scorecardresearch

ധോണിക്ക് ഇനിയൊരു മടങ്ങിവരവ് അത്ര എളുപ്പമല്ല: വെങ്കിടേഷ് പ്രസാദ്

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് താരത്തിന് ഇന്ത്യൻ ടീമിലും ലോകകപ്പ് സ്ഥാനമുറപ്പിക്കാനാകുമോയെന്ന് മടങ്ങിയെത്താനാകുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് താരത്തിന് ഇന്ത്യൻ ടീമിലും ലോകകപ്പ് സ്ഥാനമുറപ്പിക്കാനാകുമോയെന്ന് മടങ്ങിയെത്താനാകുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ

author-image
Joshy K John
New Update
ms dhoni, cricket, ie malayalam

ക്രിക്കറ്റിൽ നിന്ന് ധോണിയുടെ മടങ്ങിവരവ് ലോക്ക്ഡൗൺ കാലത്തും വലിയ ചർച്ച വിഷയം തന്നെയാണ്. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച നായകൻ കഴിഞ്ഞ ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിവരാമെന്ന കണക്ക് കൂട്ടൽ കൊറോണ വൈറസും അസ്ഥാനത്താക്കിയതോടെ ധോണിയുടെ മടങ്ങിവരവും വിരമിക്കലും വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുകയാണ്.

Advertisment

Also Read: ചെന്നൈ-മുംബൈ ടീമുകളെ ചേർത്തൊരു ഐപിഎൽ ഇലവൻ; ഓപ്പണർമാരായി ഇതിഹാസങ്ങൾ

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് താരത്തിന് ഇന്ത്യൻ ടീമിലും ലോകകപ്പ് സ്ഥാനമുറപ്പിക്കാനാകുമോയെന്ന് മടങ്ങിയെത്താനാകുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. വിമർശകരാകട്ടെ ഇനിയൊരു കരിയർ താരത്തിലില്ലെന്നും വിരമിക്കണമെന്നും ആവശ്യപ്പെടുന്നു. പല താരങ്ങളും ധോണിയുടെ കരിയറിനെക്കുറിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദും അത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ്.

Also Read: നാലുപന്തുകളെഴുതിയ ക്രിക്കറ്റ് ജീവിതം; ചേതന്‍ ശര്‍മ്മ ആ സിക്‌സിനേയും ഹാട്രിക്കിനേയും ഓര്‍ക്കുന്നു

Advertisment

ധോണിക്ക് രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു മടങ്ങി വരവ് അത്ര എളുപ്പമല്ലെന്നാണ് വെങ്കിടേഷ് പ്രസാദിന്റെ അഭിപ്രായം. തീരുമാനം മാനേജ്മെന്റിന്റെയാണെന്നും അദ്ദേഹം പറഞ്ഞു. ധോണി ഫിറ്റ്നെസ് നിലനിർത്തുകയും അദ്ദേഹത്തെ ഉപയോഗപ്പെടുത്തികൊണ്ടൊരു തന്ത്രം മാനേജ്മെന്റ് തയ്യാറാക്കുകയും ചെയ്താൽ മാത്രമേ താരത്തിന് മടങ്ങിയെത്താനാകുവെന്നും പ്രസാദ് കൂട്ടിച്ചേർത്തു.

Also Read: വിരാട് കോഹ്‌ലിയോ രവീന്ദ്ര ജഡേജയോ; മികച്ച ഫീൽഡറെ തിരഞ്ഞെടുത്ത് ഇന്ത്യൻ നായകൻ

കഴിഞ്ഞ വർഷം ജൂലൈയിലാണ് ധോണി അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത്. ന്യൂസിലൻഡിനെതിരായ സെമിയിൽ ഇന്ത്യ പുറത്തായതിന് പിന്നാലെ ക്രീസ് വിട്ട ധോണി സൈനിക സേവനമുൾപ്പടെയുള്ള കാര്യങ്ങൾക്ക് സമയം ചെലവഴിക്കുകയായിരുന്നു.

Also Read: അതിവേഗ അർധ സെഞ്ചുറി; തന്റെ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് യുവി

ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ മാത്രമേ ധോണി ടി20 ലോകകപ്പില്‍ ഉണ്ടാകൂ എന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന താരമല്ല ധോണി. ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ തീര്‍ച്ചയായും ധോണി ടി20 ലോകകപ്പിലും ഉണ്ടാകുന്നുമായിരുന്നു രവി ശാസ്ത്രിയുടെ വാക്കുകൾ.

Also Read: നിങ്ങളാഗ്രഹിക്കുന്നതെന്തും ഞാൻ തരാം, ഇനി അത് വേണ്ട; ഓസിസ് ഇതിഹാസത്തിന് മുന്നിൽ ധോണി വച്ച ഓഫർ

മാര്‍ച്ച് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനായി 38 വയസ്സുകാരനായ മുന്‍ ക്യാപ്റ്റന്‍ ചെന്നൈയില്‍ ഒരുമാസം മുമ്പ് എത്തിയിരുന്നു. ട്രോഫി തിരിച്ചു പിടിക്കുന്നതിനായി ധോണിക്കൊപ്പം സുരേഷ് റെയ്‌നയും മുരളി വിജയും കഠിനമായി പരിശീലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, കൊറോണ വൈറസിന്റെ വ്യാപനം അദ്ദേഹത്തെ തിരികെ വീട്ടിലെത്തിച്ചു.

Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: