/indian-express-malayalam/media/media_files/2025/04/09/2twowl2nGRdsz2poma6H.jpg)
Suryakumar Yadav, Tilak Varma Photograph: (X)
പഞ്ചാബ് കിങ്സിന് എതിരായ മത്സരത്തിൽ ഓപ്പണർ ഡെവോൺ കോൺവേയെ റിട്ടയേർഡ് ഔട്ടിലൂടെ പിൻവലിച്ചാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ തന്ത്രം വന്നത്. ഈ സീസണിൽ തിലക് വർമയെ പിൻവലിച്ച് മുംബൈ ഇന്ത്യൻസും ഈ തന്ത്രം പ്രയോഗിച്ചിരുന്നു. ഇരു ടീമുകളുടേയും തീരുമാനം വിവാദമായി മാറി. ഇതോടെ റിട്ടയേർഡ് ഔട്ട് ചർച്ചയായി മാറി. എന്നാൽ എന്താണ് റിട്ടയേർഡ് ഔട്ടും റിട്ടയേർഡ് ഹർട്ടും തമ്മിലുള്ള വ്യത്യാസം?
പരുക്കേറ്റതിനെ തുടർന്നോ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്നോ ബാറ്റർ ക്രീസ് വിടുന്നതാണ് റിട്ടയേർഡ് ഹർട്ട്. റിട്ടയേർഡ് -നോട്ട്ഔട്ട് എന്നും ഇതിനെ പറയുന്നു. ഇന്നിങ്സിൽ എപ്പോൾ വേണമെങ്കിലും ഈ ബാറ്റർമാർക്ക് തിരികെ ക്രീസിലേക്ക് എത്താം. എന്നാൽ റിട്ടയേർഡ് ഔട്ട് എന്നത് തന്ത്രപരമായ ഒരു നീക്കമാണ്.
പരുക്കോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഒന്നും ഇല്ലാതെ തന്നെ ബാറ്റർ സ്വമേധയാ ക്രീസ് വിടുന്നതാണ് റിട്ടയേർഡ് ഔട്ട്. ഇങ്ങനെ ക്രീസ് വിടുന്നവർക്ക് പിന്നെ ക്രീസിലേക്ക് ബാറ്റ് ചെയ്യാൻ ആ മത്സരത്തിൽ എത്താനാവില്ല. മത്സരത്തിന്റെ സാഹചര്യത്തിന് അനുസരിച്ച് കളിക്കാനാവുന്ന മറ്റൊരു ബാറ്ററെ ക്രീസിലേക്ക് വരാൻ റിട്ടയേർഡ് ഔട്ട് തീരുമാനത്തിലൂടെ സാധിക്കുന്നു.
🚨 A RARE SCENE IN CRICKET. 🚨
— Mufaddal Vohra (@mufaddal_vohra) April 4, 2025
- Tilak Varma who came in as an impact player, retired out before the final over. 🤯 pic.twitter.com/oqg6JwRNiV
ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ മുംബൈ ചെയ്സ് ചെയ്യുമ്പോൾ തിലക് വർമയ്ക്ക് സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാനാവാതെ വന്നപ്പോഴാണ് ടീം മാനേജ്മെന്റ് തിലകിനെ റിട്ടയേർഡ് ഔട്ടായി ഡഗൗട്ടിലേക്ക് തിരികെ വിളിച്ചത്. മുംബൈയുടെ ഈ തീരുമാനം വിവാദമായിരുന്നു. സൂര്യകുമാർ യാദവ് തന്നെ ടീമിന്റെ ഈ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്ത് പ്രതിഷേധിച്ചിരുന്നു.
Read More
- Sanju Samson IPL: വമ്പൻ റെക്കോർഡുകൾ സഞ്ജുവിന് മുൻപിൽ; മാസ് ഓൾറൗണ്ട് ഷോ കാത്ത് ആരാധകർ
- RR vs GT: ഇന്ന് സഞ്ജുവിന് കത്തിക്കയറാൻ പറ്റിയ പിച്ച്; മത്സരം എവിടെ കാണാം?
- Shikhar Dhawan: ആരാണ് സോഫി ഷൈൻ? ശിഖർ ധവാൻ വീണ്ടും പ്രണയത്തിൽ
- CSK vs PBKS: ധോണി 'തുഴഞ്ഞില്ല'; 200ന് മുകളിൽ സ്ട്രൈക്ക്റേറ്റ്; എന്നിട്ടും തോറ്റ് ചെന്നൈ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us