/indian-express-malayalam/media/media_files/2025/02/17/8l6hliA01nxx8gPpicSq.jpg)
'ഫോട്ടോ: എക്സ്(ഫയൽ)
ചാംപ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപ് ലാഹോർ സ്റ്റേഡിയത്തിൽ രാജ്യങ്ങളുടെ പതാകകൾ ഉയർത്തിയിരുന്നു. എന്നാൽ അക്കൂട്ടത്തിൽ ഇന്ത്യയുടെ പതാക ഇല്ലാതിരുന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇപ്പോൾ ഓസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിന് ഇടയിൽ ഇന്ത്യയുടെ ദേശിയ ഗാനം അബദ്ധത്തിൽ മത്സരത്തിന് മുൻപ് സംഘാടകർ കേൾപ്പിച്ചതാണ് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ഇംഗ്ലണ്ട്-ഓസ്ട്രേലിയ കളിക്കാർ ദേശിയ ഗാനത്തിനായി ഗ്രൗണ്ടിൽ എത്തിയ സമയമാണ് സംഭവം. ഓസ്ട്രേലിയയുടെ ദേശിയ ഗാനത്തിന് ഇടയിൽ ഇന്ത്യയുടെ ദേശിയ ഗാനമായ 'ജന ഗണ മന' എന്ന വരികൾ കയറി വരികയായിരുന്നു. ഉടനെ തന്നെ ഇന്ത്യൻ ദേശിയ ഗാനം നിർത്തി. ഈ പിഴവ് ഓൺ എയറിൽ പോവുകയും ചെയ്തു.
Yeh kya tha benstokes
— NOYAAN. (@KoitohoonAlt) February 22, 2025
Australia ki jagah india ka anthem laga diya😂 pic.twitter.com/CjSKKcxEGY
ഓസ്ട്രേലിയയുടെ ദേശിയ ഗാനത്തിന് ഇടയിൽ ഇന്ത്യയുടെ ദേശിയ ഗാനം കയറി വന്നതിനെ കുറിച്ച് കമന്ററി ബോക്സിൽ ഇരുന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ അതെർടന്റെ പ്രതികരണം എത്തി. സംഘാടകർക്ക് സംഭവിച്ച പിഴവ് ചൂണ്ടിയായിരുന്നു അദ്ദേഹത്തിന്റേയും വാക്കുകൾ.
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിയാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ പാക്കിസ്ഥാനിൽ കളിക്കാത്തത്. 1996ന് ശേഷം ആദ്യമായാണ് പാക്കിസ്ഥാനിൽ ഒരു ഐസിസി മത്സരം നടക്കുന്നത്. ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും നടക്കുന്നത് ദുബായിലാണ്. ഒരു സെമി ഫൈനലും ദുബായിലായിരിക്കും നടക്കുക. ഇന്ത്യ ഫൈനലിൽ എത്തുകയാണ് എങ്കിൽ ഫൈനലിന്റെ വേദിയും ദുബായി ആയിരിക്കും.
മാർച്ച് ഒൻപതിനാണ് ഫൈനൽ. അതിനിടെ മറ്റൊരു വിവാദവും ഉടലെടുത്തിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് ഇടയിൽ മത്സരം ബ്രോഡ്കാസ്റ്റ് ചെയ്ത സമയം ആതിഥേയരായ രാജ്യത്തിന്റെ ലോഗോ ഒഴിവാക്കി എന്നാണ് ഐസിസിയോട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പരാതിപ്പെട്ടിരിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ മത്സര സമയത്ത് പാക്കിസ്ഥാന്റെ ലോഗ കാണിച്ചിരുന്നതായും പിസിബി പറയുന്നു. എന്നാൽ സാങ്കേതികമായി ഉണ്ടായ പിഴവ് മാത്രമാണ് ഇതെന്നാണ് ഐസിസിയുടെ വിശദീകരണം.
Read More
- ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ കുതിച്ചുയർന്ന് ബ്രാൻഡ് സിആർ7
- Kerala Blasters: മൂന്ന് സൂപ്പർ താരങ്ങൾ കളിക്കില്ല? ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി
- Women Premier League: ഹർമന്റേയും നാറ്റിന്റേയും വെടിക്കെട്ട്; ആർസിബിയെ വീഴ്ത്തി മുംബൈ
- South Africa Vs Afghanistan: അട്ടിമറി മോഹം വിലപ്പോയില്ല; ദക്ഷിണാഫ്രിക്കയ്ക്ക് 107 റൺസ് ജയം; ഒറ്റയ്ക്ക് പൊരുതി റഹ്മത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.