/indian-express-malayalam/media/media_files/2024/11/17/5mBrLwFOhueKrS6G42x3.jpg)
രോഹിത് ശർമ(ഫയൽ ഫോട്ടോ)
രഞ്ജി ട്രോഫി മത്സരങ്ങളിലും നിരാശപ്പെടുത്തി ഇന്ത്യയുടെ സൂപ്പർ താരങ്ങൾ. രഞ്ജി മത്സരങ്ങൾ ആരംഭിച്ച ആദ്യ ദിവസം തന്നെ ഔട്ടായി മടങ്ങി ഇന്ത്യയുടെ വമ്പൻ താരനിര. മുംബൈക്ക് വേണ്ടി ഓപ്പണ്‍ ചെയ്ത ജയ്‌സ്വാളും രോഹിത് ശര്‍മ്മയും നിരാശപ്പെടുത്തിയപ്പോള്‍ പഞ്ചാബ് ക്യാപ്റ്റനും ഓപ്പണറുമായി ഇറങ്ങിയ ശുഭ്മാന് ഗില്ലും രണ്ടക്കം കാണതെ ഔട്ടായി. ഡല്‍ഹിക്കായി ഇറങ്ങിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും രണ്ടക്കം കണ്ടില്ല.
ബിസിസിഐ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശം കാരണം വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാ ഇന്ത്യന്‍ ടീം താരങ്ങളും ഡൊമസ്റ്റിക്ക് ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായി വന്നത് രഞ്ജി ട്രോഫിയിലേക്ക് അധിക ശ്രദ്ധ കൊടുത്തിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത് കളിക്കാന്‍ മുന്‍നിര താരങ്ങള്‍ക്ക് ആര്‍ക്കും കഴിഞ്ഞില്ല.
ജമ്മു കശ്മീരിനെതിരെ ഇറങ്ങിയ മുംബൈ ടീമില്‍ ഇന്ത്യന്‍ ടീം ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും യശസ്വി ജയ്‌സ്വാളും അടങ്ങുന്ന മുന്‍നിര താരങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ടോസ് കിട്ടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് പക്ഷേ ആറ് റണ്‍ നേടുമ്പോഴേക്കും ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായി. നാല് റണ്‍ നേടിയ ജയ്‌സ്വാള്‍ ആഖിബ് നബിയുടെ ബോളില്‍ എല്‍ബിഡബ്യു ആവുകയായിരുന്നു. വൈകാതെ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിക്കറ്റും മുംബൈക്ക് നഷ്ടമായി. രണ്ട് മെയ്ഡന്‍ അടുപ്പിച്ച് എറിഞ്ഞ് രോഹിതിനേ വലച്ചാണ് ജമ്മുവിന്റെ ബോളര്‍ ഉമര്‍ നസിര്‍ താരത്തിന്റെ വിക്കറ്റ് നേടിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി ട്രോഫിയിലേക്ക് തിരിച്ചുവന്ന രോഹിതിന് 19 ബോള്‍ മാത്രമെ ക്രീസില്‍ തുടരാന്‍ സാധിച്ചുള്ളു. മൂന്ന് റണ്ണെടുത്ത രോഹിത് ശര്‍മയേ നഷ്ടപ്പെടുമ്പോള്‍ മുംബൈ 12-2 എന്ന നിലയില്‍ ആയിരുന്നു.
അതേസമയം പഞ്ചാബ് ക്യാപ്റ്റനായി ഇറങ്ങിയ ശുഭ്മാന് ഗില്ലും നാലാം ഓവറില്‍ ഔട്ടായി ഡ്രസ്സിങ്ങ് റൂമിലേക്ക് തിരികെ കേറി. എട്ട് ബോളില്‍ നാല് റണ്‍ മാത്രമാണ് ഗില്ലിന് നേടാനായത്. കര്‍ണാടകക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ പഞ്ചാബിനായി 11 റണ്‍ നേടുമ്പോള്‍ തന്നെ ഗില്ലിനെ നഷ്ടപെടുകയായിരുന്നു. തുടക്കം തന്നെ ശുഭ്മാനെ നഷ്ടപ്പെട്ട പഞ്ചാബിന്റെ വിക്കറ്റുകൾ തുടരെ വീണു. അവസാനം വിവരം ലഭിക്കുമ്പോള്‍ 28 റണ്ണിന് ആറ് വിക്കറ്റ് നഷ്ടമായിരുന്നു.
രാജ്‌കോട്ടില്‍ ഡല്‍ഹി സൗരാഷ്ട്രയെ നേരിടുമ്പോള്‍ ഇന്ത്യന്‍ ടീം താരങ്ങളായ രവീന്ദ്ര ജഡേജയും ഋഷഭ് പന്തും നേര്‍ക്കുനേര്‍ വന്നിരുന്നു. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിക്ക് തുടക്കം മുതലേ വിക്കറ്റുകള്‍ നഷടപ്പെട്ടു. 85 റണ്‍ എടുത്ത് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടപോള്‍ ആണ് പന്ത് ക്രീസില്‍ വരുന്നത്. എന്നാല്‍ ഡെല്‍ഹിയെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് പത്ത് ബോളില്‍ ഒരു റണ്‍ മാത്രമെടുത്ത് പന്തും തിരികെ കേറി. അതേസമയം സൗരാഷ്ട്രക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ നേടി. ഓപ്പണര്‍ സാംഗ്വാന്റെയും യുവ താരം യഷ് ദുല്ലിന്റെയും വിക്കറ്റുകളാണ് ജഡേജ എടുത്തത്.
Read More
- സഞ്ജു സുരക്ഷിതനല്ല, കെസിഎ ഗൂഡാലോചന നടത്തുന്നു:സാംസൺ വിശ്വനാഥൻ
- india vs England: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം; ഈഡൻ ഗാർഡൻസിൽ താരമായി അഭിഷേക്
- ബുമ്ര തന്നെ മികച്ച ബോളര്‍; ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി
- ഗില്ലും ബുമ്രയും ആന്റീ ഡോപ്പിങ് ടെസ്റ്റ് ലിസ്റ്റില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us