ഇരുവരും തമ്മിൽ ചെറിയ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. സംഭവത്തിൽ കോഹ്ലിക്കെതിരെ വിലക്ക് ഉൾപ്പെടെയുള്ള നടപടി വേണം എന്ന ആവശ്യം ശക്തമായി. എന്നാൽ പിഴ അടച്ച് കോഹ്ലി തടിയൂരി. ക്രിക്കറ്റിൽ ഇങ്ങനെയെല്ലാം സംഭവിക്കും എന്നാണ് കോഹ്ലിയുമായുള്ള ഏറ്റുമുട്ടലിനോടും കോൺസ്റ്റസ് പ്രതികരിച്ചത്. 

Read More

Indian Cricket Team Indian Cricket Players Jaspreet Bumra India Vs Australia indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: