/indian-express-malayalam/media/media_files/2024/12/26/ibdOwecTWT0XkZOHesQo.jpg)
Travis head bowled by Bumrah (Screenshot)
ഇത്തവണത്തെ ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയുടെ പ്രധാന തലവേദന ട്രാവിസ് ഹെഡ്ഡായിരുന്നു. എന്നാൽ മെൽബണിൽ ഹെഡ്ഡിന് ക്രീസിൽ നിലയുറപ്പിക്കാനും അക്കൌണ്ട് തുറക്കാനും ഇന്ത്യ അവസരം നൽകിയില്ല. ഹെഡ്ഡിനെ മടക്കിയത് ബൂമ്രയുടെ തകർപ്പൻ ഡെലിവറിയും.
ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 66ാം ഓവറിൽ ലാബുഷെയ്നിന്റെ വിക്കറ്റ് വീണതിന് പിന്നാലെ രോഹിത് പന്ത് ബൂമ്രയുടെ കൈകളിലേക്ക് നൽകി. ഹെഡ്ഡിനെ കൊണ്ടുള്ള തലവേദന ആദ്യം തന്നെ അവസാനിപ്പിക്കുകയായിരുന്നു രോഹിത് ലക്ഷ്യം വെച്ചത്. ക്യാപ്റ്റന്റെ വിശ്വാസം വൈസ് ക്യാപ്റ്റൻ കാക്കുകയും ചെയ്തു. ലെങ്ത് ബോളായിരുന്നു ഹെഡ്ഡിനെതിരെ ബൂമ്രയിൽ നിന്ന് വന്നത്. പിച്ചിലെ ബൌൺസിൽ വിശ്വാസം അർപ്പിച്ച് ഹെഡ് പന്ത് ലീവ് ചെയ്തു. എന്നാൽ ഹെഡ്ഡിന്റെ കണക്കു കൂട്ടലുകൾ ഇവിടെ തെറ്റി.
ഹെഡ്ഡിന്റെ ഓഫ് സ്റ്റംപിന്റെ ബെയിൽസ് ഇളക്കിയാണ് ബൂമ്രയുടെ ഡെലിവറി കടന്നു പോയത്. ഏഴ് പന്തിൽ ഡക്കായി ഹെഡ്ഡ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. ടെസ്റ്റിൽ ഇത് എതിരാളിയെ 50ാ ം വട്ടമായിരുന്നു ബൂമ്ര ബൌൾഡാക്കുന്നത്. 2018ൽ ബൂമ്ര അരങ്ങേറ്റം കുറിച്ചതിന് ശേഷം മറ്റൊരു ബോളർക്കും ഈ നേട്ടത്തിലേക്ക് എത്താൻ സാധിച്ചിട്ടില്ല.
BUMRAH SEED TO GET HEAD FOR A DUCK!#AUSvIND | #DeliveredWithSpeed | @nbn_australiapic.twitter.com/ZlpIVFca5O
— cricket.com.au (@cricketcomau) December 26, 2024
ഓസ്ട്രേലിയൻ ഇന്നങ്സിന്റെ തുടക്കത്തിൽ അരങ്ങേറ്റക്കാരൻ കോൺസ്റ്റാസ് ബൂമ്രയെ പ്രഹരിച്ചെങ്കിലും ആദ്യ ദിനം മൂന്നാമത്തെ സെഷനിലേക്ക് എത്തിയപ്പോഴേക്കും ബൂമ്ര താളം വീണ്ടെടുത്ത് തന്റെ മികവിലേക്ക് തിരിച്ചെത്തി. ഹെഡ്ഡിനേയും മിച്ചൽ മാർഷിനേയും തുടരെ പുറത്താക്കി കളിയിലേക്ക് ഇന്ത്യയെ ബൂമ്ര തിരികെ കൊണ്ടുവന്നു. പരമ്പരയിൽ ഹെഡ്ഡിന് എതിരെ പലപ്പോഴും പ്രയാസപ്പെടുന്ന ബൂമ്രയെയാണ് മെൽബണിൽ എത്തുന്നതിന് മുൻപ് കണ്ടത്. ബൂമ്രയുടെ താളം തെറ്റിക്കാൻ ഹെഡ്ഡിന് സാധിച്ചതായി മുൻ ഓസീസ് താരം ഗ്രെഗ് ചാപ്പൽ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു. എന്നാൽ മെൽബണിൽ ഹെഡ്ഡിന് ഒരവസരവും നൽകാതെ ബൂമ്ര മടക്കി.
മെൽബൺ ടെസ്റ്റിന്റെ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. 8 റൺസുമായി കമിൻസും 68 റൺസുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.ഓസ്ട്രേലിയയുടെ ആദ്യ നാല് മുൻ നിര ബാറ്റേഴ്സും അർധശതകം കണ്ടെത്തി. കോൺസ്റ്റാസ് 60 റൺസും ഖവാജ 57 റൺസും ലാബുഷെയ്ൻ 72 റൺസും സ്റ്റീവ് സ്മിത്ത് 68 റൺസും എടുത്തു. ബൂമ്ര ആദ്യ ദിനം മൂന്ന് വിക്കറ്റ് വീഴ്ത്തി. ആകാശ് ദീപ്, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us