scorecardresearch

DC vs RR IPL 2025: സഞ്ജുവും അക്സർ പട്ടേലും നേർക്കുനേർ; രാജസ്ഥാൻ-ഡൽഹി മത്സരം എവിടെ കാണാം?

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 മുതലാണ് മത്സരം

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 മുതലാണ് മത്സരം

author-image
Sports Desk
New Update
RR vs DC, Sanju Samson

IPL 2025, DC vs RR Predicted Playing 11

IPL 2025, DC vs RR: ഐപിഎല്ലിൽ ഇന്ന്, അക്‌സർ പട്ടേൽ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസും സഞ്ജു സാംസൺ നായകനാകുന്ന രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 മുതലാണ് മത്സരം. ഈ സീസണിൽ നാലു വിജയവും ഒരു തോൽവിയും ഉൾപ്പെടെ 8 പോയിന്റുകളോടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഡൽഹി.

Advertisment

രണ്ടു ജയവും നാലു തോൽവിയുമായി എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ. നാലു പോയിന്റാണ് രാജസ്ഥാൻ റോയൽസിനുള്ളത്. രണ്ട് തോൽവികളോടെയാണ് ആർആർ ഐപിഎൽ 2025 സീസണിന് തുടക്കമിട്ടത്. തുടർന്ന് രണ്ട് വിജയങ്ങളും പിന്നീട് തുടർച്ചയായ രണ്ടു  തോൽവികളും ടീം നേരിട്ടു.

അതേസമയം, പരിക്കേറ്റ ഡൽഹി ഓപ്പണർ ഫാഫ് ഡു പ്ലെസിസ് ഇന്നും കളിക്കില്ലെന്നാണ് വിവരം. മുംബൈയ്‌ക്കെതിരെ 89 റൺസ് നേടിയ കരുൺ നായർക്ക് ഓപ്പണറായി ഇലവനിൽ അവസരം ലഭിച്ചേക്കാം. ഡിസി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്താൽ മുകേഷ് കുമാർ ഇംപാക്റ്റ് സബ് ഓപ്ഷനായി തുടരാനാണ് സാധ്യത.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ തോൽവി നേരിട്ടെങ്കിലും, രാജസ്ഥാൻ ഇലവനിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. കുമാർ കാർത്തികേയ ഇംപാക്റ്റ് സബ് ആയി തുടർന്നേക്കും.

Advertisment

സാധ്യത ടിം
ഡൽഹി ക്യാപിറ്റൽസ്: ജേക്ക് ഫ്രേസർ, കരുൺ നായർ, അഭിഷേക് പോറേൽ, കെ.എൽ രാഹുൽ, ട്രിസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ (സി), അശുതോഷ് ശർമ, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ്മ.
ഇംപാക്ട് സബ്: മുകേഷ് കുമാർ

രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (സി), നിതീഷ് റാണ, റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ , വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ.
ഇംപാക്ട് സബ്: കുമാർ കാർത്തികേയ

രാജസ്ഥാൻ റോയൽസ്- ഡൽഹി ക്യാപിറ്റൽസ് മത്സരം ലൈവായി ഏത് ചാനലിൽ കാണാം? 

രാജസ്ഥാൻ റോയൽസ്- ഡൽഹി ക്യാപിറ്റൽസ് പോര് ലൈവായി സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ കാണാം. 

രാജസ്ഥാൻ റോയൽസ്- ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

രാജസ്ഥാൻ റോയൽസ്- ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. 

Read More

IPL 2025 Delhi Capitals Rajastan Royals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: