scorecardresearch

'പ്രളയം എല്ലാം കവർന്നു; തുണയായത് ശിവകാർത്തികേയൻ'; സജനയുടെ വെളിപ്പെടുത്തൽ

സാമ്പത്തികമായി വട്ടപൂജ്യമായിരുന്നു എന്റെ കുടുംബം. 2018ലെ മഹാ പ്രളയം ഞങ്ങൾ സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെടുത്തി. എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോഴാണ് ആ കോൾ വന്നത്

സാമ്പത്തികമായി വട്ടപൂജ്യമായിരുന്നു എന്റെ കുടുംബം. 2018ലെ മഹാ പ്രളയം ഞങ്ങൾ സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെടുത്തി. എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോഴാണ് ആ കോൾ വന്നത്

author-image
Sports Desk
New Update
Sajna Sajeevan, Sivakarthikeyan

സജന സജീവൻ, ശിവകാർത്തികേയൻ : (ഇൻസ്റ്റഗ്രാം)

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ഇന്ന് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങും. കഴിഞ്ഞ സീസണിൽ അവസാന പന്തിൽ സിക്സ് പറത്തി മുംബൈയെ ജയത്തിലെത്തിച്ച സജ്ന വലിയ കയ്യടിയാണ് നേടിയത്.  ഇന്ന് സജന സജീവനും തിളങ്ങുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം. ഇതിന് ഇടയിൽ 2018ലെ പ്രളയത്തിൽ തന്നെ സഹായിച്ച തമിഴ് സിനിമാ താരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കേരളത്തിന്റെ അഭിമാനമായ വനിതാ ക്രിക്കറ്റ് താരം. 

Advertisment

ഇഎസ്പിഎൻ ക്രിക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സജന സജീവന്റെ വാക്കുകൾ. "2018ലെ മഹാ പ്രളയത്തിൽ അതുവരെ ഞങ്ങൾ സ്വരുക്കൂട്ടിവച്ചിരുന്നതെല്ലാം ഒലിച്ചുപോയി. എന്റെ ക്രിക്കറ്റ് കിറ്റും ട്രോഫികളും വീടും എല്ലാം പ്രളയം കൊണ്ടുപോയി. ഇതോടെ എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയെത്തി. ഈ സമയമാണ് ശിവകാർത്തികേയൻ സഹായ ഹസ്തവുമായി എത്തിയത്", സജന സജീവൻ പറഞ്ഞു. 

സ്പോർട്സ് ഡ്രാമയായ കാനായിൽ ശിവകാർത്തികേയനൊപ്പം സജന അഭിനയിച്ചിരുന്നു. സജന എന്ന ക്രിക്കറ്റ് താരമായി തന്നെയാണ് മലയാളി താരം അഭിനയിച്ചത്. ഈ സിനിമയിൽ അഭിനയിച്ചപ്പോഴുള്ള പരിചയം വെച്ചാണ് പ്രളയത്തിന്റെ സമയത്ത് സജനയെ തേടി ശിവകാർത്തികേയന്റെ വിളി എത്തിയത്. 

ഒരാഴ്ച്ചയ്ക്കുള്ളിൽ പുതിയ സ്പൈക്ക് ലഭിച്ചു

"ശിവകാർത്തികേയൻ സാർ എന്നെ വിളിച്ചു. എനിക്ക് എന്തെങ്കിലും സഹായം വേണമോ എന്ന് ചോദിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അണ്ണാ, എന്റെ ക്രിക്കറ്റ് കിറ്റ് നഷ്ടമായി. എനിക്ക് പുതിയ സ്പൈക്ക് വേണം എന്ന് പറഞ്ഞു. ഒരാഴ്ച്ചയ്ക്കുള്ളിൽ എനിക്ക് പുതിയ സ്പൈക്ക് ലഭിച്ചു. ആ സമയം എനിക്ക് ചലഞ്ചർ ട്രോഫിക്കായി പോകണമായിരുന്നു. അവിടെ എല്ലാവരും വലിയ പിന്തുണ നൽകിയാണ് എന്നോട് സംസാരിച്ചത്. കാര്യങ്ങൾ അന്വേഷിച്ച് എന്നെ സഹായിക്കാനാണ് എല്ലാവരും ശ്രമിച്ചത്," സജന പറഞ്ഞു. 

Advertisment

"സാമ്പത്തികമായി ഞങ്ങൾ വട്ടപൂജ്യമായ കുടുംബമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ ക്രിക്കറ്റിലേക്ക് വരുന്നത്. പിടി ടീച്ചറായിരുന്ന എൽസമ്മ ബേബിയാണ് എന്നെ ക്രിക്കറ്റിലേക്ക് കൊണ്ടുവന്നത്. വീട്ടുകാരെ സഹായിക്കാനുള്ള ചെറിയൊരു വരുമാനം ഇതിലൂടെ കണ്ടെത്താം എന്ന നിലയിലാണ് ഞാൻ അപ്പോൾ ക്രിക്കറ്റ് കളിക്കുന്നതിനെ കണ്ടത്," സജന പറഞ്ഞു. 

സ്പോർട്സ് ഡ്രാമ ചിത്രമാണ് കനാ. സത്യരാജ്, ഐശ്വര്യാ രാജേശ്, ശിവകാർത്തികേയൻ, ദർശന എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഈ സിനിമ തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു. അതിൽ കൌസല്യ കൃഷ്ണമൂർത്തി, ഐശ്വര്യ, ശിവകാർത്തികേയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.   

Read More

Women Cricket Sivakarthikeyan Sajana Sajeevan Indian Women Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: