/indian-express-malayalam/media/media_files/2025/02/18/MvJGulRWBYVYsAmiBEms.jpg)
കേരള ക്രിക്കറ്റ് ടീം താരങ്ങൾ : (കേരള ക്രിക്കറ്റ് അസോസിയേഷൻ)
രഞ്ജി ട്രോഫി ഫൈനൽ എന്ന സ്വപ്നം മുൻപിൽ വെച്ച് ഗുജറാത്തിനെതിരെ സെമി ഫൈനൽ കളിക്കുന്ന കേരളം രണ്ടാം ദിനം കളി അവസാനിപ്പിച്ചത് ശക്തമായ നിലയിൽ. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിലാണ് കേരളം. നിർണായക ഘട്ടത്തിലെ മുഹമ്മദ് അസ്ഹറുദ്ദിന്റെ സെഞ്ചുറിയാണ് കേരളത്തിന്റെ നില ഭദ്രമാക്കിയത്.
രണ്ടാം ദിനം കളി നിർത്തുമ്പോൾ 149 റൺസുമായി അസ്ഹറുദ്ദീനും പത്ത് റൺസോടെ ആദിത്യ സർവാടെയമാണ് ക്രീസിൽ. രണ്ടാം ദിനം നാല് വിക്കറ്റിന് 206 റൺസെന്ന നിലയിലാണ് കേരളം ബാറ്റിങ് പുനരാരംഭിച്ചത്. രണ്ടാം ദിനത്തിലെ രണ്ടാമത്തെ പന്തിൽ തന്നെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായി. 69 റൺസെടുത്ത സച്ചിൻ ബേബിയെ അർസൻ നാഗ്സവെല്ലയാണ് പുറത്താക്കിയത്.
എന്നാൽ ക്യാപ്റ്റൻ മടങ്ങിയതിന് പിന്നാലെ ഒരിക്കൽ കൂടി മുഹമ്മദ് അസഹ്റുദ്ദീന്റേയും സൽമാൻ നിസാറിന്റേയും കൂട്ടുകെട്ട് കേരളത്തെ തുണച്ച് എത്തി. ആറാം വിക്കറ്റിൽ വളരെ കരുതലോടെ ബാറ്റ് വീശിയ മൈതാനത്തിൻ്റെ 149 റൺസാണ് കൂട്ടിച്ചേർത്തത്. സീസണിൽ ഇത് മൂന്നാം തവണയാണ് ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 100 റൺസിലേറെ പിറക്കുന്നത്.
175 പന്തിൽ നിന്ന് അസ്ഹറുദ്ദീന്റെ സെഞ്ചുറി
ഇതിന് ഇടയിൽ മുഹമ്മദ് അസ്ഹറുദ്ദീൻ തന്റെ രണ്ടാം രഞ്ജി ട്രോഫി സെഞ്ചുറിയിലേക്കും എത്തി. എല്ലായിടങ്ങളിലേക്കും ഷോട്ടുകൾ പായിച്ച അസറുദ്ദീൻ 175 പന്തുകളിൽ നിന്നാണ് സെഞ്ചുറി തികച്ചത്. സൽമാൻ നിസാർ അർധ ശതകം കണ്ടെത്തി. അർധ ശതകം കണ്ടെത്തിയതിനിന് പിന്നാലെ സൽമാൻ നിസാർ വിശാൽ ജയ്സ്വാളിൻ്റെ പന്തിൽ എൽബിഡബ്ല്യു ആയി പുറത്തായി.
തുടർന്നെത്തിയ അഹ്മദ് ഇമ്രാൻ 24 റൺസെടുത്ത് മടങ്ങി. മൂന്ന് വിക്കറ്റെടുത്ത അർസൻ നാഗസ്വെല്ലയാണ് ഗുജറാത്ത് ബൌളിങ് നിരയിൽ തിളങ്ങിയത്. പ്രിയജിത് സിങ് ജഡേജയും രവി ബിഷ്ണോയിയും വിശാൽ ജയ്സ്വാളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Read More
- Ranji Trophy Semi: രഞ്ജി ട്രോഫി: അസ്ഹറുദീന് സെഞ്ചുറി, സ്കോർ 300 കടത്തി കേരളം
- Ranji Trophy Semi: ക്ഷമയോടെ നേടിയെടുത്ത സെഞ്ചുറി; പക്ഷേ മറ്റൊരു ഉഗ്രരൂപമുണ്ടായിരുന്നു ഈ അസ്ഹറുദ്ദീന്
- WPL: മന്ഥാനയുടെ തകർപ്പൻ അർധ ശതകം; ധോണി സ്റ്റൈലിൽ റിച്ചയുടെ ഫിനിഷ്; ആർസിബിയുടെ കുതിപ്പ്
- WPL: അഞ്ച് വിദേശ കളിക്കാർ പ്ലേയിങ് ഇലവനിൽ; ഡൽഹി നിയമം ലംഘിച്ചു?
- Champions Trophy: കറാച്ചി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പതാക മാത്രം ഇല്ല; വിമർശനം ശക്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.