/indian-express-malayalam/media/media_files/2024/12/26/a9Lwd3uev7o3tpdp89bV.jpg)
Sam Konstas six against bumrah Photograph: (video screenshot)
നാല് വർഷത്തിന് ശേഷം ടെസ്റ്റിൽ സിക്സ് വഴങ്ങി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്ര. ഇന്ത്യൻ റെഡ് ബോൾ വൈസ് ക്യാപ്റ്റനെ സിക്സ് പറത്തിയതാകട്ടെ ഒരു 19കാരനും. അതും താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റിൽ. ബൂമ്രയ്ക്ക് എതിരെ നാലാം ഓവറിൽ 16 റൺസ് ആണ് ഓസീസ് ഓപ്പണർ കോൺസ്റ്റാസ് അടിച്ചെടുത്തത്. അതിൽ ഏവരേയും അമ്പരപ്പിച്ചത് ബൂമ്രയ്ക്കെതിരായ കോൺസ്റ്റാസിന്റെ ആദ്യ സിക്സും. കോൺസ്റ്റാസിന്റെ പോസിറ്റീവ് ബാറ്റിങ്ങിന്റെ ബലത്തിൽ ഓസീസിന് മികച്ച തുടക്കം ലഭിച്ചു.
ബൂമ്രയുടെ നാലാമത്തെ ഓവറിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 16 റൺസ് ആണ് കോൺസ്റ്റാസ് അടിച്ചെടുത്തത്. കൺവെൻഷണൽ, റിവേഴ്സ് ഷോട്ടുകൾ ബൂമ്രയ്ക്ക് എതിരെ കോൺസ്റ്റാസിന്റെ ബാറ്റിൽ നിന്ന് വന്നു. ഇത്തവണത്തെ ബോർഡർ ഗാവസ്കർ ട്രോഫിയിൽ ബൂമ്രയ്ക്ക് എതിരെ സിക്സ് പറത്തുന്ന ആദ്യ താരവുമായി കോൺസ്റ്റാസ്. നഥാൻ മക്സ്വീനിക്ക് പകരമായിരുന്നു കോൺസ്റ്റസ് പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. താരത്തെ ഓപ്പണിങിൽ ഇറക്കിയ ടീം മാനേജ്മെന്റിന്റെ തീരുമാനം തെറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോൺസ്റ്റാസിന്റെ ബാറ്റിങ്.
WHAT IS GOING ON?!
— 7Cricket (@7Cricket) December 26, 2024
Konstas ramps Bumrah for four...
And next ball ramps Bumrah for SIX!#AUSvINDpic.twitter.com/crhuNOMVLc
ഇന്നിങ്സിന്റെ തുടക്കത്തിൽ ആദ്യം ബൂമ്രയ്ക്ക് മുൻപിൽ കോൺസ്റ്റസ് ചെറുതായൊന്ന് പരുങ്ങി. എന്നാൽ പിന്നാലെ ബൂമ്രയ്ക്ക് എതിരെ ഗിയർ മാറ്റി കളിക്കാൻ താരത്തിനായി. ഒടുവിൽ 65 പന്തിൽ നിന്ന് 60 റൺസ് എടുത്താണ് കോൺസ്റ്റസ് മടങ്ങിയത്. ആറ് ഫോറും രണ്ട് സിക്സും കോൺസ്റ്റാസിന്റെ ബാറ്റിൽ നിന്ന് വന്നു. 20ാം ഓവറിലെ രവീന്ദ്ര ജഡേജയുടെ രണ്ടാമത്തെ പന്തിൽ കോൺസ്റ്റസ് വിക്കറ്റിന് മുൻപിൽ കുടുങ്ങുകയായിരുന്നു.
ഓപ്പണിങ്ങിൽ ഖവാജയ്ക്കൊപ്പം നിന്ന് 89 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് കോൺസ്റ്റാസ് മടങ്ങിയത്. ആദ്യ ദിനം മെൽബണിൽ മൂന്നാം സെഷനിൽ ചായയ്ക്ക് പിരിയുമ്പോൾ ആകാശ് ദീപ് ആണ് റൺസ് വഴങ്ങുന്നതിൽ കൂടുതൽ പിശുക്ക് കാണിച്ചത്. 13 ഓവർ എറിഞ്ഞ ആകാശ് 38 റൺസ് ആണ് വിട്ടുകൊടുത്തത്. അതിൽ മൂന്ന് ഓവർ മെയ്ഡനാണ്. ആറ് ബോളർമാരെയാണ് മെൽബൺ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ പരീക്ഷിച്ചത്. കോൺസ്റ്റാസിന് പുറമെ ഖവാജയും മൂന്നാമനായി ഇറങ്ങിയ ലാബുഷെയ്നും അർധ ശതകം കണ്ടെത്തി. ബൂമ്രയുടെ പന്തിൽ രാഹുലിന് ക്യാച്ച് നൽകിയാണ് ഖവാജ മടങ്ങിയത്.
പരമ്പരയിലെ ആദ്യ ടെസ്റ്റിൽ പെർത്തിൽ ബൂമ്രയ്ക്ക് കീഴിൽ ഇന്ത്യ ജയിച്ചു കയറി എങ്കിലും അഡ്ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ 10 വിക്കറ്റ് ജയം നേടി. ബ്രിസ്ബേൻ ടെസ്റ്റ് ഓസ്ട്രേലിയയെ സമനിലയിൽ പൂട്ടാൻ ഇന്ത്യക്കായി. ഇതോടെ മെൽബൺ ടെസ്റ്റിലെ ജയം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ എത്താൻ ഇന്ത്യക്ക് നിർണായകമാണ്. രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരും നാല പേസർമാരുമായാണ് ഇന്ത്യ മെൽബണിൽ ഇറങ്ങിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us