/indian-express-malayalam/media/media_files/2025/01/23/zNmO4dr4ydfvAV9Sm5s4.jpg)
ഫോട്ടോ: ഇൻസ്റ്റഗ്രാം
ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചതിന് പിന്നാലെ പുതിയ സ്പിൻ ത്രയത്തെ കണ്ടെത്തിയ ആശ്വസിത്തിലാണ് ഇന്ത്യ. വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അക്ഷർ പട്ടേൽ-മൾട്ടി ഡൈമൻഷണൽ സ്പിൻ ത്രയം ട്വന്റി20 ലോക ചാംപ്യൻമാരുടെ ബോളിങ് ആക്രമണത്തിന്റെ മൂർച്ച കൂട്ടുന്നു.
12 ഓവറാണ് ഈ മൂന്ന് ബോളർമാരും ചേർന്ന് ഈഡൻ ഗാർഡനിൽ ഇംഗ്ലണ്ടിനെതിരെ എറിഞ്ഞത്. മൂന്ന് പേരും ചേർന്ന് വഴങ്ങിയത് 67 റൺസ്. മധ്യ ഓവറുകളിൽ മൂവരും ചേർന്ന് വീഴ്ത്തിയത് അഞ്ച് വിക്കറ്റ്. ലെഗ് ബ്രേക്കും കാരം ബോളും സീം അപ്പ് ലെഗ് കട്ടും സ്ലൈഡറും എല്ലാം കൊണ്ടുവന്നായിരുന്നു വരുൺ ചക്രവർത്തിയുടെ ആക്രമണം. വരുണിന്റെ വേരിയേഷനുകൾ ബാറ്റർമാരെ വേണ്ടവിധം കുഴക്കി. റിലീസ് പോയിന്റിൽ മാറ്റം വരുത്തിയും ബോളിങ് കയ്യുടെ സ്പീഡിൽ മാറ്റം കൊണ്ടുവന്നുമെല്ലാം ബാറ്റർമാരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കാൻ വരുണിനായി.
സൂഫി ഡാൻസറുടെ ചുമലുകളെ തോന്നിപ്പിക്കുന്ന ബിഷ്ണോയുടെ കയ്യുടെ സ്പീഡ് വിസ്മയിപ്പിക്കുന്നതാണ്. വരുണിനേക്കാൽ വേഗത്തിലും ഫ്ലാറ്ററുമായാണ് ബിഷ്ണോയിയുടെ ഡെലിവറികൾ. ബിഷ്നോയിയുടെ 'ഇവിൽ സ്ലൈഡർ' ബാറ്റർ മിസ് ചെയ്താൽ വിക്കറ്റിന് മുൻപിൽ കുടുങ്ങുമെന്ന് ഉറപ്പ്. ഓർത്തഡോക്സ് ലെഗ് സ്പിന്നർ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി തന്റെ തലയുടെ പിറകിൽ നിന്നാണ് ബിഷ്ണോയ് പന്ത് റിലീസ് ചെയ്യുന്നത്. വലിയ ടേൺ ഇതിലൂടെ ബിഷ്ണോയ് കണ്ടെത്തുന്നില്ല.
ലെങ്ത്തിലെ കൃത്യതയാണ് ബിഷ്ണോയിയുടെ കരുത്ത്. ഗുഡ് ലെങ്ത് എരിയയിൽ കുത്തിയെത്തുന്ന ബിഷ്ണോയിയുടെ പന്തുകൾ ഫ്രണ്ട് ഫൂട്ടിൽ കളിക്കണോ അതോ ബാക്ക്ഫൂട്ടിൽ കളിക്കണോ എന്ന ആശയക്കുഴപ്പം ബാറ്റേഴ്സിൽ സൃഷ്ടിക്കുന്നു. ബിഷ്ണോയുടെ ലെങ്ത് ബാറ്ററെ സ്വീപ്പും സ്ലോഗ് ഷോട്ടും കളിക്കുന്നതിൽ നിന്നും തടയുന്നു.
റിലീസ് പോയിന്റിലെ വേരിയേഷനുകളാണ് അക്ഷർ പട്ടേലിനെ കൂടുതൽ അപകടകാരിയാക്കുന്നത്. ചിലപ്പോൾ റൌണ്ട് ആം, മറ്റ് ചിലപ്പോൾ ഹയർ പോയിന്റ് ഓഫ് റിലീസ്. ചില പന്തുകൾ ടേൺ ചെയ്യും. ചിലത് ടേൺ ചെയ്യില്ല. ചിലത് ലൈനിൽ വരും. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും മിഡിൽ ഓവറുകളിലും അക്ഷറിനെ ഇന്ത്യക്ക് ഉപയോഗപ്പെടുത്താം.
Read More
- സഞ്ജു സുരക്ഷിതനല്ല, കെസിഎ ഗൂഡാലോചന നടത്തുന്നു:സാംസൺ വിശ്വനാഥൻ
- india vs England: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം; ഈഡൻ ഗാർഡൻസിൽ താരമായി അഭിഷേക്
- ബുമ്ര തന്നെ മികച്ച ബോളര്‍; ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി
- ഗില്ലും ബുമ്രയും ആന്റീ ഡോപ്പിങ് ടെസ്റ്റ് ലിസ്റ്റില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us