scorecardresearch

Kerala Blasters: ഈ സീസണോടെ ലൂണ ഗുഡ്ബൈ പറയുമോ? സൂചന നൽകി താരം

Kerala Blasters, Adrian Luna: 2027 വരെയാണ് കേരള ബ്ലാസ്റ്റേഴ്സുമായി ലൂണയ്ക്ക് കരാറുള്ളത്. എന്നാൽ ഈ സീസണിലെ മോശം പ്രകടനത്തോടെ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുമോ എന്ന ചോദ്യം ശക്തമായി ഉയരുന്നു

Kerala Blasters, Adrian Luna: 2027 വരെയാണ് കേരള ബ്ലാസ്റ്റേഴ്സുമായി ലൂണയ്ക്ക് കരാറുള്ളത്. എന്നാൽ ഈ സീസണിലെ മോശം പ്രകടനത്തോടെ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുമോ എന്ന ചോദ്യം ശക്തമായി ഉയരുന്നു

author-image
Sports Desk
New Update
Adrián Luna | Kerala Blasters FC

Kerala Blasters Captain Adrian Luna, (File Photo)

Kerala Blasters, Adrian Luna: സീസണിലെ അവസാന ഹോം മത്സരത്തിൽ മുംബൈ സിറ്റിയെ തോൽപ്പിക്കാനായതിന്റെ ആശ്വാസത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ മത്സരത്തിന് ശേഷം വന്ന കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പ്രതികരണമാണ് ക്ലബിനും ആരാധകർക്കും ഇടയിൽ ഇപ്പോൾ ആശങ്ക ഉയർത്തുന്നത്. 

Advertisment

ഇതുപോലൊരു സീസണിന് ശേഷം ക്ലബിൽ തുടരണമോ എന്നത് പുനർചിന്തിക്കും എന്നാണ് അഡ്രിയാൻ ലൂണ മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് ശേഷം പറഞ്ഞത്. 2027 വരെയാണ് കേരള ബ്ലാസ്റ്റേഴ്സിന് ലൂണയുമായി കരാറുള്ളത്. എന്നാൽ കരാർ തീരും വരെ കേരള ബ്ലാസ്റ്റേഴ്സിൽ നിൽക്കാൻ ലൂണ തയ്യാറാവുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. 

"ഞാൻ ഇവിടെ സന്തുഷ്ടനാണ്. കരാറിൽ ഇനിയും സമയം ബാക്കിയുണ്ട്. എന്നാൽ ഇതുപോലൊരു സീസണിന് ശേഷം നമ്മൾ പുനർചിന്തിക്കേണ്ടതുണ്ട്. സീസണിലെ പ്രകടനം ക്ലബ് വിലയിരുത്തേണ്ടതുണ്ട്. ഞാൻ എല്ലായ്പ്പോഴും പറയുന്നത് പോലെ, ഞാൻ ഇവിടെ സന്തുഷ്ടനാണ്. ഇവിടെ തുടരാൻ ഞാൻ ഇഷ്ടപ്പെടുന്നു," മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് ശേഷം ലൂണ പറഞ്ഞു. 

Advertisment

നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. 23 കളിയിൽ നിന്ന് ബ്ലാസ്റ്റേഴ്സിന് കണ്ടെത്താനായത് 28 പോയിന്റ്. സീസണിൽ ഉടനീളം കേരള ബ്ലാസ്റ്റേഴ്സ് ജയത്തിലേക്ക് എത്താൻ പ്രയാസപ്പെട്ടു. ജനുവരി 13ന് ശേഷം ഫെബ്രുവരി ഏഴിനാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ ജയം പിടിച്ചത്. 

ആരാധകർ കയ്യൊഴിഞ്ഞോ?

11 വർഷത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികൾ സ്റ്റേഡിയത്തിൽ എത്തിയ മത്സരം കൂടിയായി മുംബൈ സിറ്റിക്കെതിരായ അവസാന ഹോം പോര് മാറി. 3567 കാണികളാണ് സ്റ്റേഡിയത്തിൽ എത്തിയത് എന്നാണ് കണക്ക്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം കാണാൻ എത്തിയ ഏറ്റവും കുറവ് കാണികളുടെ റെക്കോർഡിൽ രണ്ടാമതാണ് ഈ മത്സരം. സീസണിൽ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് എതിരെ ആരാധകർ പരസ്യമായി പ്രതിഷേധിക്കുന്നതും ഈ സീസണിൽ കണ്ടിരുന്നു. 

Read More

Kerala Blasters Fc adrian luna Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: