scorecardresearch

രഞ്ജിയിൽ വമ്പൻ അട്ടിമറി; മുംബൈയെ മലർത്തിയടിച്ച് ജമ്മു;നോക്കുകുത്തിയായി താരനിര

രഞ്ജി ട്രോഫിയിൽ രോഹിത് ശർമ ഉൾപ്പെടെ വമ്പൻ താരനിരയുമായി എത്തിയിട്ടും ജമ്മു കശ്മീരിന് മുൻപിൽ മുട്ടുമടക്കി വീണ് മുംബൈ. അഞ്ച് വിക്കറ്റിനാണ് ജമ്മുവിന്റെ ജയം

രഞ്ജി ട്രോഫിയിൽ രോഹിത് ശർമ ഉൾപ്പെടെ വമ്പൻ താരനിരയുമായി എത്തിയിട്ടും ജമ്മു കശ്മീരിന് മുൻപിൽ മുട്ടുമടക്കി വീണ് മുംബൈ. അഞ്ച് വിക്കറ്റിനാണ് ജമ്മുവിന്റെ ജയം

author-image
Sports Desk
New Update
mumbai cricket team

മുംബൈ ക്രിക്കറ്റ് ടീം: (എക്സ്)

രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, അജിന്‍ക്യാ രഹാനെ, ശ്രേയസ്സ് അയ്യര്‍, ശിവം ദൂബെ, ഷാര്‍ദുല്‍ ഠാകുര്‍ എന്നിവരടങ്ങുന്ന താരനിരയുമായി ആണ് രഞ്ജി ട്രോഫിയില്‍ മുംബൈ ടീം ജമ്മു കശ്മീരിനെതിരെ അണിനിരന്നത്. പക്ഷേ താരങ്ങളുടെ പേരിന്റെ വലിപ്പം മുംബൈ ടീമിന് കളിയില്‍ കൊണ്ടു വരാന്‍ സാധിച്ചില്ല. അതേസമയം ടീമില്‍ വലിയ താരങ്ങള്‍ ഒന്നും ഇല്ലാതെ എത്തിയ ജമ്മു കശ്മീര്‍ മൂന്നാം ദിനം തന്നെ അഞ്ച് വിക്കറ്റിന്റെ ആധികാരിക ജയം കരസ്ഥമാക്കി. ഈ സീസണില്‍ ആറ് കളികളില്‍ നിന്ന് ജമ്മുവിന്റെ നാലാം വിജയമാണിത്.

Advertisment

മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍ എന്ന നിലയില്‍ കളി തുടങ്ങിയ മുംബൈക്ക് എന്നാല്‍ 16 റൺസ് കൂടി മാത്രമെ സ്‌കോറില്‍ കൂട്ടി ചേര്‍ക്കാനായുള്ളു. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടി വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ ഷാര്‍ദുലിന്റെ വിക്കറ്റാണ് മുംബൈക്ക് മൂന്നാം ദിനം ആദ്യം നഷ്ടമായത്. 62 റൺസ് നേടിയ തനുഷ് ഷാർദുലിന് പുറകെ ഔട്ടായപ്പോള്‍ ജമ്മുവിന് 205 റണ്‍സിന്റെ വിജയ ലക്ഷ്യം മാത്രമെ മുംബൈക്ക് മുൻപിൽ വെക്കാനായുള്ളു. ജമ്മുവിനായി ആഖിബ് നബി നാലും യുദ്ധ്‌വീര്‍ സിങ് മൂന്നും ഉമ്മര്‍ നസീര്‍ രണ്ടും വിക്കറ്റുകള്‍ നേടി.

മുംബൈയ്ക്ക് ഒരാശ്വാസവും നൽകാതെ ജമ്മു

രണ്ടാം ഇന്നിങ്‌സില്‍ ജമ്മുവിനായി ഓപ്പണര്‍ ശുഭം ഖജൂറിയയും യവേര്‍ ഹസ്സ്‌നും നല്ല തുടക്കം സമ്മാനിച്ചു. വിക്കറ്റുകള്‍ വീണെങ്കിലും എല്ലാ വിക്കറ്റിലും മികച്ച കൂട്ടുകെട്ടുകള്‍ വന്നതാണ് ജമ്മുവിനെ വിജയത്തിലേക്ക് നയിച്ചത്. ഒരു ഘട്ടത്തിലും മുംബൈക്ക് ജയിക്കാന്‍ ആവുമെന്ന ഒരു തോന്നല്‍ ജമ്മു നല്‍കിയില്ല. ജയത്തോടെ നോക്കൗട്ടിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ജമ്മു.

ഇന്ത്യന്‍ ടീമിന്റെ ഏകദിന ടെസ്റ്റ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ഓപ്പണര്‍ ജയ്‌സ്വാളും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ വന്നത് മൂലം കളി തുടങ്ങുന്നതിന് മുമ്പ് തന്നെ മത്സരത്തിലേക്ക് വലിയ ശ്രദ്ധ എത്തിയിരുന്നു. എന്നാല്‍ മത്സരത്തിന്റെ ആദ്യ ദിനം തന്നെ വമ്പൻ താരങ്ങള്‍ നിരാശപ്പെടുത്തി. പത്ത് വര്‍ഷത്തിന് ശേഷം രഞ്ജിയിലേക്ക് തിരികെ വന്ന രോഹിത് ആദ്യ ഇന്നിങ്‌സില്‍ 19 ബോള്‍ മാത്രമാണ് ക്രീസില്‍ നിന്ന് നേരിട്ടത്. രോഹിത്തിന്റെ കൂടെ ഓപ്പണ്‍ ചെയ്ത ജയ്‌സ്വാള്‍ ആയിരുന്നു എന്നാല്‍ താരത്തിനേക്കാള്‍ മുമ്പ് ഡ്രസ്സിങ് റൂമില്‍ എത്തിയത്.

Advertisment

ആദ്യ ഇന്നിങ്‌സില്‍ രഹാനെ, ശ്രേയസ്സ് അയ്യര്‍, ദൂബെ എന്നിവരും നിരാശപ്പെടുത്തിയപ്പോള്‍ ഷാര്‍ദുല്‍ ഠാകുര്‍ മാത്രമാണ് ബാറ്റ് കൊണ്ട് തിളങ്ങിയത്. താരം അര്‍ധ ശതകം നേടിയിട്ടും മുംബൈ 120 എന്ന സ്‌കോറില്‍ ഓള്‍ ഔട്ട് ആയി. തിരികെ ബാറ്റ് ചെയ്ത ജമ്മു 106 റണ്‍സിന്റെ ലീഡുമായി 206 റണ്‍സിന് ഓള്‍ ഔട്ടായി. ജമ്മുവിനായി ഓപ്പണര്‍ ഖജൂറിയ അര്‍ധ ശതകം നേടിയിരുന്നു.

രണ്ടാം ഇന്നിങ്‌സിന്റെ തുടക്കം ആധിപത്യം പുലര്‍തിയ മുംബൈ പക്ഷേ പെട്ടന്ന് തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെടുതി. രണ്ടാം ഇന്നിങ്‌സിലും മുംബൈയുടെ മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. ഒന്നാം ഇന്നിങസിലെന്ന പോലെ രണ്ടാം ഇന്നിങ്‌സിലും മുംബൈക്ക് രക്ഷകനായി ഷാര്‍ദുല്‍ എത്തി. 101 റണ്‍ എടുക്കുമ്പോള്‍ തന്നെ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട മുംബൈയെ തനുഷിന്റെ കുടെ 174 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി ഷാര്‍ദുല്‍ മെച്ചപ്പെട്ട നിലയില്‍ മുംബൈയെ എത്തിക്കുകയായിരുന്നു. എന്നാൽ അതും മുംബൈയെ ജയത്തിലേക്ക് എത്തിച്ചില്ല. 

Read More

Yashasvi Jaiswal Rohit Sharma Mumbai Ranji Trophy Shreyas Iyer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: