/indian-express-malayalam/media/media_files/2025/03/21/Sj9s5bTRACcR4D8nGc3m.jpg)
Royal Challengers Banglore Vs Kolkata Knight Riders: (ഫയൽ ഫോട്ടോ)
Royal Challengers Banglore Vs Kolkata Knight Riders: നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ അവരുടെ മണ്ണിൽ വെച്ച് തകർത്ത് സീസണിന് തുടക്കമിടാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് സാധിക്കുമോ? ഐപിഎൽ ആരവത്തിന് നാളെ തുടക്കമാവുമ്പോൾ ആദ്യ ജയം ഏത് ടീമിനൊപ്പം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. പരിചയസമ്പത്ത് നിറഞ്ഞ ക്യാപ്റ്റന്റെ കീഴിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇറങ്ങുന്നത്. ആർസിബി ഇറങ്ങുന്നത് പുതിയ ക്യാപ്റ്റൻ രജത് പാടിദാറിന് കീഴിലും.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ സാധ്യത ഇലവൻ
ഡികോക്ക്(വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, അജിങ്ക്യാ രഹാനെ, വെങ്കടേഷ് അയ്യർ, റിങ്കു സിങ്, ആന്ദ്രെ റസൽ, രമൺദീപ് സിങ്, ഹർഷിത് റാണ, നോർക്കിയ, വൈഭവ് അറോറ, വരുൺ ചക്രവർത്തി
കെകെആർ ഇംപാക്ട് താരങ്ങൾ: രഘുവൻഷി, ചേതൻ സക്കറിയ, മായങ്ക് മർക്കാൻഡെ, അങ്കുൽ റോയ്, ലവ്നിത് സിസോദിയ
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സാധ്യത ഇലവൻ:
വിരാട് കോഹലി, ഫിൽ സോൾട്ട്, രജത് പാടിദാർ, ക്രുനാൽ പാണ്ഡ്യ, ജിതേഷ് ശർമ, ലിവിങ്സ്റ്റൺ, ടിം ഡേവിഡ്, ഭുവനേശ്വർ കുമാർ, യഷ് ദയാൽ, ഹെയ്സൽവുഡ്, സുയാഷ് ശർമ
ആർസിബി ഇംപാക്ട് താരങ്ങൾ
ദേവ്ദത്ത് പടിക്കൽ, സ്വസ്തിക ചികര, സുയാഷ് ശർമ
കൊൽക്കത്തയും ആർസിബിയും നേർക്കുനേർ കണക്ക്
34 മത്സരങ്ങളാണ് കൊൽക്കത്തയും ആർസിബിയും നേർക്കുനേർ വന്ന് കളിച്ചത്. ഇതിൽ 20 കളിയിലും കൊൽക്കത്ത ജയം പിടിച്ചു. ആർസിബി ജയിച്ചത് 14 കളിയിൽ
പിച്ച് റിപ്പോർട്ട്
ഈഡൻ ഗാർഡൻസിൽ കൂറ്റൻ സ്കോർ പിറക്കുന്ന മത്സരത്തിന് അനുയോജ്യമാണ് പിച്ച് എന്നാണ് റിപ്പോർട്ട്. മഞ്ഞ നിർണായകമാകും എന്നതിനാൽ ഇത് ടോസിനേയും സ്വാധീനിക്കും. ടോസ് നേടുന്ന ടീം ആദ്യം ബോളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്-ആർസിബി മത്സരം ലൈവ് സ്ട്രീം എവിടെ?
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്-ആർസിബി മത്സരം ലൈവായി ടെലിവിഷനിൽ സ്റ്റാർ സ്പോർട്സിൽ കാണാം. ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലൈവ് സ്ട്രീം ഉണ്ടാവും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us