scorecardresearch

കേരള ക്രിക്കറ്റ് ലീഗിന് തുടക്കം; മത്സരങ്ങൾ എവിടെ കാണാം?

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്റ്റേഡിയത്തിലാണ് മുഴുവൻ മത്സരങ്ങളും നടക്കുന്നത്

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്റ്റേഡിയത്തിലാണ് മുഴുവൻ മത്സരങ്ങളും നടക്കുന്നത്

author-image
Sports Desk
New Update
Kerala Cricket League, KCL

ചിത്രം: കെസിഎൽ

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് (കെസിഎൽ) തുടക്കം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്റ്റേഡിയത്തിലാണ് ടി20 മത്സരങ്ങൾ നടക്കുന്നത്. ഒരോ ദിവസവും  രാത്രിയും പകലുമായി രണ്ടു മത്സരങ്ങൾ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്. മത്സരങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

Advertisment

ആറു ടീമുകളാണ് കേരളത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. ട്രിവാൻഡ്രം റോയൽസ്‌, ഏരീസ്‌ കൊല്ലം സെയിലേഴ്‌സ്‌, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌, തൃശൂർ ടൈറ്റൻസ്‌, കാലിക്കറ്റ്‌ ഗ്ലോബ്‌ സ്റ്റാർസ്‌ എന്നിങ്ങനെയാണ് ടീമുകൾ. ആദ്യമത്സരത്തിൽ ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസുമാണ് ഏറ്റുമുട്ടുന്നത്.

ആദ്യ മത്സരത്തിനു ശേഷം ലീഗിന്റെ ഉദ്ഘാടന ചടങ്ങുകൾ വൈകിട്ട് ആറിന് ആരംഭിക്കും. കെസിഎൽ ബ്രാൻഡ് അംബാസഡർ മോഹൻലാലാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ഇന്ത്യൻ ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാൻ പോകുന്നതിന്റെ തുടക്കമായിരിക്കും കെസിഎൽ എന്ന് ലീഗ് ലോഞ്ചു ചെയ്തുകൊണ്ട് മോഹൻലാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

കെസിഎൽ ടീമുകൾ

ട്രിവാൻഡ്രം റോയൽസ്‌

  • ക്യാപ്‌റ്റൻ: പി.എ. അബ്ദുൽ ബാസിത്
  • പരിശീലകൻ: പി ബാലചന്ദ്രൻ

ഏരീസ്‌ കൊല്ലം സെയിലേഴ്‌സ്‌

  • ക്യാപ്റ്റൻ: സച്ചിൻ ബേബി
  • പരിശീലകർ: വി.എ ജഗദീഷ് 

ആലപ്പി റിപ്പിൾസ്

  • ക്യാപ്റ്റൻ: മുഹമ്മദ് അസ്ഹറുദീൻ
  • പരിശീലകൻ: പ്രശാന്ത് പരമേശ്വരൻ

കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌

  • ക്യാപ്‌റ്റൻ: ബേസിൽ തമ്പി
  • പരിശീലകർ: സെബാസ്റ്റ്യൻ ആന്റണി

തൃശൂർ ടൈറ്റൻസ്‌

  • ക്യാപ്‌റ്റൻ: വരുൺ നായനാർ
  • പരിശീലകർ: സുനിൽ ഒയാസിസ് 

കാലിക്കറ്റ്‌ ഗ്ലോബ്‌ സ്റ്റാർസ്‌

  • ക്യാപ്‌റ്റൻ: രോഹൻ എസ്‌.കുന്നുമ്മൽ
  • പരിശീലകർ: ഫിറോസ് വി.റഷീദ്

കെസിഎൽ മത്സരങ്ങൾ എവിടെ കാണാം

കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്.ഡി ചാനലുകളിലൂടെ തത്സമയം കാണാം. ഒടിടി ഫ്ലാറ്റ്ഫോമായ ഫാൻ കോഡിലും മുഴുവൻ മത്സരങ്ങളും തൽസമയ സംപ്രേഷണമുണ്ട്.

Advertisment

Read More

Sanju Samson Kca

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: