scorecardresearch

മുഹമ്മദ് ഷമിയും സാനിയയും ഡേറ്റിങ്ങിൽ? വൈറലായി ചിത്രങ്ങൾ; സത്യാവസ്ഥ

കഴിഞ്ഞ ദിവസങ്ങളിലായി ഇരുവരുടേയും ചിത്രങ്ങൾ ചേർത്ത് വെച്ചുള്ള പോസ്റ്റുകൾ വൈറലായിരുന്നു. ഇരുവരും വിവാഹിതരാവാൻ പോകുന്നു എന്ന് വരെ എത്തി അഭ്യൂഹങ്ങൾ. ഇതിലെ മുഹമ്മദ് ഷമിയുടെ പ്രതികരണം വരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ഇരുവരുടേയും ചിത്രങ്ങൾ ചേർത്ത് വെച്ചുള്ള പോസ്റ്റുകൾ വൈറലായിരുന്നു. ഇരുവരും വിവാഹിതരാവാൻ പോകുന്നു എന്ന് വരെ എത്തി അഭ്യൂഹങ്ങൾ. ഇതിലെ മുഹമ്മദ് ഷമിയുടെ പ്രതികരണം വരുന്നു.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
sania mirza mohammed shami

AI generated photo of Sania And Shami (Screenshot)

ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമിയും ടെന്നീസ് താരം സാനിയ മിർസയും ഡേറ്റിങ്ങിലാണോ? സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി ഇരുവരുടേയും ചിത്രങ്ങൾ ചേർത്ത് വെച്ചുള്ള പോസ്റ്റുകൾ വൈറലായിരുന്നു. ഇരുവരും വിവാഹിതരാവാൻ പോകുന്നു എന്ന് വരെ എത്തി അഭ്യൂഹങ്ങൾ. എന്നാൽ എന്താണ് സത്യാവസ്ഥ? 

Advertisment

ഫിറ്റ്നസ് വീണ്ടെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങി വരവ് ലക്ഷ്യം വെക്കുകയാണ് മുഹമ്മദ് ഷമി. ഈ സമയമാണ് സാനിയ മിർസയുമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാവുന്നത്. എന്നാൽ മുഹമ്മദ് ഷമിയും സാനിയ മിർസയും ഒപ്പമുള്ള ചിത്രങ്ങൾ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സൃഷ്ടിയാണെന്ന് വ്യക്തമായി കഴിഞ്ഞു. മാത്രമല്ല ഈ അഭ്യൂഹങ്ങൾ പൂർണമായും തള്ളിയാണ് ഇപ്പോൾ മുഹമ്മദ് ഷമിയുടെ പ്രതികരണം വരുന്നതും. 

Saniya Mirza, Austalian open

ഇത് വളരെ വിചിത്രമാണ്. ആരെങ്കിലും തമാശയ്ക്ക് വേണ്ടി ചെയ്തതതാവണം. ഇതിനെതിരെ നമുക്ക് എന്ത് ചെയ്യാനാവും? ഫോൺ തുറന്നാൽ ഈ ഫോട്ടോകളാണ് കാണുന്നത്. തമാശയ്ക്ക് വേണ്ടി ആയിരിക്കാം ആ ഫോട്ടോകൾ തയ്യാറാക്കിയത്. എന്നാൽ അത് മറ്റൊരു വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്നത് ആണെങ്കിൽ അത് ഷെയർ ചെയ്യുന്നതിന് മുൻപ് നിങ്ങൾ ചിന്തിക്കേണ്ടതുണ്ട്. വേരിഫൈ ചെയ്തിട്ടില്ലാത്ത പേജുകളിൽ നിന്നാണ് ഈ ഫോട്ടോകൾ ചെയ്തിരിക്കുന്നത്. അവർക്ക് എന്തും പറയാം എന്തും ചെയ്യാം എന്ന ധാരണയാണ്, ദേശിയ മാധ്യമത്തോട് മുഹമ്മദ് ഷമി പറഞ്ഞു.

Advertisment

എന്നാൽ എനിക്കൊരു കാര്യം പറയാനുണ്ട് ഇവരോട്.ഒരു വേരിഫെയ്ഡ് പേജിൽ നിന്ന് ഇതെല്ലാം ഷെയർ ചെയ്യാനുള്ള ധൈര്യം നിങ്ങൾക്കുണ്ടോ? അങ്ങനെ ചെയ്താൽ ഞാൻ വേണ്ട മറുപടി നൽകാം. എന്തെങ്കിലും ജയം നേടാൻ ശ്രമിക്കു. മറ്റ് മനുഷ്യരെ സഹായിക്കു. സ്വയം മെച്ചപ്പെടാൻ ശ്രമിക്കു. അങ്ങനെയെങ്കിൽ നിങ്ങളൊരു നല്ല വ്യക്തിയാണ് എന്ന് ഞാൻ സമ്മതിക്കാം, മുഹമ്മദ് ഷമി പറഞ്ഞു. 

കളിയിലേക്ക് വരുമ്പോൾ, മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് എന്നുണ്ടാകും എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഷമി കളിച്ചെങ്കിലും ബോർഡർ ഗാവസ്കർ ട്രോഫിക്കുള്ള ടീമിൽ ഇടം നേടാൻ ഷമിക്ക് സാധിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയിൽ നിന്നും മുഹമ്മദ് ഷമി വിട്ടുനിൽക്കും എന്നാണ് റിപ്പോർട്ടുകൾ. സാനിയയുടെ കാര്യത്തിലേക്ക് വരുമ്പോൾ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായുള്ള വിവാഹ മോചനം കഴിഞ്ഞിരുന്നു. സ്ത്രീശാക്തീകരണം, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയെ കുറിച്ച് എന്നും ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന കായിക താരമാണ് സാനിയ.

Read More

Sania Mirza Tennis Cricket AI Mohammed Shami

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: