scorecardresearch

Champions Trophy: ആരാവും സെമിയിൽ ഇന്ത്യയുടെ എതിരാളി? ഗ്രൂപ്പ് ബി സങ്കീർണം

Champions Trophy Semi Final: ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും ന്യൂസിലൻഡും സെമി ഉറപ്പിച്ചെങ്കിലും ഗ്രൂപ്പ് ബിയിലെ കാര്യം അങ്ങനെയല്ല. ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടർന്ന് വൈകുന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകുന്നു

Champions Trophy Semi Final: ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും ന്യൂസിലൻഡും സെമി ഉറപ്പിച്ചെങ്കിലും ഗ്രൂപ്പ് ബിയിലെ കാര്യം അങ്ങനെയല്ല. ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടർന്ന് വൈകുന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകുന്നു

author-image
Sports Desk
New Update
indian cricket team news onw

ഇന്ത്യൻ ക്രിക്കറ്റ് ടീം Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

29 വർഷത്തിന് ശേഷം ആതിഥേയത്വം വഹിക്കുന്ന ഐസിസി ടൂർണമെന്റ്. ആ ടൂർണമെന്റിൽ നിന്ന് ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായതിന്റെ നിരാശയിലാണ് പാക്കിസ്ഥാൻ ടീം. ഇന്ത്യക്കെതിരായ തോൽവി ആ നിരാശ ഇരട്ടിപ്പിക്കുന്നു. 2017ലെ ചാംപ്യൻസ് ട്രോഫി ഫൈനലിലെ കണക്കും ഇന്ത്യ ഇവിടെ വീട്ടി. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും ന്യൂസിലൻഡും സെമി ഫൈനൽ ഉറപ്പിക്കുമ്പോൾ ആരാവും ഇന്ത്യയുടെ സെമിയിലെ എതിരാളികൾ എന്ന ആകാംക്ഷയിലാണ് ആരാധകർ. 

Advertisment

നിലവിൽ രണ്ട് കളിയിൽ നിന്ന് രണ്ട് ജയവുമായി ന്യൂസിലൻഡും ഇന്ത്യയുമാണ് ഗ്രൂപ്പ് എയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. നാല് പോയിന്റ് വീതമാണ് ഇന്ത്യക്കും ന്യൂസിലൻഡിനും ഉള്ളത്. എന്നാൽ നെറ്റ്റൺറേറ്റിലെ നേരിയ മുൻതൂക്കത്തിന്റെ ബലത്തിലാണ് ന്യൂസിലൻഡ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം പിടിക്കുന്നത്. 

ഇന്ത്യാ-കീവീസ് പോരിലെ വിജയി ഗ്രൂപ്പ് ചാംപ്യന്മാർ

മാർച്ച് രണ്ടിന് ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടുന്ന മത്സരത്തിൽ ജയിക്കുന്ന ടീമാവും ഗ്രൂപ്പിലെ ചാംപ്യന്മാരാവുക. നിലവിൽ ഗ്രൂപ്പ് ബിയിൽ നിന്ന് രണ്ട് ടീമുകൾ സെമി ഉറപ്പിച്ചിട്ടില്ല. ഗ്രൂപ്പ് എയിൽ ഓരോ മത്സരം പിന്നിടുമ്പോൾ ഒരു ജയം വീതം നേടി ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് ഗ്രൂപ്പ് ബിയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 

ഇംഗ്ലണ്ടിനും നേരിയ പ്രതീക്ഷ

ഇന്ന് നടക്കുന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം ഇംഗ്ലണ്ടിന് നിർണായകമാണ്. കളിച്ച ഒരു കളിയിൽ ഓസ്ട്രേലിയയോട് തോറ്റ ഇംഗ്ലണ്ടിന് പോയിന്റ് ഒന്നുമില്ല. ഗ്രൂപ്പ് ബിയിലെ സെമി ഫൈനൽ സാധ്യതകൾ നിലവിൽ സങ്കീർണമാണ്. ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചാൽ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷകൾക്ക് ജീവൻ വയ്ക്കും. 

ഗ്രൂപ്പ് എയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഗ്രൂപ്പിലെ ചാംപ്യന്മാരായാൽ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമിനെയാവും ഇന്ത്യക്ക് നേരിടേണ്ടി വരിക. ന്യൂസിലൻഡിനോട് ഇന്ത്യ തോറ്റാൽ ഗ്രൂപ്പ് ബിയിലെ ടോപ്പിൽ എത്തുന്ന ടീമാവും ഇന്ത്യയുടെ എതിരാളിയായി വരിക. 

മാർച്ച് നാലിന് ദുബായിലാണ് ഇന്ത്യയുടെ സെമി ഫൈനൽ പോര്. ഒരു സെമി ഫൈനൽ നടക്കുന്നത് പാക്കിസ്ഥാനിലാണ്. ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിൽ എത്തിയാൽ ഫൈനൽ മത്സരം നടക്കുന്നതും ദുബായിലായിരിക്കും. മാർച്ച് ഒൻപതിനാണ് ചാംപ്യൻസ് ട്രോഫി ഫൈനൽ. 

Read More

Australian Cricket Team Virat Kohli Icc Champions Trophy Pakistan Cricket Team India Cricket Team South Africa Cricket Team New Zealand Cricket Team Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: