scorecardresearch

സൂപ്പർമാനെ പോലെ പറന്നെത്തി; ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ച് ഇതാണ്, വീഡിയോ

17ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് പിടിയിലൊതുക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രമൺദീപ് സിങ്ങിന് അഭിനന്ദന പ്രവാഹം

17ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് പിടിയിലൊതുക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രമൺദീപ് സിങ്ങിന് അഭിനന്ദന പ്രവാഹം

author-image
Sports Desk
New Update
ipl | most classic catch | ramandeep Singh

ഈ സീസണിൽ ഐപിഎല്ലിൽ പിറന്ന ക്ലാസിക്ക് ക്യാച്ചുകളിലൊന്നാണിത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

17ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് പിടിയിലൊതുക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രമൺദീപ് സിങ്ങിന് അഭിനന്ദന പ്രവാഹം. ഈ സീസണിൽ ഐപിഎല്ലിൽ പിറന്ന ക്ലാസിക്ക് ക്യാച്ചുകളിലൊന്നാണിത്.

Advertisment

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ലഖ്നൌ സൂപ്പര്‍ ജയന്റ്സിന്റെ ഓപ്പണറായ അർഷിൻ കുൽക്കർണിയുടെ വിക്കറ്റ് വീഴ്ത്താനായി താരം ഓടിയെടുത്ത റണ്ണിങ് ക്യാച്ചിനെ ഒറ്റനോട്ടത്തിൽ തന്നെ ക്ലാസിക്ക് ക്യാച്ചുകളിലൊന്നായാണ് കമന്റേറ്റർമാർ വിലയിരുത്തുന്നത്. 21 മീറ്റർ ദൂരമാണ് ഈ ക്യാച്ചിനായി അദ്ദേഹം ഓടിയത്.

ഓസീസ് പേസർ മിച്ചെൽ സ്റ്റാർക്ക് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിലാണ് അർഷിന് പിഴച്ചത്. പവർപ്ലേയിൽ അലക്ഷ്യമായി ബാറ്റുവീശിയ താരത്തിന്റെ ബാറ്റിൽ തട്ടി പന്ത് ഓഫ് സൈഡിലേക്ക് പറന്നുയരുകയായിരുന്നു. പിന്നിലേക്ക് ഓടിയെത്തി ഡൈവ് ചെയ്താണ് രമൺദീപ് പന്ത് കൈകളിലാക്കിയത്.

Advertisment

അവിശ്വസനീയതയോടെയാണ് കാണികളും ഈ കാഴ്ച തലയിൽ കൈവച്ച് നിന്ന് കണ്ടത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി ഇതു മാറുമെന്നതിൽ സംശയമില്ല. ഓടിയെത്തിയ കെകെആർ താരങ്ങൾ രമൺദീപിനെ വാരിപ്പുണർന്നും പുറത്ത് തട്ടിയും അഭിനന്ദിച്ചു.

Read More Sports News Here

Kolkata Knight Riders IPL 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: