scorecardresearch

അടിച്ചു തിമിർത്ത് കേരള ബ്ലാസ്റ്റേഴ്സ്; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ക്വാർട്ടറിൽ

Kerala Blasters Super Cup: ലൂണയ്ക്ക് സെൻട്രൽ റോൾ നൽകി കാറ്റല സ്ട്രൈക്കർ ഹിമെനെയ്ക്ക് തൊട്ടുപിന്നിൽ ഡാനിഷ് ഫറൂഖിയെ ഇറക്കി. ഇത് മുന്നേറ്റത്തിൽ ഗുണം ചെയ്തു

Kerala Blasters Super Cup: ലൂണയ്ക്ക് സെൻട്രൽ റോൾ നൽകി കാറ്റല സ്ട്രൈക്കർ ഹിമെനെയ്ക്ക് തൊട്ടുപിന്നിൽ ഡാനിഷ് ഫറൂഖിയെ ഇറക്കി. ഇത് മുന്നേറ്റത്തിൽ ഗുണം ചെയ്തു

author-image
Sports Desk
New Update
Noah Goal Celebration

Noah Goal Celebration Photograph: (Kerala Blasters, Instagram)

സൂപ്പർ ലീഗിൽ നിലവിലെ ചാംപ്യന്മാരായ ഈസ്റ്റ് ബംഗാളിനെ തറപറ്റിച്ച് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത രണ്ട് ഗോളിനാണ് പുതിയ പരിശീലകന് കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം. ഡേവിഡ് കാറ്റലയ്ക്ക് കീഴിൽ ഒത്തിണക്കത്തോടെ കളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ക്വർട്ടർ ഫൈനലിൽ കടന്നിരിക്കുന്നത്. 

Advertisment

ഏപ്രിൽ 26ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഐഎസ്എൽ ഷീൽഡും കിരീടവും സ്വന്തമാക്കി കരുത്ത് കാണിച്ച് നിൽക്കുന്ന മോഹൻ ബഗാനെ സൂപ്പർ കപ്പിൽ വീഴ്ത്തി മുന്നേറുക ബ്ലാസ്റ്റേഴ്സിന് എളുപ്പമാവില്ല. 

ലൂണയ്ക്ക് സെൻട്രൽ റോൾ നൽകി കാറ്റല സ്ട്രൈക്കർ ഹിമെനെയ്ക്ക് തൊട്ടുപിന്നിൽ ഡാനിഷ് ഫറൂഖിയെ ഇറക്കി. ഇത് മുന്നേറ്റത്തിൽ ഗുണം ചെയ്തു. രണ്ടാം മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ആക്രമണം വന്നു. നോവയിൽ നിന്ന് പെർഫെക്ട് ബോൾ ഹിമെനെയിലേക്ക് വന്നെങ്കിലും സ്പാനിഷ് താരത്തിന് കണക്ട് ചെയ്യുന്നതിൽ പിഴച്ചു. 

Advertisment

34ാം മിനിറ്റിൽ നോവ വീണ്ടും അവസരം സൃഷ്ടിച്ചെങ്കിലും ഹിമെനെ ഗോൾപോസ്റ്റിന് മുകളിലൂടെ അവസരം നഷ്ടപ്പെടുത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. നോവയ്ക്ക് എതിരായ അൻവർ അലിയുടെ ഫൗളിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ആദ്യ ശ്രമത്തിൽ ഹിമെനെയുടെ കിക്ക് ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ തടഞ്ഞെങ്കിലും റീട്ടേക്കിൽ പിഴയ്ക്കാതിരുന്നതോടെ ബ്ലാറ്റേഴ്സ് 1-0ന് മുൻപിലെത്തി. 

ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഈസ്റ്റ് ബംഗാൾ സമനില ഗോൾ നേടുമെന്ന് തോന്നിച്ചു. എന്നാൽ വിഷ്ണുവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിയകന്നു. രണ്ടാം പകുതിയിൽ ലൂണയ്ക്ക് പരുക്കേറ്റതോടെ ഫ്രെഡ്ഡിയെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. എന്നാൽ ഇതും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളുടെ വേഗം കുറച്ചില്ല. 64ാം മിനിറ്റിൽ നോവയുടെ കിടിലൻ ഇടംകാൽ ഷോട്ട് വലയിലായതോടെ ബ്ലാസ്റ്റേഴ്സ് ലീഡ് 2-0 ആയി. ഇതോടെ ഈസ്റ്റ് ബംഗാൾ പുറത്തായി. 

Read More

Jesus Jimenez Noah Sadaoui Kerala Blasters Fc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: