/indian-express-malayalam/media/media_files/2024/12/30/ZrK3mKSm39iNXqdDkyxY.jpg)
Rohit Kohli and Virat Kohli Photograph: (X)
ബോർഡർ ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങൾക്കെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുകയാണ് ബിസിസി. കളിക്കാർ പാലിക്കേണ്ട 10 മാനദണ്ഡങ്ങൾ സംബന്ധിച്ച പട്ടിക ബിസിസിഐ പുറത്തുവിട്ടു. ടീം അംഗങ്ങളെല്ലാം ഒരു ഹോട്ടലിൽ കഴിയണം എന്നതാണ് ഇതിലൊരു നിർദേശം. ഇതിൽ മുൻ താരം ഇർഫാൻ പഠാന്റെ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
പണ്ട് മഹാന്മാരായ കളിക്കാർ പോലും ടീമിനൊപ്പം ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. പിന്നെ എന്തുകൊണ്ടാണ് ചില താരങ്ങളെ മറ്റ് ഹോട്ടലിൽ താമസിക്കാൻ അനുവദിച്ചത്, ഇർഫാൻ പഠാൻ എക്സിൽ കുറിച്ചു.
Even the greatest players in the past stayed in the same hotels as the rest of the Indian team. How was staying in a separate hotel allowed in the first place?
— Irfan Pathan (@IrfanPathan) January 17, 2025
വിരാട് കോഹ്ലിയെ ഉന്നം വെച്ചല്ലേ ഇർഫാൻ പഠാന്റെ വാക്കുകൾ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ മറ്റ് ചിലർ രോഹിത് ശർമയെയാണ് പഠാൻ ഉദ്ധേശിച്ചത് എന്ന പ്രതികരണവുമായി എത്തുന്നുണ്ട്. ആരാധകർ കമന്റുമായി നിറയുമ്പോഴും ആരെയാണ് താൻ ഉദ്ധേശിച്ചത് എന്ന് വെളിപ്പെടുത്താണ ഇർഫാൻ പഠാൻ തയ്യാറായിട്ടില്ല.
ബിസിസിഐയുടെ നിർദേശങ്ങൾ
1. നാഷനല്‍ ടീമിലേക്ക് പരിഗണിക്കപ്പെടാനും സെന്റ്രല്‍ കരാര്‍ ലഭിക്കാനും താരങ്ങള്‍ക്ക് ഇനി മുതല്‍ ഡൊമസ്റ്റിക്ക് മത്സരങ്ങളില്‍ നിര്‍ബന്ധമായും കളിക്കണം. അതില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ സമ്മതത്തോട് കൂടി മാത്രമേ പരിഗണിക്കുകയുള്ളു.
2. താരങ്ങള്‍ക്ക് ഇനി മുതല്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ സാധിക്കുകയില്ല. എല്ലാ കളിക്കാരും ടീം ബസ്സില്‍ തന്നെ ഒരുമിച്ച് യാത്ര ചെയ്യണം. ടീമിന്റെ ഒത്തൊരുമയ്ക്കും അച്ചടക്കം നിലനിര്‍ത്താനും ഇത് സഹായിക്കും.
3. താരങ്ങള്‍ പരമാവധി ലഗ്ഗേജ് ഭാരം കുറക്കണം. അനുവദിച്ചതിലും അധികം യാത്രസാധനങ്ങള്‍ കരുതുന്ന താരങ്ങള്‍ക്ക് സ്വന്തം ചിലവില്‍ അത് കൊണ്ടപോകേണ്ടി വരും.
4. വ്യക്തിഗത സ്റ്റാഫുകളുടെ എണ്ണം പരിമിതമാക്കും. കളിക്കാരുടെ കൂടെ ഉള്ള വ്യക്തിഗത സ്റ്റാഫുകളേ (മാനേജര്‍, ഷെഫ്, അസിസ്റ്റന്റ്, സെക്യൂരിറ്റി മുതലായവര്‍) ബിസിസിഐ അംഗീകാരം ഇല്ലാതെ പരമ്പരകള്‍ക്ക് കൂടെ കൊണ്ട് പോകാന്‍ സാധിക്കില്ല.
5. ബാംഗ്ലൂരിലേ സെന്റര്‍ ഓഫ് എക്‌സലന്‍സിലേക്ക് കളിക്കാര്‍ അയക്കുന്ന വ്യക്തിഗത സാധനങ്ങളും മറ്റു ഉപകരണങ്ങളും മാനേജ്‌മെന്റുമായി സംസാരിച്ച് മാത്രമേ ഇനി മുതല്‍ അയക്കാന്‍ പാടുകയുള്ളു.
6. പ്രാക്ടീസ് സെഷനുകള്‍ക്ക് എല്ലാ കളിക്കാരും മുഴുവന്‍ സമയവും പങ്കെടുക്കണം. മത്സര സ്ഥലത്തേക്ക് പോകുന്നതും വരുന്നതും ഒരിമിച്ചാക്കണം.
7. പരമ്പരക്കിടയില്‍ താരങ്ങള്‍ക്ക് വ്യക്തിഗത ഫോട്ടോഷൂട്ടുകള്‍ക്കും പരസ്യ ഷൂട്ടുകളിലും പങ്കെടുക്കാന്‍ സാധിക്കില്ല. കളിക്കാരുടെ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാനാണിത്.
8. കുടുംബവുമായി ഉള്ള കളിക്കാരുടെ യാത്ര പരിമിതപ്പെടുത്തി. താരങ്ങളുടെ കൂടെ ഇനി കുടുംബത്തിന് സഞ്ചരിക്കുന്നതിലും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. 45 ദിവസത്തിന് മുകളില്‍ ദൈര്‍ഖ്യമുള്ള പരമ്പരക്ക് ഇനി മുതല്‍ 14 ദിവസം മാത്രമാണ് താരങ്ങളുടെ ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവരുടെ കൂടെ സഞ്ചരിക്കാന്‍ അനുവാദമുളളു.
9. ബിസിസിഐ തിരുമാനിക്കുന്ന ഔദ്യോദിക ഷൂട്ടുകള്‍ക്കും, പ്രചരണ പരിപാടികള്‍ക്കും താരങ്ങള്‍ ലഭ്യമായിരിക്കണം.
10. മത്സരങ്ങള്‍ നേരത്തേ അവസാനിക്കുന്ന ഘടത്തില്‍ ഇനി മുതല്‍ താരങ്ങള്‍ തിരുമാനിച്ച ദിവസം വരെ തന്നെ ടീമിന്റെ കൂടെ നില്‍ക്കണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.