scorecardresearch

'അവരോട് ചിരിച്ച് സംസാരിക്കരുത്'; സിറാജിനോട് കലിപ്പിച്ച് കോഹ്ലി

ബോർഡർ ഗാവസ്കർ ട്രോഫി എന്നും ചൂടേറിയ പോരാട്ടമാണ്. സ്ലെഡ്ജിങ്ങിന്റെ കാര്യത്തിൽ ഇരു ടീമും കട്ടയ്ക്ക് നിൽക്കും. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല.

ബോർഡർ ഗാവസ്കർ ട്രോഫി എന്നും ചൂടേറിയ പോരാട്ടമാണ്. സ്ലെഡ്ജിങ്ങിന്റെ കാര്യത്തിൽ ഇരു ടീമും കട്ടയ്ക്ക് നിൽക്കും. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല.

author-image
Sports Desk
New Update
virat kohli siraj

virat kohli with mohammed siraj (Screenshot)

ബോർഡർ ഗാവസ്കർ ട്രോഫി എന്നും ചൂടേറിയ പോരാട്ടമാണ്. സ്ലെഡ്ജിങ്ങിന്റെ കാര്യത്തിൽ ഇരു ടീമും കട്ടയ്ക്ക് നിൽക്കും. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. മെൽബണിൽ ആദ്യ ദിനം തന്നെ പോര് കടുത്തു. ഇന്ത്യൻ സ്റ്റാർ പേസർ ബൂമ്രയെ പ്രഹരിച്ച് അരങ്ങേറ്റക്കാരൻ ഓപ്പണർ ബാറ്റ് ചെയ്തപ്പോൾ കോഹ്ലി പുതുമുഖക്കാരനെ ഒന്ന് പേടിപ്പിക്കാനെത്തി. ക്രീസിലൂടെ നടന്ന് പോയ കോഹ്ലി കോൺസ്റ്റസിന്റെ തോളിൽ ഇടിച്ചു. ഇതിനെതിരെ നടപടി വേണം എന്ന മുറവിളിയുമായി ഓസീസ് മുൻ താരങ്ങളും മാധ്യമങ്ങളും എത്തി കഴിഞ്ഞു. ഇതിനിടയിൽ കോഹ്ലിയിൽ നിന്ന് വന്നൊരു വാക്ക് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു. ഇതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. 

Advertisment

മുഹമ്മദ് സിറാജിനോടായിരുന്നു കോഹ്ലിയുടെ വാക്കുകൾ. ഓസ്ട്രേലിയൻ താരങ്ങളോട് സംസാരിക്കുമ്പോൾ ചിരിക്കരുത് എന്നാണ് മുഹമ്മദ് സിറാജിനോട് കോഹ്ലി പറയുന്നത്. ഓസീസ് ബാറ്റർ ലാബുഷെയ്നുമായി മുഹമ്മദ് സിറാജ് സംസാരിച്ചപ്പോഴായിരുന്നു കോഹ്ലിയുടെ വാക്കുകൾ. ഹിന്ദിയിലാണ് സിറാജിനോട് കോഹ്ലി ഇക്കാര്യം പറയുന്നത്. 

നാലാം ടെസ്റ്റിന്റെ ആദ്യ ദിനം കോഹ്ലിയുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഓസ്ട്രേലിയൻ അരങ്ങേറ്റക്കാരൻ മികച്ച നിലയിൽ ബാറ്റ് വീശുമ്പോഴാണ് ക്രീസിനടുത്ത് കൂടി നടന്ന് പോയ കോഹ്ലി കോൺസ്റ്റാസിനെ തോളുകൊണ്ട് ഇടിച്ചത്. ഇത് കോഹ്ലി മനപൂർവം ചെയ്തതാണെന്നും കോഹ്ലിക്കെതിരെ നടപടി വേണമെന്നും ഓസീസ് മുൻ താരം റിക്കി പോണ്ടിങ്ങ് ഉൾപ്പെടെയുള്ളവൾ ആവശ്യപ്പെട്ട് കഴിഞ്ഞു. 

Advertisment

കുറ്റക്കാരൻ എന്ന് തെളിഞ്ഞാൽ കോഹ്ലിക്ക് നാല് ഡിമെറിറ്റ് പോയിന്റ് വന്നേക്കും. മാത്രമല്ല ഒരു ടെസ്റ്റിൽ നിന്ന് കോഹ്ലിക്ക് വിലക്ക് വരാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പരമ്പരയിലെ അവസാന ടെസ്റ്റ് സിഡ്നിയിൽ നടക്കുമ്പോൾ കോഹ്ലിക്ക് മാറി നിൽക്കേണ്ടി വന്നേക്കും. അവിടെ കോഹ്ലിക്ക് പൂർണമായും പിഴച്ചെന്നും കോഹ്ലിയെ പോലൊരു സീനിയർ താരത്തിന് ഒരു പത്തൊൻപതുകാരനോട് അങ്ങനെ പെരുമാറേണ്ടതില്ലെന്നും ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ പറയുന്നു. 

മെൽബൺ ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തൽ 311 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. ഓസ്ട്രേലിയയുടെ ആദ്യ നാല് മുൻ നിര ബാറ്റർമാരും അർധശതകം കണ്ടെത്തി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയക്കായി കോൺസ്റ്റാസും ഖവാജയും ചേർന്ന് മികച്ച തുടക്കം നൽകി. ബൂമ്രക്കെതിരെ കോൺസ്റ്റാസ് ഒരോവറിൽ 16 റൺസ് അടിച്ചെടുത്തിരുന്നു. നാല് വർഷത്തിനിടയിൽ ബൂമ്ര ആദ്യമായി ടെസ്റ്റിൽ സിക്സ് വഴങ്ങുകയും ചെയ്തു.. 

Read More:

Australian Cricket Team Indian Cricket Team Virat Kohli Mohammed Siraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: