/indian-express-malayalam/media/media_files/6DlOh8fmmvEu5figBcoG.jpg)
Irfan Pathan and Hardik Pandya
വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരെ വിമർശിച്ചതിനല്ല തന്നെ ഐപിഎൽ കമന്ററി പാനലിൽ നിന്ന് ഒഴിവാക്കിയത് എന്ന് ഇന്ത്യൻ മുൻ പേസർ ഇർഫാൻ പഠാൻ. കമന്ററി പാനലിലെ തന്റെ സ്ഥാനം തെറിപ്പിച്ചതിന് പിന്നിൽ ഹർദിക് പാണ്ഡ്യയാണ് എന്നാണ് ഇർഫാൻ പഠാൻ വെളിപ്പെടുത്തുന്നത്. എന്തുകൊണ്ട് ഹർദിക് പാണ്ഡ്യയെ താൻ വിമർശിച്ചു എന്നും ഇർഫാൻ പഠാൻ വ്യക്തമാക്കുന്നു.
ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് ഇടയിൽ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഇർഫാൻ പഠാൻ വിമർശിച്ചിരുന്നു. ഇതാണ് ഐപിഎല്ലിന് മുൻപ് കമന്ററി പാനലിൽ നിന്ന് ഇർഫാൻ പഠാനെ ഒഴിവാക്കാൻ കാരണമായത് എന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാല്‍ യഥാർഥത്തിൽ സംഭവിച്ചത് എന്താണ് എന്ന് ലല്ലൻ ടോപ്പിന് നൽകിയ അഭിമുഖത്തിൽ ഇർഫാൻ പഠാൻ വെളിപ്പെടുത്തി.
Also Read: Sanju Samson IPL Trade: 'സഞ്ജു സാംസൺ-ചെന്നൈ ഡീൽ നടക്കില്ല'; കാരണം ചൂണ്ടി ആർ അശ്വിൻ
"ഏഴ് മത്സരങ്ങളിലെ മോശം പ്രകടനം നടത്തിയതിനെ മാത്രമാണ് ഞാന്‍ വിമര്‍ശിച്ചിട്ടുള്ളത്. ബാക്കി ഏഴ് മത്സരങ്ങളിലും വിമർശിച്ചില്ല. 14 കളിയിലും ഹർദിക്കിന് പിഴവുകൾ പറ്റി. ഏഴ് വട്ടം ഞാൻ അത് ചൂണ്ടിക്കാണിച്ചു. അത് എങ്ങനെയാണ് പക്ഷപാതമാകുന്നത്? ഹാര്‍ദ്ദിക്കുമായി എനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ല," ഇർഫാൻ പഠാൻ പറഞ്ഞു
Also Read: Sanju Samson IPL Trade: സഞ്ജുവിന് പകരം ഋതുരാജിനേയും ജഡേജയേയും നൽകണം; നിലപാടിൽ ഉറച്ച് ചെന്നൈ
"ബറോഡയില്‍ നിന്നുള്ള താരമാണ് ഹർദിക്. ഹാര്‍ദ്ദിക്കിനെയും മറ്റ് താരങ്ങളെയും ഞാനും യൂസഫ് പത്താനും എല്ലായ്പ്പോഴും പിന്തുണച്ചിട്ടേയുള്ളൂ. ദീപക് ഹൂഡയേയും ക്രുനാല്‍ പാണ്ഡ്യയേയും ഹാര്‍ദ്ദിക്കിനേയുമെല്ലാം ഞങ്ങൾ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. ഹാര്‍ദ്ദിക് പാണ്ഡ്യയെ ഐപിഎല്‍ ലേലലത്തില്‍ വാങ്ങണം എന്ന് ഹൈദരാബാദ് മെന്‍ററായിരുന്ന വിവിഎസ് ലക്ഷ്മണിനോട് ആവശ്യപ്പെട്ട ആളാണ് ഞാന്‍. 2012ല്‍ ആയിരുന്നു അത്."
"അന്ന് ഹർദിക്കിനെ ലേലത്തിൽ വാങ്ങാൻ ഞാന്‍ പറഞ്ഞത് കേള്‍ക്കാതിരുന്നതിലെ സങ്കടം ഇപ്പോഴും ലക്ഷ്മൺ പറയും. അന്ന് ഹാര്‍ദ്ദിക്കിനെ ലേലത്തിൽ വാങ്ങിയിരുന്നു എങ്കിൽ ഇപ്പോള്‍ ഹൈദരാബാദിന്‍റെ താരമാകുമായിരുന്നു ഹർദിക്. 2024ൽ ഹർദിക്കിന് നേരെ കാണികളിൽ നിന്ന് കൂവലുകൾ വന്നപ്പോൾ ഹർദിക്കിന് ഒപ്പമാണ് ഞാൻ നിന്നത്."
Also Read: Arjun Tendulkar: അർജുൻ ടെണ്ടുൽക്കർ വിവാഹിതനാവുന്നു; ആരാണ് സാനിയ ചന്ദോക്ക്?
"എല്ലാ താരങ്ങൾക്കും വിമർശനങ്ങൾ കേൾക്കേണ്ടി വരും. അത് കരിയറിന്‍റെ ഭാഗമാണ്. സച്ചിനായാലും ഗവാസ്കാറായാലും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതിനെ അവര്‍ വ്യക്തിപരമായി എടുത്തില്ല. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്ക് ഒരു അതിര്‍വരമ്പ് വെക്കുന്ന ആളാണ് ഞാൻ," പത്താന്‍ പറഞ്ഞു.
Read More: 'ഈ കാലുമായി എനിക്കു ചെയ്യാനാവുന്ന ഒരേയൊരു കാര്യം ഇതാണ്'; വീഡിയോയുമായി ഋഷഭ് പന്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us