/indian-express-malayalam/media/media_files/2025/04/19/2fK6VvSKxzLxVF7bg5vZ.jpg)
Noah Sadaoui, Adrian Luna Photograph: (Noah, Instagram)
സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഈസ്റ്റ് ബംഗാളിനെ നേരിടും. സൂപ്പർ കപ്പിലെ നിലവിലെ ചാംപ്യന്മാർക്കെതിരായ പോര് കേരള ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാണ്. സൂപ്പർ കപ്പ് പോരിന് പുതിയ പരിശീലകന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങളും ശക്തമാണ്. കേരള ബ്ലാസ്റ്റേഴ്സ് വിങ്ങർ നോവ സദൂയിക്ക് പല ഐഎസ്എൽ ക്ലബുകളിൽ നിന്നും ഓഫർ വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് മൊറോക്കൻ താരം നോവ എത്തുന്നത്. രണ്ട് വർഷത്തെ കരാറാണ് നോവയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ളത്. ഡുറന്റ് കപ്പിൽ ഹാട്രിക് നേടി നോവ തുടക്കം ഗംഭീരമാക്കിയിരുന്നു. 2024ലെ ഡുറന്റ് കപ്പിൽ ഗോൾഡൻ ബൂട്ട് നോവ സ്വന്തമാക്കി. ഈസ്റ്റ് ബംഗാളിന് എതിരെയാണ് ഐഎസ്എല്ലിലെ നോവയുടെ കേരള ബ്ലാസ്റ്റേഴ്സിനായുള്ള ആദ്യ ഗോൾ എത്തിയത്.
സീസണിൽ 19 മത്സരങ്ങളാണ് നോവ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. നേടിയത് ഏഴ് ഗോളും അഞ്ച് അസിസ്റ്റും. സീസണിന്റെ അവസാന ഘട്ടത്തിൽ നോവയും കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും തമ്മിൽ കളിക്കളത്തിൽ വെച്ച് പരസ്പരം കൊമ്പുകോർത്തത് വലിയ വിവാദമായിരുന്നു. പാസ് നൽകാതെ സ്വയം ഷോട്ട് ഉതിർത്ത് നോവ അവസരം നഷ്ടപ്പെടുത്തിയതാണ് ലൂണയെ പ്രകോപിപ്പിച്ചത്. ഇത് ലൂണ പരസ്യമായി തന്നെ ചോദ്യം ചെയ്തു. ഇതോടെ ടീമിനുള്ളിൽ വിള്ളലുകളുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
എങ്കിലും സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരിലൊരാളായി മാറാൻ നോവയ്ക്ക് കഴിഞ്ഞിരുന്നു. ഈസ്റ്റ് ബംഗാൾ എഫ്സി ഉൾപ്പെടെയുള്ള ക്ലബുകൾ നോവയെ ലക്ഷ്യമിട്ട് ട്രാൻസ്ഫർ വിപണിയിൽ ഇറങ്ങാൻ ചരടുവലികൾ തുടങ്ങി കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
🎖️💣 Noah Sadaoui has been approached by an ISL club with a concrete offer. @7negiashish [ 💻 ~ @KhelNow ] #KBFCpic.twitter.com/ftTSr7wuvJ
— KBFC XTRA (@kbfcxtra) April 17, 2025
ഇടത് വിങ്ങറായാണ് നോവ പ്രധാനമായും കളിക്കുന്നത്. എന്നാൽ സെന്റർ ഫോർവേഡായും റൈറ്റ് വിങ്ങറായും നോവയെ കളിപ്പിക്കാനാവും. മൊറോക്കൻ ദേശിയ ടീമിനായി നാല് മത്സരങ്ങൾ കളിച്ച നോവയുടെ ട്രാൻസ്ഫർ വിപണിയിലെ മൂല്യം 5.6 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.
Read More
- Kerala Blasters: സൂപ്പർ കപ്പിനായി കച്ചമുറുക്കി കേരള ബ്ലാസ്റ്റേഴ്സ്; സ്ക്വാഡിനെ പ്രഖ്യാപിച്ചു
- '2026 ലോകകപ്പ് മനസിലുണ്ട്; ഇല്ലെന്ന് പറഞ്ഞാൽ കള്ളമാവും'; നിർണായക വാക്കുകളുമായി മെസി
- മാർച്ചിൽ പരുക്കേറ്റു; ഏപ്രിലിൽ വീണ്ടും പരുക്ക്; കണ്ണീരണിഞ്ഞ് മടങ്ങി നെയ്മർ; വിരമിക്കൽ മുറവിളി ശക്തം
- പ്രീമിയർ ലീഗ്; കിരീടത്തിനായി ലിവർപൂളിന് എത്ര മത്സരങ്ങൾ കൂടി കാത്തിരിക്കണം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.