/indian-express-malayalam/media/media_files/2025/01/19/jW1uGsHNPMtjiGYoLIQY.jpg)
കേരള ബ്ലാസ്റ്റേഴ്സ് : (ഫെയ്സ്ബുക്ക്)
ചെന്നൈയിൻ എഫ്സിയുടെ ഉരുക്കു കോട്ടയിൽ ഇതുവരെ ജയം പിടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. എന്നാൽ ആ ചരിത്രം തിരുത്തി എഴുതി സീസണിലെ പ്രതീക്ഷകൾക്ക് ജീവൻ വെപ്പിക്കാൻ ഉറച്ച് കേരള ബ്ലാസ്റ്റേഴ്സ്. സതേൺ ഡർബിയിൽ 4-2-3-1 എന്ന ഫോർമാറ്റിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പുരുഷോത്തമന് കീഴിൽ ഇറങ്ങുന്നത്.
ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചപ്പോൾ ജിമെനെസ് സോൾ സ്ട്രൈക്കറായി കളിക്കും. ജിമെനെസിന് പിന്നിലായി അമാവിയയും പെപ്രയും കോറോയും. മിലോസും ഹോർമിപാമും സന്ദീപും നവോചയുമാണ് പ്രതിരോധ നിരയുടെ ശക്തി കൂട്ടി സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടം നേടിയത്. സച്ചിൻ സുരേഷ് തന്നെയാണ് ഗോൾവല കാക്കുന്നത്. ലാൽതൻമാവിയ ആദ്യമായാണ് സ്റ്റാർട്ടിങ് ഇലവനിൽ ഇടം പിടിക്കുന്നത്.
🚨| Muhammed Jaseen, Alsabith ST, Freddy Lallawmawma, Nora Fernandes, Bikash Yumnam, Mohammed Aimen & Sreekuttan MS are not part of the squad against Chennaiyin FC. ❌ #CFCKBFC
— KBFC XTRA (@kbfcxtra) January 30, 2025
നോഹയും ദൂസൻ ലഗാറ്റോറും ചെന്നൈക്കെതിരെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം പിടിച്ചിട്ടില്ല. 4-1-2-1-2 എന്ന ഫോർമേഷനിലാണ് ചെന്നൈയിൻ എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് എതിരെ ഇറങ്ങുന്നത്. ഈ സീസണിൽ കലൂരിൽ ഏറ്റുമുട്ടിയപ്പോൾ ചെന്നൈയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.
പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്ലിനും പത്താം സ്ഥാനത്ത് നിൽക്കുന്ന ചെന്നൈയിൻ എഫ്സിക്കും ഇന്നത്തെ മത്സരം നിർണായകമാണ്. 18 കളിയിൽ നിന്ന് ആറ് ജയവും 9 തോൽവിയും മൂന്ന് സമനിലയുമോടെ 21 പോയിന്റുമായാണ് ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് നിൽക്കുന്നത്. 18 കളിയിൽ നിന്ന് ചെന്നൈ നേടിയത് നാല് ജയവും എട്ട് തോൽവിയും ആറ് സമനിലയും.
Read More
- Virat Kohli Ranji Trophy: 15,000 കാണികൾ; പൊലീസുമായി ഉന്തും തള്ളും; എന്താണ് ഇന്ത്യൻ ക്രിക്കറ്റിന് ഈ മനുഷ്യൻ?
- Sanju Samson: സഞ്ജു സാംസൺ മധ്യനിരയിലേക്ക്? യുവ താരത്തെ ഓപ്പണറാക്കാൻ സാധ്യത
- Pakistan Cricket Team: നടിമാരെ വിടാതെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ; പറ്റില്ലെങ്കിൽ ബ്ലോക്ക് ചെയ്യട്ടേയെന്ന് ഷദബ്
- india Vs England Twenty20: ഹർദിക്കിന് വിശ്രമം? റിങ്കു തിരിച്ചെത്തിയേക്കും; ഇന്ത്യയുടെ സാധ്യതാ ഇലവൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.