/indian-express-malayalam/media/media_files/2024/12/26/GoQXp56gatLhe6T5TzYP.jpg)
Konstas involved in a heated exchange with Virat Kohli (Screenshot)
ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം കോഹ്ലിയും ഓസ്ട്രേലിയയുടെ അരങ്ങേറ്റക്കാരൻ ഓപ്പണറും തമ്മിലായിരുന്നു ഉരസൽ. ബൂമ്രയുടെ ഒരോവറിൽ 16 റൺസ് ആണ് കോൺസ്റ്റാസ് അടിച്ചെടുത്തത്. ബൂമ്രയുടെ ഒറ്റ സ്പെല്ലിൽ കോൺസ്റ്റസ് നേടിയത് 34 റൺസും. ഇന്ത്യയുടെ സ്റ്റാർ പേസർക്കെതിരെ 19കാരൻ റൺ വാരി കളിച്ചപ്പോഴാണ് പ്രകോപനവുമായി കോഹ്ലി എത്തിയത്. എന്നാൽ മെൽബണിലെ ആദ്യ ദിനം അവസാനിക്കുമ്പോൾ കോൺസ്റ്റാസിന്റെ വിക്കിപ്പീഡിയ പേജിൽ വന്ന എഡിറ്റ് ആണ് ഇപ്പോൾ ചർച്ചയാവുന്നത്.
കോഹ്ലിയുടെ പിതാവ്, ബൂമ്രയുടെ പിതാവ് എന്നാണ് കോൺസ്റ്റാസിന്റെ വിക്കിപ്പീഡിയ പേജിൽ ആരോ എഡിറ്റ് ചെയ്തത്. ഇതിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. കോഹ്ലിയുമായുള്ള ക്രീസിലെ ഉരസലിന് പിന്നാലെയാണ് വിക്കീപ്പീഡിയ പേജിൽ ഇങ്ങനെ ഒരു എഡിറ്റ് വന്നത്. ഓവർ കഴിഞ്ഞതിന് പിന്നാലെയാണ് ക്രീസിൽ നിന്നിരുന്ന കോൺസ്റ്റാസിനെ തോളുകൊണ്ട് കോഹ്ലി തള്ളിയത്. കോഹ്ലി ഇത് മനപൂർവം ചെയ്തതാണ് എന്ന് റിക്കി പോണ്ടിങ് ഉൾപ്പെടെയുള്ള താരങ്ങൾ പറഞ്ഞു കഴിഞ്ഞു.
Oh this is a bit mischievous.
— Peter Lalor (@plalor) December 26, 2024
Konstas father of Kohli. pic.twitter.com/wKCXOyE4xv
ഓസ്ട്രേലിയക്ക് വേണ്ടി ടെസ്റ്റിൽ അർധശതകം കണ്ടെത്തുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമാണ് കോൺസ്റ്റാസ്. 60 റൺസ് എടുത്ത് നിൽക്കെ രവീന്ദ്ര ജഡേജ കോൺസ്റ്റസിനെ വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു. കോൺസ്റ്റസ് അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ മറുവശത്ത് ഇന്ത്യക്ക് ആശങ്കയാണ്. കോൺസ്റ്റാസുമായുള്ള കൊമ്പുകോർക്കലിന്റെ പേരിൽ കോഹ്ലിക്ക് അടുത്ത മത്സരത്തിൽ നിന്ന് വിലക്ക് വരുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. സിഡ്നി ടെസ്റ്റ് നഷ്ടമായാൽ അത് ഇന്ത്യക്ക് വലിയ തിരിച്ചടിയാവും.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് നിർണായകമാണ് ഇനി വരുന്ന രണ്ട് ടെസ്റ്റും. ബോക്സിങ് ഡേ ടെസ്റ്റ് ജയിച്ചാൽ പരമ്പര നഷ്ടപ്പെടുന്നില്ല എന്ന് ഇന്ത്യക്ക് ഉറപ്പിക്കാം. മെൽബണിൽ രണ്ടാം ദിനം തുടക്കത്തിൽ തന്നെ സ്കോർ ഉയർത്താൻ അനുവദിക്കാതെ ഓസ്ട്രേലിയയെ ഓൾ ഔട്ട് ആക്കുകയാവും ഇന്ത്യ ലക്ഷ്യം വെക്കുക. അർധശതകം പിന്നിട്ട് നിൽക്കുന്ന സ്മിത്താണ് രണ്ടാം ദിനം ഇന്ത്യക്ക് മുൻപിൽ പ്രധാനമായും തലവേദന ഉയർത്തുന്നത്. ക്യാപ്റ്റൻ കമിൻസ് ആണ് ആദ്യ ദിനം അവസാനിക്കുമ്പോൾ സ്മിത്തിനൊപ്പം ക്രീസിൽ നിൽക്കുന്നത്.
ട്രാവിസ് ഹെഡിനെ ഏഴ് പന്തിൽ ഡക്കാക്കിയും മിച്ചൽ മാർഷിനെ നാല് റൺസിന് മടക്കിയും ബൂമ്രയാണ് ആദ്യ ദിനം ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. ആദ്യ ദിനം ബൂമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. ആകാശ് ദീപും രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.