scorecardresearch

സെയ്ഫും കരീനയും മുതൽ സൂര്യയും രാം ചരണും വരെ: അറിയാം ഐ എസ് പി എൽ ടീം ഉടമകളെ

ഐ എസ് പി എല്ലിന് ടീം ഉടമകളുടെ ഒരു വൻ താര നിര തന്നെയാണുള്ളത്, മാർച്ച് 2 മുതൽ 9 വരെ 19 മത്സരങ്ങളുള്ള ലീഗിന്റെ വേദി മുംബൈയാണ്

ഐ എസ് പി എല്ലിന് ടീം ഉടമകളുടെ ഒരു വൻ താര നിര തന്നെയാണുള്ളത്, മാർച്ച് 2 മുതൽ 9 വരെ 19 മത്സരങ്ങളുള്ള ലീഗിന്റെ വേദി മുംബൈയാണ്

author-image
Sports Desk
New Update
Kareena-Saif

ഫൊട്ടോ: കരീനാ കപൂർ- ഇൻസ്റ്റഗ്രാം

ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ (ഐ‌എസ്‌പി‌എൽ) അവസാനം പ്രഖ്യാപിച്ച ടീമായ കൊൽക്കത്തയുടെ ഉടമസ്ഥരായി കരീന കപൂറും ഭർത്താവ് സെയ്ഫ് അലി ഖാനും. ബോളിവുഡ് താരദമ്പതികളായ ഇരുവരും തങ്ങൾ ടീമിന്റെ ഉടമകളാണെന്ന് സോഷ്യൽ മീഡിയയിലൂടെയാണ് വ്യക്തമാക്കിയത്. ക്രിക്കറ്റ്  എന്നത് തങ്ങളുടെ കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ആരാധകരെ ഓർമ്മിപ്പിച്ചുകൊണ്ടാണ് കരീന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വാർത്ത പങ്കിട്ടത്.

Advertisment

ശ്രീനഗർ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ മറ്റ് നഗരങ്ങളുടെ പേരിലുള്ള ടീമുകളും ഉൾപ്പെടുന്ന ലീഗ് ലൈനപ്പിലെ ആറാമത്തെയും അവസാനത്തെയും ടീമാണ് കൊൽക്കത്ത.

തങ്ങൾ ഏറെ വിലമതിക്കുന്ന ഒരു പാരമ്പര്യമാണ് ക്രിക്കറ്റെന്നും  പങ്കിടുന്ന സ്നേഹമാണതെന്നും തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കരീന എഴുതി. എല്ലാത്തിനുമുപരി, ഇത് കുടുംബത്തിന്റെ തന്നെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്! ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ കൊൽക്കത്ത ടീമിന്റെ ഉടമസ്ഥാവകാശം പ്രഖ്യാപിച്ചതിൽ അതിയായ സന്തോഷമുണ്ട്! യുവ ക്രിക്കറ്റ് താരങ്ങൾക്ക് ഇത് ഒരു മികച്ച അവസരമായിരിക്കും.  കൊൽക്കത്ത ടീമിനൊപ്പം ജയിക്കാനായി കളിക്കുക! ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ക്രിക്കറ്റ് താരവുമായിരുന്ന സെയ്ഫിന്റെ പരേതനായ പിതാവ് മൻസൂർ അലി ഖാൻ പട്ടൗഡിയുടെ പേരും പരാമർശിച്ചുകൊണ്ടാണ് കരീനയുടെ പോസ്റ്റ് അവസാനിക്കുന്നത്.

Advertisment

ഐ എസ് പി എല്ലിന് ടീം ഉടമകളുടെ ഒരു വൻ താര നിര തന്നെയാണുള്ളത്. നടൻ അക്ഷയ് കുമാറാണ് ശ്രീനഗർ ടീമിന്റെ ഉടമയെങ്കിൽ, മുംബൈ ടീം ഓാൺ ചെയ്യുന്നത് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചനാണ്. ബെംഗളൂരുവിന്റെ ഉടമസ്ഥത ഹൃത്വിക് റോഷനും ചെന്നൈയും ഹൈദരാബാദും ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങളായ സൂര്യ, രാം ചരൺ എന്നിവരുടെ ഉടമസ്ഥതയിലുമാണ്. ഇന്ത്യയുടെ ആദ്യത്തെ ടെന്നീസ് ബോൾ T10 ക്രിക്കറ്റ് ടൂർണമെന്റാണ് ഐ എസ് പി എൽ . മാർച്ച് 2 മുതൽ  9 വരെയായി  19 മത്സരങ്ങളുള്ള ലീഗിന്റെ വേദി  മുംബൈയാണ്. 

Read More

Kareena Kapoor Saif Ali Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: