/indian-express-malayalam/media/media_files/YKcTTwDFPn1ARxUgmoHL.jpg)
MS Dhoni, Ruturaj Gaikwad (File Photo)
ചാംപ്യൻസ് ലീഗിന് പിന്നാലെ ഐപിഎൽ ആവേശത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് ലോകം. മാർച്ച് 22നാണ് ഐപിഎൽ സീസണിലെ ഉദ്ഘാടന മത്സരം. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുന്നതോടെ വൈകുന്നേരങ്ങളെല്ലാം ക്രിക്കറ്റ് ആവേശത്തിൽ നിറയും.
മെഗാ താര ലേലത്തിന് ശേഷം പുതിയ ക്യാപ്റ്റന്മാർക്ക് കീഴിലാണ് പല ടീമുകളും ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി പല ടീമുകളും അടിമുടി മാറ്റം വരുത്തിയുമാണ് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ആരാവും സീസണിൽ ആധിപത്യം പുലർത്തി കളിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകർ.
ഐപിഎൽ 2025ന്റെ ടിക്കറ്റുകൾ എങ്ങനെ വാങ്ങാം?
ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് ടീമിനേയും സ്റ്റേഡിയത്തേയും ആശ്രയിച്ചിരിക്കും. 4,00 രൂപ മുതൽ 30,000 രൂപ വരെ ടിക്കറ്റ് നിരക്ക് വരുന്നതായാണ് റിപ്പോർട്ടുകൾ. മത്സര വേദികളിലെ കൗണ്ടറിൽ നിന്ന് നിരവധി ഫ്രാഞ്ചൈസികൾ ടിക്കറ്റ് വിൽക്കുന്നുണ്ട്.
ബുക്ക് മൈ ഷോ വഴിയും പേടിഎം വഴിയും പല ഫ്രാഞ്ചൈസികളും ടിക്കറ്റ് ആരാധകർക്കായി ലഭ്യമാക്കുന്നു. പല ഫ്രാഞ്ചൈസികളും തങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റ് വഴിയും ടിക്കറ്റ് വിൽപ്പന ആരംഭിച്ചു കഴിഞ്ഞു.
സീസണിൽ ഓരോ ഫ്രാഞ്ചൈസികളുമാണ് ടിക്കറ്റിങ് പാർട്ണേഴ്സിനെ തിരഞ്ഞെടുക്കുന്നത്. മിക്ക ഫ്രാഞ്ചൈസികളും ബുക്ക് മൈഷോയേയും പേടിഎം ഇൻസൈഡറിനേയുമാണ് ടിക്കറ്റ് വിൽപ്പനയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഓൺലൈൻ വഴി എങ്ങനെ ഐപിഎൽ ടിക്കറ്റ് വാങ്ങാം?
- ഐപിഎല്ലിന്റെ ഔദ്യോഗിക ടിക്കറ്റിങ് വെബ്സൈറ്റ് നോക്കുക. അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ സൈറ്റ് നോക്കുക.
2. അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.
3. കാണാൻ ആഗ്രഹിക്കുന്ന മത്സരം തിരഞ്ഞെടുക്കുക.
4. താത്പര്യപ്പെടുന്ന സീറ്റിങ് കാറ്റഗറി സെലക്ട് ചെയ്യുക. അവിടെ ടിക്കറ്റ് ലഭ്യമാണോ എന്ന് നോക്കുക.
5. പേയ്മെന്റ് അടയ്ക്കുക. ഇമെയിൽ വഴിയോ എസ്എംഎസ് വഴിയോ സ്ഥിരീകരണ സന്ദേശം ലഭിക്കും.
Read More
- Women Premier League: യുപിയുടെ പ്രതീക്ഷകൾ അവസാനിച്ചു; മുംബൈക്ക് അനായാസ ജയം
- Sunil Chhetri: വിരമിക്കൽ തീരുമാനം പിൻവലിച്ചു; സുനിൽ ഛേത്രി ഇന്ത്യക്കായി കളിക്കും
- Pakistan Cricket Team: ഉറങ്ങിപ്പോയി; ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല; നാണക്കേടിന്റെ റെക്കോർഡ്
- ICC Champions Trophy Final: "രോഹിത് സ്വാർഥനാവണം"; ഗംഭീറിന്റെ ന്യായീകരണം തള്ളി ഗാവസ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us