scorecardresearch

KL Rahul: കുഞ്ഞിനെ നെഞ്ചോട് ചേർത്ത് രാഹുൽ; മകളുടെ പേര് വെളിപ്പെടുത്തി ജന്മദിനാഘോഷം

KL Rahul Daughter Name: രാഹുലിന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന കുഞ്ഞിനെ നോക്കിയിരിക്കുന്ന അതിയയുടെ ഫോട്ടോയാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്

KL Rahul Daughter Name: രാഹുലിന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന കുഞ്ഞിനെ നോക്കിയിരിക്കുന്ന അതിയയുടെ ഫോട്ടോയാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്

author-image
Sports Desk
New Update
KL Rahul, Athiya Shetty

KL Rahul, Athiya Shetty Photograph: (KL Rahul, Instagram)

33ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുൽ ഇന്ന്. ജന്മദിനാഘോഷങ്ങൾ കൂടുതൽ സ്പെഷ്യലാക്കി തന്റെ കുഞ്ഞിന്റെ പേര് എല്ലാവരുമായി പങ്കുവയ്ക്കുകയാണ് രാഹുൽ. ഇവാരാ എന്നാണ് രാഹുലും അതിയാ ഷെട്ടിയും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 

Advertisment

ദൈവത്തിന്റെ സമ്മാനം എന്നാണ് ഇവാരാ എന്ന പേരിന്റെ അർഥം. രാഹുലും അതിയയും ഒരുമിച്ച് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് പങ്കുവെച്ചാണ് കുഞ്ഞിന്റെ പേര് ആരാധകരുമായി പങ്കുവെച്ചത്. രാഹുലിന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന കുഞ്ഞിനെ നോക്കിയിരിക്കുന്ന അതിയയുടെ ഫോട്ടോയാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

"ഞങ്ങളുടെ മകൾ, ഞങ്ങളുടെ എല്ലാം. ഇവാരാ-ദൈവത്തിന്റെ സമ്മാനം," ഫോട്ടോയ്ക്കൊപ്പം രാഹുലും അതിയയും കുറിച്ചു. നിരവധി സെലിബ്രിറ്റികൾ ഫോട്ടോയ്ക്കടിയിൽ പ്രതികരണവുമായി എത്തുന്നുണ്ട്. ഹർട്ട് ഇമോജിയുമായി ബോളിവുഡ് താരം അനുഷ്ക ശർമ എത്തിയപ്പോൾ സമാന്ത ഉൾപ്പെടെയുള്ളവരും കമന്റ് ബോക്സിൽ നിറഞ്ഞു. 

ഹൃദയം തൊടുന്ന ചിത്രം എന്നാണ് കുഞ്ഞിന്റെ പേര് അറിയിച്ചുകൊണ്ട് പങ്കുവെച്ച ചിത്രത്തിനടിയിൽ വന്ന് കമന്റുകളുമായി ആരാധകർ പറയുന്നത്. മാർച്ച് 24ന് ആണ് രാഹുലിനും അതിയ ഷെട്ടിക്കും പെൺകുഞ്ഞ് ജനിച്ചത്. 2023 ജനുവരി 23നാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ രാഹുലും അതിയയും വിവാഹിതരായത്. 

Advertisment

അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ ഷെട്ടി കുടുംബത്തിലെ ഡിന്നർ ടേബിളിലെ ഇപ്പോഴത്തെ ചർച്ച എന്താണ് എന്ന് ചോദിച്ചപ്പോൾ കൊച്ചുമകളെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത് എന്നാണ് സുനിൽ ഷെട്ടി പ്രതികരിച്ചത്. മറ്റൊന്നിനെ സംബന്ധിച്ചും ഞങ്ങളിപ്പോൾ സംസാരിക്കുന്നില്ലെന്നും മറ്റൊന്നിനെ കുറിച്ചും സംസാരിക്കാൻ ഞങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും സുനിൽ ഷെട്ടി പറഞ്ഞു. 

Read More

indian cricket Indian Cricket Players Indian Cricket Team Kl Rahul

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: