/indian-express-malayalam/media/media_files/2025/01/15/ROjVws5xLDxkJhw8Y201.jpg)
Gautam Gambhir Photograph: (File Photo)
ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ബോളിങ് പരിശീലകന്‍ മോര്‍ണി മോര്‍ക്കലും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടയില്‍ പരിശീലന സെഷന് വൈകി വന്നതിന് ഗംഭീര്‍ മോര്‍ക്കലിനേ എല്ലാവരുടെയും മുന്നില്‍ വെച്ച് ശാസിച്ചിരുന്നു. ഓസ്ട്രേലിയയിലെ പരമ്പര തോല്‍വി പരിഹരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നടത്തിയ അവലോകന യോഗതിന് ശേഷം ടീമിലെ അശാന്തിയുടെയും സംഘര്‍ഷത്തിന്റെയും സംഭവങ്ങള്‍ പതുക്കെ പുറത്തുവരുകയാണ്.
മോര്‍ണി മോര്‍ക്കല്‍ വ്യക്തിപരമായ മീറ്റിങ് ഉള്ളതിനാല്‍ ഗ്രൗണ്ടില്‍ എത്താന്‍ വൈകിയെന്നും ഇത് ഗംഭീറിന് ഇഷ്ടപ്പെടാതെ വന്നതോടെ പരിശീലകനേ ശകാരിക്കുകയായിരുന്നു എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഈ സംഭവം മോര്‍ക്കലില്‍ വലിയ സ്വാധീനം ചെലുത്തിയതായും, അദ്ദേഹം ബാക്കിയുള്ള മത്സരങ്ങളില്‍ കാര്യമായ സംഭാവനകള്‍ നല്‍കാതെ ആയതായും റിപ്പോര്‍ട്ടുണ്ട്.
'അച്ചടക്കത്തിന്റെ കാര്യത്തില്‍ ഗംഭീര്‍ വളരെ കര്‍ക്കശക്കാരനാണ്. ഉടന്‍ തന്നെ അദ്ദേഹം മോര്‍ക്കലിനെ ഗ്രൗണ്ടില്‍ വെച്ച് ശാസിച്ചു. പര്യടനത്തിന്റെ ശേഷിക്കുന്ന സമയത്ത് മോര്‍ക്കല്‍ അല്‍പ്പം റിസര്‍വ് ചെയ്തിരുന്നതായി ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ടീമിനെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിന് ഇത് ക്രമീകരിക്കേണ്ടത് ഈ രണ്ട് പേരുടെയും ഉത്തരവാദിത്തമാണ്' വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ബാക്കിയുള്ള സപ്പോര്‍ട്ട് സ്റ്റാഫിന്റെ കാര്യത്തിവും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിന്നു. ഓസ്‌ട്രേലിയന്‍ പരമ്പരയിലേ മോശം പ്രകടനത്തിന് ശേഷം ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ ടീമിലേ പരിശീലകരായ അഭിഷേക് നായരുടെയും ടെന്‍ ഡോഷേറ്റിന്റെയും ടീമിലേ സംഭാവനകളേ ചോദ്യം ചെയ്തിരുന്നു. ബിസിസിഐക്കും ഇവരുടെ കാര്യത്തില്‍ സംശയം രൂപപ്പെട്ട് വരുന്നതായും പറയപ്പെടുന്നു.
'ബാറ്റിങ് കോച്ച് അഭിഷേക് നായരും നിരീക്ഷണത്തിലാണ്. ഗംഭീര്‍ തന്നെ മികച്ച ബാറ്റ്‌സ്മാനാണ്. നായർ പുതുതായി എന്തെങ്കിലും കൊണ്ടുവരുന്നുണ്ടോയെന്ന് ബോര്‍ഡ് കളിക്കാരോട് ചോദിച്ചിട്ടുണ്ട്. അതുപോലെ, ഡോഷെറ്റിന്റെ പങ്കും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര പരിചയക്കുറവും ഒരു അന്താരാഷ്ട്ര ക്രിക്കറ്ററുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് സംഭാവന നല്‍കാനുള്ള കഴിവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.' വൃത്തങ്ങള്‍ കൂട്ടിചേര്‍ക്കുന്നു.
ഗൗതം ഗംഭീറിന്റെ ആവശ്യ പ്രകാരമാണ് ഇവരെയെല്ലാം ടീമിന്റെ ഭാഗമാക്കാന്‍ തിരുമാനിക്കുന്നത്. മോര്‍ണി മോര്‍ക്കലുമായി ലക്‌നൗ സൂപ്പര്‍ ജയന്റസില്‍ ഗംഭീര്‍ പ്രവര്‍ത്തിച്ചട്ടുണ്ട്. അഭിഷേക് നായരും ടെന്‍ ഡോഷേറ്റും കൊല്‍ക്കത്തയില്‍ താന്‍ മെന്ററായി പ്രവര്‍ത്തിക്കുമ്പോള്‍ കൂടെ ഉണ്ടായവരായിരുന്നു. എന്നാല്‍ ആവശ്യ പ്രകാരമുള്ള പരിശീലക സംഘത്തെ ലഭിച്ചിട്ടും ഫലം ഉണ്ടാക്കാന്‍ ഗംഭീറിന് സാധിച്ചിട്ടില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.