scorecardresearch

പ്രായം 55; ഇത് 2025 തന്നെ അല്ലേ? ഒറ്റ കൈ കൊണ്ട് വിന്റേജ് സേവ്

ദക്ഷിണാഫ്രിക്കൻ മുൻ താരം ജോണ്ടി റോഡ്സിന്റെ ഈ തകർപ്പൻ സേവ് കണ്ടാൽ ഇത് 2025 തന്നെ ആണോ അത് കാലം പിറകിലേക്ക് പോയോ എന്ന് ആരും ഒന്ന് സംശയിച്ച് പോകും.

ദക്ഷിണാഫ്രിക്കൻ മുൻ താരം ജോണ്ടി റോഡ്സിന്റെ ഈ തകർപ്പൻ സേവ് കണ്ടാൽ ഇത് 2025 തന്നെ ആണോ അത് കാലം പിറകിലേക്ക് പോയോ എന്ന് ആരും ഒന്ന് സംശയിച്ച് പോകും.

author-image
Sports Desk
New Update
jondy rhodes fielding

മാസ്റ്റേഴ്സ് ലീഗിൽ ജോണ്ടി റോഡ്സിന്റെ ഫീൽഡിങ് Photograph: (Screengrab)

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സിന്റെ പറക്കും ക്യാച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. എന്നാൽ ഒരു 55കാരന്റെ തകർപ്പൻ ബൗണ്ടറി സേവ് ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് ഫീൽഡിങ്ങിലെ പുലി ആയിരുന്ന താരം. സാക്ഷാൽ ജോണ്ടി റോഡ്സ്. പ്രായം 50 പിന്നിട്ടിട്ടും ഫീൽഡിങ്ങിൽ അദ്ദേഹത്തിന് ഒരു വിട്ടുവീഴ്ചയുമില്ല. 

Advertisment

ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ ഓസ്ട്രേലിയൻ മാസ്റ്റേഴ്സിന് എതിരായ കളിയിലാണ് മുൻ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ അതിശയിപ്പിക്കുന്ന സേവ് എത്തിയത്. ഓസ്ട്രേലിയൻ മാസ്റ്റേഴ്സ് ക്യാപ്റ്റൻ ഷെയ്ൻ വാട്സന് ബൗണ്ടറി നിഷേധിച്ചാണ് ഡൈവ് ചെയ്ത് ലോങ് ഓണിൽ ജോണ്ടി റോഡ്സ് വിസ്മയിപ്പിച്ചത്. 

ബൗണ്ടറി എന്ന് ഉറപ്പിച്ച വാട്സന്റെ ഷോട്ട് ആയിരുന്നു അത്. എന്നാൽ പൊടുന്നനെ ഓടി ഡൈവ് ചെയ്ത് തന്റെ വലത് കൈ കൊണ്ട് ജോണ്ടി റോഡ്സ് പന്ത് തടഞ്ഞിട്ടു. ഇതിലൂടെ റോഡ്സിന്റെ കൈമുട്ട് മുറിഞ്ഞ് ചോര പൊടിയുന്നതും കാണാമായിരുന്നു. 

Advertisment

ഐപിഎല്ലിന്റേയും ഭാഗമാണ് ജോണ്ടി റോഡ്സ്. ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഫീൽഡിങ് കോച്ച് ആണ് താരം. നിക്കോളാസ് പൂരൻ, ഡേവിഡ് മില്ലർ, മർക്രം എന്നിവർക്ക് ലക്നൗവിലെ ജോണ്ടി റോഡ്സിന്റെ സാന്നിധ്യം ഏറെ ഗുണം ചെയ്യും. 

ബൗണ്ടറി ജോണ്ടി റോഡ്സ് തടഞ്ഞെങ്കിലും ഷെയ്ൻ വാട്സൻ തന്റെ മൂന്നാം സെഞ്ചുറിയിലേക്ക് എത്തി. നാല് കളിയിൽ നിന്നാണ് താരം മൂന്ന് സെഞ്ചുറി കണ്ടെത്തിയത്. 61 പന്തിൽ നിന്നാണ് 122 റൺസ് ആണ് വാട്സൻ ദക്ഷിണാഫ്രിക്കൻ മാസ്റ്റേഴ്സിന് എതിരെ അടിച്ചെടുത്തത്. 

Read more

Jonty Rhodes International Masters League

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: