/indian-express-malayalam/media/media_files/2025/01/14/7HIxIw5X2igO9oiu84l8.jpg)
Karun Nair, Virat Kohli Photograph: (Instagram)
ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ കരുൺ നായർക്ക് ഇടമുണ്ടാകുമോ? ഇന്ത്യൻ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അതിന്റെ ഉത്തരത്തിനായി. വിജയ് ഹസാരെ ട്രോഫിയിൽ 752 എന്ന ബാറ്റിങ് ശരാശരിയിൽ നിൽക്കുന്ന താരത്തെ സെലക്ടർമാർക്ക് അത്ര എളുപ്പം അവഗണിക്കാനാവില്ല.
108 പന്തിൽ 112 റൺസ്, 52 പന്തിൽ 44, 107 പന്തിൽ 163 റൺസ്, 103 പന്തിൽ 111, 101 പന്തിൽ 112, 82 പന്തിൽ 122, 44 പന്തിൽ 88. വിജയ് ഹസാരെയിലെ ഏഴ് മത്സരങ്ങളിൽ നിന്ന് കരുൺ നായർ കണ്ടെത്തിയ സ്കോറുകൾ ഇങ്ങനെയാണ്.
വിജയ് ഹസാരെ ട്രോഫിയിൽ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ എന്ന നേട്ടം ഋതുരാജ് ഗയ്ക്വാദിനെ മറികടന്ന് കരുൺ സ്വന്തമാക്കി. സീസണിൽ 700 റൺസ് സ്കോർ ചെയ്യുന്ന ഒരേയൊരു ക്യാപ്റ്റനാണ് കരുൺ. 2022-23 സീസണിൽ അഞ്ച് ഇന്നിങ്സിൽ നിന്ന് 660 റൺസ് ആണ് ഋതുരാജ് സ്കോർ ചെയ്തത്.
View this post on InstagramA post shared by Team india (@indiancricketteam)
ഈ സീസണിൽ കരുൺ നായർ അഞ്ച് സെഞ്ചുറി നേടി. വിജയ് ഹസാരെയിലെ സിംഗിൽ എഡിഷനിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എനന് നേട്ടത്തിൽ എൻ. ജഗദീഷനൊപ്പം കരുൺ എത്തി. സീസണിൽ ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടത്തിൽ ജഗദീഷനെ മറികടക്കാൻ കരുണിന് ഇനി വേണ്ടത് 79 റൺസ് കൂടി മാത്രം.
തുടരെ നാല് ലിസ്റ്റ് എ സെഞ്ചുറി എന്ന നേട്ടത്തിൽ കുമാർ സംഗക്കാര, അൽവിറോ പീറ്റേഴ്സൻ, ദേവ്ദത്ത് പടിക്കൽ എന്നിവർക്കൊപ്പം കരുൺ എത്തി. ലിസ്റ്റ് എ ക്രിക്കറ്റിനറെ ചരിത്രത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തുന്ന താരമായും കരുൺ മാറി. 542 റൺസ് ആണ് കരുൺ കണ്ടെത്തിയത്.
മഹാരാഷ്ട്രയ്ക്ക് എതിരെ വിദർഭ 380 റൺസ് അടിച്ചെടുത്തപ്പോൾ 44 പന്തിൽ നിന്ന് കരുൺ സ്കോർ ചെയ്തത് 88 റൺസ്. അഞ്ച് സിക്സും 9 ബോണ്ടറിയും ഉൾപ്പെടുന്നതായിരുന്നു കരുണിന്റെ ഇന്നിങ്സ്.
ഇന്ത്യക്ക് വേണ്ടി ഏഴ് ടെസ്റ്റുകളാണ് കരുൺ നായർ കളിച്ചത്. 2016-17 കാലത്തായിരുന്നു ഇത്. ഏകദിനത്തിലും കരുൺ ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടുണ്ട്.ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് കരുൺ. ഇംഗ്ലണ്ടിന് എതിരെ ചെന്നൈയിൽ 2016നായിരുന്നു ഇത്.
2022-23 സീസൺ വരെ കർണാടകയ്ക്ക് വേണ്ടിയാണ് കരുൺ കളിച്ചത്. പിന്നാലെ കഴിഞ്ഞ സീസണിൽ വിദർഭയിലേക്ക് കൂടുമാറി. ഇത് ആദ്യമായാണ് കരുൺ ഒരു ടീമിന്റെ ക്യാപ്റ്റനായി കളിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.