/indian-express-malayalam/media/media_files/2025/01/24/nIa8v7tR1j9pAcFUGQ5n.jpg)
(ഫോട്ടോ: ഇൻസ്റ്റഗ്രാം)
ഇടവേളയ്ക്ക് ശേഷം സ്വന്തം തട്ടകത്തിലേക്ക് മടങ്ങി എത്തി കേരള ബ്ലാസ്റ്റേഴ്സ്. പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ ഇനി അഞ്ചിൽ അഞ്ച് കളിയിലും ജയിക്കണം. വമ്പന്മാരായ മോഹൻ ബഗാനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. മുഹമ്മദ് എയ്മൻ കേരള ബ്ലാസ്റ്റേഴ്സിന്റെ മാച്ച് ഡേ സ്ക്വാഡിലേക്ക് തിരികെ എത്തി.
മുഹമ്മദ് ജസീൻ, അൽസാബിത്, മുഹമ്മദ് അസ്ഹർ, നോറ ഫെർണാണ്ടസ്, ബികാഷ്, നോവ സദൂയി, ശ്രീക്കുട്ടൻ എം.എസ് എന്നിവർ മോഹൻ ബഗാന് എതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ ഇല്ല.
View this post on InstagramA post shared by Kerala Blasters FC (@keralablasters)
കണക്ക് തീർക്കണം
മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് മുൻപിൽ അടിതെറ്റി വീണതിന്റെ കണക്കുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് കൂടുതലും പറയാനുള്ളത്. ഐഎസ്എല്ലിൽ ഇരുവരും നേർക്കുനേർ വന്നത് ഒൻപത് കളികളിൽ. അതിൽ കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത് ഒരേ ഒരെണ്ണത്തിൽ മാത്രം. ബാക്കി ഏഴിലും മോഹൻ ബഗാന്റെ ആധികാരിക ജയം. ഒരു കളി സമനിലയിലായി.
സീസണിൽ ഇതിന് മുൻപ് മോഹൻ ബഗാന് മുൻപിൽ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കേരളം ഇറങ്ങിയത് സ്റ്റാറെയ്ക്ക് കീഴിലാണ്. 3-2ന് ബ്ലാസ്റ്റേഴ്സ് തോൽവി സമ്മതിച്ചു. 33ാം മിനിറ്റിൽ ജാമി മക്ലാരനിലൂടെ മോഹൻ ബഗാൻ ലീഡ് എടുത്തു. എന്നാൽ 51ാം മിനിറ്റിൽ ഹെസ്യൂസ് ഹിമനിലൂടെ കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ലീഡ് 2-1ആയി ഉയർത്തി 77ാം മിനിറ്റിൽ ഡ്രിനിച്ചും ഗോൾ നേടി.
പക്ഷേ നിശ്ചിത സമയം അവസാനിക്കാൻ നാല് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ കമിങ്സിലൂടേയും ഇഞ്ചുറി ടൈമിൽ അൽബെർടോ റോഡ്രിഗസിലൂടേയും വല കുലുക്കി മോഹൻ ബഗാൻ ജയം പിടിച്ചു. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അവസാന മിനിറ്റുകളിൽ കളി കൈവിട്ടതിന്റെ നിരാശ തീർക്കാൻ ഉറച്ചാവും ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ശനിയാഴ്ച ഇറങ്ങുക.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവൻ: സച്ചിൻ, സന്ദീപ്, മിലോസ്, ഹോർമിപാം, നവോച്ച, ഡാനിഷ്, അമവ്ല, ലൂണ, കൊറൂ, ഹിമനെ, പെപ്ര
Read More
- ചാമ്പ്യൻസ് ട്രോഫി; വിജയികൾക്ക് ലഭിക്കുക കോടികളുടെ സമ്മാനത്തുക; പ്രഖ്യാപനവുമായി ഐസിസി
- വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം; ആര്സിബി- ഗുജറാത്ത് ആദ്യ പോരാട്ടം; മത്സരം എവിടെ എപ്പോൾ കാണാം?
- Royal Challengers Banglore: എന്തുകൊണ്ട് കോഹ്ലിയെ ആർസിബി ക്യാപ്റ്റനാക്കിയില്ല? കാരണം
- Lionel Messi Family: മെസിയും ഭാര്യയും പെൺകുഞ്ഞിനായി കാത്തിരിക്കുന്നു? അന്റോണലയുടെ പ്രതികരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us