/indian-express-malayalam/media/media_files/UeWGHlSbjF6NTULPxxtj.jpg)
Kerala Blasters (File Photo)
Kerala Blasters Super Cup Match: സൂപ്പർ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നിലവിലെ ചാംപ്യന്മാരായ ഈസ്റ്റ് ബംഗാളിനെ നേരിടും. കഴിഞ്ഞ സീസണിൽ നിർത്തിയിടത്ത് നിന്ന് തുടങ്ങാൻ ലക്ഷ്യമിട്ട് ഈസ്റ്റ് ബംഗാൾ വരുമ്പോൾ ഐഎസ്എല്ലിലെ മോശം പ്രകടനത്തിന്റെ നിരാശ അകറ്റുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. പുതിയ പരിശീലകൻ കാറ്റലയ്ക്ക് കീഴിൽ ജയത്തോടെ തുടങ്ങാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഈസ്റ്റ് ബംഗാളിനും ഐഎസ്എൽ പ്ലേഓഫിലെത്താൻ സാധിച്ചിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തും ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്തുമാണ് ഐഎസ്എൽ സീസൺ അവസാനിപ്പിച്ചത്. ഇരുടീമും ഐഎസ്എൽ സീസണിന്റെ മധ്യത്തിൽ വെച്ച് പരിശീലകരെ പുറത്താക്കിയിരുന്നു.
ഐഎസ്എൽ സീസണിൽ രണ്ട് വട്ടം കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടിയപ്പോൾ ഓരോ വട്ടം വീതം ഇരുടീമും ജയിച്ചു. കൊച്ചിയിൽ ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് നോവയുടേയും പെപ്രയുടേയും ഗോളിന്റെ ബലത്തിൽ ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ഈസ്റ്റ് ബംഗാളിന്റെ തട്ടകത്തിൽ വെച്ച് ഹോം ടീം ജയം പിടിച്ചു.
ഈസ്റ്റ് ബംഗാളിന് എതിരെ കടുപ്പമേറിയ മത്സരം ആണ് സൂപ്പർ കപ്പിൽ പ്രതീക്ഷിക്കുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കാറ്റാല പറഞ്ഞു. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം ഏപ്രിൽ 26ന് മോഹൻ ബഗാനെ ക്വാർട്ടർ ഫൈനലിൽ നേരിടും. ഈസ്റ്റ് ബംഗാളും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടിയ കഴിഞ്ഞ 10 മത്സരങ്ങളിലെ ഫലം നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിനാണ് നേരിയ മുൻതൂക്കം. നാല് വട്ടം കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ ജയിച്ചത് മൂന്ന് തവണയും. മൂന്ന് മത്സരവും സമനിലയായി.
കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാൾ മത്സര വേദി എവിടെ?
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം മത്സര വേദി.
കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാൾ മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാൾ മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാറിൽ ലഭ്യമാണ്.
കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാൾ മത്സരം എത്ര മണിക്ക് ആരംഭിക്കും?
കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാൾ മത്സരം ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ആരംഭിക്കും.
Read More
- Kerala Blasters: സൂപ്പർ കപ്പിനായി കച്ചമുറുക്കി കേരള ബ്ലാസ്റ്റേഴ്സ്; സ്ക്വാഡിനെ പ്രഖ്യാപിച്ചു
- '2026 ലോകകപ്പ് മനസിലുണ്ട്; ഇല്ലെന്ന് പറഞ്ഞാൽ കള്ളമാവും'; നിർണായക വാക്കുകളുമായി മെസി
- മാർച്ചിൽ പരുക്കേറ്റു; ഏപ്രിലിൽ വീണ്ടും പരുക്ക്; കണ്ണീരണിഞ്ഞ് മടങ്ങി നെയ്മർ; വിരമിക്കൽ മുറവിളി ശക്തം
- പ്രീമിയർ ലീഗ്; കിരീടത്തിനായി ലിവർപൂളിന് എത്ര മത്സരങ്ങൾ കൂടി കാത്തിരിക്കണം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.