scorecardresearch

IPL 2025: മുംബൈക്ക് തിരിച്ചടി; ബുമ്രയുടെ വരവ് വൈകും; ഹർദിക്കിന്റെ വിലക്കും തലവേദന

IPL 2025, Mumbai Indians: മുംബൈ ഇന്ത്യൻസിന് തിരിച്ചടിയാവുന്ന റിപ്പോർട്ടുകളാണ് വരുന്നത്. പരുക്കേറ്റ ബുമ്രയ്ക്ക് മുബൈ ഇന്ത്യൻസിന്റെ ആദ്യ നാല് മത്സരങ്ങൾ എങ്കിലും നഷ്ടമായേക്കും

IPL 2025, Mumbai Indians: മുംബൈ ഇന്ത്യൻസിന് തിരിച്ചടിയാവുന്ന റിപ്പോർട്ടുകളാണ് വരുന്നത്. പരുക്കേറ്റ ബുമ്രയ്ക്ക് മുബൈ ഇന്ത്യൻസിന്റെ ആദ്യ നാല് മത്സരങ്ങൾ എങ്കിലും നഷ്ടമായേക്കും

author-image
Sports Desk
New Update
jaspreet bumrah, ipl 2024

മുംബൈ ഇന്ത്യൻസ് കളിക്കാർ(ഫയൽ ഫോട്ടോ)

ഐപിഎൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം മുൻപിലുള്ളപ്പോൾ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി. സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് സീസണിലെ മുംബൈയുടെ ആദ്യ മത്സരങ്ങൾ നഷ്ടമാവും. ഐപിഎല്ലിന്റെ ആദ്യ രണ്ട് ആഴ്ചയോളം ബുമ്രയ്ക്ക് നഷ്ടമാവും എന്നാണ് റിപ്പോർട്ടുകൾ. 

Advertisment

IPL 2025, Mumbai Indians: ബോർഡർ ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റോടെയാണ് പരുക്കിനെ തുടർന്ന് ബുമ്രയ്ക്ക് കളിക്കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്. പരുക്കിൽ നിന്ന് ബുമ്ര മുക്തനായി വരികയാണ് എങ്കിലും പൂർണമായും മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. 

ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിലാണ് ബുമ്ര ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശീലനം നടത്തുന്നത്. ഐപിഎല്ലിലെ ആദ്യ രണ്ട് ആഴ്ച നാല് മത്സരങ്ങളാണ് മുംബൈ ഇന്ത്യൻസിന് ഉള്ളത്. ബുമ്രയുടെ അഭാവത്തിൽ മുംബൈ ഇന്ത്യൻസിന്റെ ബോളിങ് ആക്രമണത്തിന്റെ മൂർച്ച കുറയും എന്ന് ഉറപ്പ്. 

പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തതിന് ശേഷം മാത്രം ബുമ്രയ്ക്ക് കളിക്കാൻ അനുമതി നൽകിയാൽ മതി എന്ന നിലപാടിലാണ് ബിസിസിഐ. ഐപിഎല്ലിന് ശേഷം വരുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പര മുൻപിൽ കണ്ടാണ് ബിസിസിഐ ബുമ്രയുടെ കാര്യത്തിൽ മുൻകരുതൽ എടുക്കുന്നത്. 

Advertisment

ഹർദിക്കിന് വിലക്ക്

ബുമ്രയുടെ പരുക്കിന് പുറമെ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്ക് മുംബൈയുടെ സീസണിലെ ആദ്യ മത്സരം നഷ്ടമാവും എന്നതും ടീമിന് തിരിച്ചടിയാണ്. ചെന്നൈ സൂപ്പർ കിങ്സിന് എതിരെയാണ് മുംബൈയുടെ സീസണിലെ ആദ്യ മത്സരം. കഴിഞ്ഞ വർഷത്തെ ഐപിഎൽ സീസണിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് ഹർദിക്കിന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് നേരിട്ടത്. ഇതോടെയാണ് ഈ സീസണിലെ മുംബൈയുടെ ആദ്യ മത്സരം ഹർദിക്കിന് നഷ്ടമാവുന്നത്. 

ചെന്നൈ സൂപ്പർ കിങ്സിന് എതിരായ വമ്പൻ പോരാട്ടത്തിൽ താത്കാലിക ക്യാപ്റ്റന് കീഴിൽ മുംബൈക്ക് ഇറങ്ങേണ്ടി വരുന്നു. രോഹിത് ശർമ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക് വരുമോ അതോ സൂര്യകുമാർ യാദവ് മുംബൈയെ ആദ്യ മത്സരത്തിൽ നയിക്കുമോ എന്നാണ് അറിയേണ്ടത്. 

Read More

IPL 2025 Ipl Jaspreet Bumra Mumbai Indians Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: