/indian-express-malayalam/media/media_files/2025/07/04/ishan-kishan-bowling-in-county-cricket-2025-07-04-15-57-24.jpg)
Ishan Kishan Bowling in County Cricket: (Screengrab)
ഹർഭജൻ സിങ്ങിന്റെ ബോളിങ് ആക്ഷൻ അനുകരിക്കാൻ ശ്രമിച്ചിട്ടുള്ളവരാണ് നമ്മളിൽ പലരും. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ആ ബോളിങ് ആക്ഷൻ വീണ്ടും ഓർമകളിലേക്ക് കൊണ്ടുവരികയാണ് ഇഷാൻ കിഷൻ. കൗണ്ടി ക്രിക്കറ്റിലാണ് വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ ബോളിങ്ങിലും കൈവെച്ചത്.
ഓഫ് സ്പിന്നും ലെഗ് സ്പിന്നും ഇഷാനിൽ നിന്ന് വന്നു. കൗണ്ടി ക്രിക്കറ്റിൽ നോട്ടിംഗ്ഹാംഷെയറിന് വേണ്ടിയാണ് ഇഷാൻ പന്തെറിഞ്ഞത്. കൗണ്ടി ക്രിക്കറ്റിലെ തന്റെ ആദ്യ പന്ത് ഇഷാൻ കിഷൻ എറിഞ്ഞത് ഹർഭജൻ സിങ്ങിന്റെ ബോളിങ് ആക്ഷൻ അനുകരിച്ചുകൊണ്ടാണ്.
Also Read: india Vs England Test: 100 കിമീ യാത്ര ചെയ്ത് വൈഭവും കൂട്ടരും; ആ ചരിത്ര നേട്ടം നേരിൽ കണ്ട് കുട്ടിപ്പട
ആദ്യ രണ്ട് ഡെലിവറിയും ഓഫ് സ്പിൻ ആയിരുന്നെങ്കിൽ പിന്നാലെ ലെഗ് സ്പിന്നിലേക്ക് ഇഷാൻ മാറി. തന്റെ ഒരു ഓവറിൽ ഒരു റൺസ് മാത്രമാണ് ഇഷാൻ കിഷൻ വഴങ്ങിയത്. ഇഷാൻ കിഷന്റെ ബോളിങ് സ്റ്റൈൽ അനുകരണത്തിന്റെ വിഡിയോ ഇന്റർനെറ്റിൽ വൈറലായി. ലെഗ് സ്പിന്നിനേക്കാൾ ഇഷാൻ കൂടുതൽ മികവ് കാണിച്ചത് ഓഫ് സ്പിന്നിലാണെന്നാണ് വിലയിരുത്തലുകൾ.
Ishan Kishan bowling in County Cricket 🔥🔥🔥🔥🔥#IshanKishanpic.twitter.com/rXAjxXhuLh
— Ayush (@AyushCricket32) July 2, 2025
Also Read: Shubman Gill Double Century: ഇംഗ്ലണ്ട് മണ്ണിൽ ഇന്ത്യൻ രാജകുമാരന്റെ തേരോട്ടം; ക്ലാസിക് ഇരട്ട ശതകം
കൗണ്ടിയിലെ അരങ്ങേറ്റത്തിൽ 87 റൺസ് ആണ് ഇഷാൻ കിഷൻ കണ്ടെത്തിയത്. യോർക് ഷെയറിനെതിരായ മത്സരത്തിലായിരുന്നു ഇത്. 12 ഫോറും ഒരു സിക്സുമാണ് ഇഷാനിൽ നിന്ന് വന്നത്. സോമർസെറ്റിനെതിരായ മത്സരത്തിൽ 77 റൺസ് കണ്ടെത്താനും ഇഷാൻ കിഷനായി.
Also Read: Vaibhav Suryavanshi: 31 പന്തിൽ 86; യുവിയേയും റെയ്നയേയും മറികടന്നു; വമ്പൻ നേട്ടം വൈഭവിന് മുൻപിൽ
കൗണ്ടിയിലെ അരങ്ങേറ്റത്തിൽ 87 റൺസ് കണ്ടെത്തിയ ഇഷാൻ കിഷൻ തന്റെ ബാറ്റിങ് സ്റ്റാൻസ് മാറ്റി പലവട്ടം ബോളർമാരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തിരുന്നു. ഇഷാൻ ബാറ്റിങ് സ്റ്റാൻസ് അനായാസം മാറ്റിക്കൊണ്ടിരുന്നതോടെ എവിടേക്ക് ബോൾ ചെയ്യണം എന്നാലോചിച്ച് ബോളർമാർ കുഴങ്ങി.
Read More: India Vs England Test: 'ആത്മാർഥത കൂടുതലാണ്'; ബിസിസിഐ ചട്ടം ലംഘിച്ച് രവീന്ദ്ര ജഡേജ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.