scorecardresearch

Kerala Ranji Trophy Final: "കിരീടം നമുക്ക് തന്നെ; വിദർഭയെ തോൽപ്പിക്കാൻ കരുത്ത് കേരളത്തിന് മാത്രം"

രഞ്ജി ട്രോഫി പോലൊരു ടൂർണമെന്റിൽ വിജയിക്കണം എങ്കിൽ എല്ലാ ഘടകങ്ങളും ഒരുമിച്ച് ക്ലിക്ക് ആവണം. ഈ സീസണിൽ കേരള ടീമിൽ എല്ലാം പോസിറ്റീവായി സംഭവിച്ചു

രഞ്ജി ട്രോഫി പോലൊരു ടൂർണമെന്റിൽ വിജയിക്കണം എങ്കിൽ എല്ലാ ഘടകങ്ങളും ഒരുമിച്ച് ക്ലിക്ക് ആവണം. ഈ സീസണിൽ കേരള ടീമിൽ എല്ലാം പോസിറ്റീവായി സംഭവിച്ചു

author-image
Anjaly Suresh
New Update
Sandeep Warrier

എല്ലാ അർഥത്തിലും അഭിമാനകരമായ നിമിഷം എന്നാണ് കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനൽ പ്രവേശനത്തെ കുറിച്ച് ഇന്ത്യൻ മുൻ ഫാസ്റ്റ് ബോളറും മുൻ കേരള ക്രിക്കറ്റ് താരവും കൂടിയായ സന്ദീപ് വാര്യർ പറയുന്നത് . ഈ ടിമിനെ കുറിച്ചോർത്ത് അതിയായി അഭിമാനിക്കുന്നു. ഒരുപാട് കേരള താരങ്ങൾ പല വർഷങ്ങളിലായി സ്വപ്നം കണ്ട നിമിഷമാണ് ഇപ്പോൾ ഈ ടീം സാധിച്ചെടുത്തിരിക്കുന്നത് എന്നും സന്ദീപ് വാര്യർ ഐഇ മലയാളത്തിനോട് പറഞ്ഞു. 

Advertisment

ടീം ഒറ്റക്കെട്ടായി നിന്നു. ഒരു ഫുൾ ടീം എഫേർട്ട് ആണ് ടൂർണമെന്റിൽ ഉടനീളം കണ്ടത്. ഒറ്റയ്ക്ക് ഒരു താരം ടീമിനെ ജയിപ്പിച്ച് കയറ്റുകയായിരുന്നില്ല. എല്ലാ അർഥത്തിലും എല്ലാ താരങ്ങളും ആവശ്യമായ സമയത്തെല്ലാം അവസരത്തിനൊത്ത് ഉയർന്നു. കേരള ടീമിന്റെ ചരിത്രത്തിന്റെ ഭാഗമായിരുന്ന എല്ലാ കളിക്കാരും സ്വപ്നം കണ്ട കാര്യമാണ് ഇത്. അതാണ് ഇപ്പോൾ സച്ചിൻ ബേബിയും കൂട്ടരും സാക്ഷാത്കരിച്ചിരിക്കുന്നത്, സന്ദീപ് വാര്യർ പറഞ്ഞു. 

കടുപ്പമേറിയ ഗ്രൂപ്പിലായിരുന്നു കേരളം

ഈ സീസണിൽ  ടീം വർക്ക് ചെയ്ത വിധം. സച്ചിൻ ടീമിനെ മുൻപിൽ നിന്ന് നയിച്ച ശൈലി എല്ലാം ഈ സീസണിൽ കേരളത്തിന്റെ ആത്മവിശ്വാസത്തിൽ മാറ്റം കൊണ്ടുവന്നു. കടുപ്പമേറിയ ഗ്രൂപ്പിലാണ് കേരളം ഉൾപ്പെട്ടിരുന്നത്. ആ ഗ്രൂപ്പ് ഘട്ടം കടന്ന് ക്വാളിഫൈ ചെയ്ത് എത്തിയത് കേരള ടീമിന്റെ ആത്മവിശ്വാസം ഉയർത്തി. ക്വാർട്ടറിൽ ജമ്മു കശ്മീരിനേയും തോൽപ്പിച്ചതോടെ കേരളത്തിന്റെ ആത്മവിശ്വാസം വീണ്ടും ഉയർന്നു, സന്ദീപ് വാര്യർ ചൂണ്ടിക്കാണിക്കുന്നു. 

ഓരോ മത്സരം കഴിയുമ്പോഴും കേരളത്തിന്റെ ഓരോ കളിക്കാരുടേയും ആത്മവിശ്വാസം കൂടിക്കൊണ്ടിരുന്നു. മുൻ വർഷങ്ങളിലും ഇങ്ങനെ തന്നെ ആയിരുന്നു. എന്നാൽ ചില ഘടകങ്ങൾ ശരിയായി വരുമ്പോൾ മറ്റൊരിടത്ത് പോരായ്മ സംഭവിച്ചിരുന്നു. പക്ഷേ ഇത്തവണ എല്ലാ ഘടകങ്ങളും ഒരുമിച്ച് പോസിറ്റീവായി വന്നു. ടീമിന്റെ പെർഫോമൻസ്, ടീമിന്റെ ആത്മവിശ്വാസം, ടീമിന്റെ വർക്ക് എത്തിക്ക്സ് അങ്ങനെ എല്ലാം പോസിറ്റീവ് റിസൽട്ട് തന്നു. 

എല്ലാം ഒരുമിച്ച് ക്ലിക്ക് ആയത് ഇപ്പോൾ

Advertisment

കേരള ടീം സ്ക്വാഡിൽ എന്തെങ്കിലും കുറവ് ഉണ്ട് എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഇടംകയ്യൻ സ്പിന്നർമാരുമുണ്ട് ഓഫ് സ്പിന്നർമാരുമുണ്ട് ഫാസ്റ്റ് ബോളർമാരുമുണ്ട്.മികച്ച ബാറ്റർമാരുമുണ്ട്. എന്നാൽ പലപ്പോഴും ഇതെല്ലാം ഒരുമിച്ച് ക്ലിക്ക് ആയിരുന്നില്ല. രഞ്ജി ട്രോഫി പോലൊരു ടൂർണമെന്റിൽ ഫൈനലിൽ വരണം എങ്കിൽ എല്ലാ ഘടകങ്ങളും ക്ലിക്ക് ആവണം. ഈ സീസണിൽ എല്ലാ ഘടകങ്ങളും ഒരുമിച്ച് ക്ലിക്ക് ആയി. ഫാസ്റ്റ് ബോളിങ്ങും സ്പിൻ ബോളിങ്ങും ബാറ്റിങ്ങും എല്ലാം ക്ലിക്ക് ആയി. മധ്യനിര പ്രത്യേകിച്ച്. സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ സീസണിലായാലും ഏതെങ്കിലും താരം മോശമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല. എല്ലാ ഘടകങ്ങളും അന്നെല്ലാം അനുകൂലമായി വന്നില്ല എന്ന് മാത്രം. 

ഈ സീസണിൽ വിദർഭയെ ഏതെങ്കിലും ഒരു ടീമിന് തോൽപ്പിക്കാൻ സാധിക്കും എങ്കിൽ അത് കേരള ടീമിനാണ്. രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിന് മുൻപേയും ഞാൻ ഇത് പറഞ്ഞിരുന്നു. ഈ വർഷം വിദർഭയെ തോൽപ്പിക്കാൻ മാത്രം കരുത്തുള്ള ടീം കേരളയുടേതാണ്. കാരണം അങ്ങനെയൊരു വിധത്തിലാണ് കേരളം കളിക്കുന്നത്. വിധിയും ഭാഗ്യവും എല്ലാം ഇപ്പോൾ കേരള ടീമിനൊപ്പമാണ്. ഈ വിധം ഒരൊറ്റ യൂണിറ്റായി കേരളം കളിക്കുമ്പോൾ വിദർഭയെ തോൽപ്പിക്കാൻ പ്രാപ്തി കേരളത്തിന് മാത്രമാണ്. 

Read More

Kerala Vs Gujarat Kerala Cricket Team Ranji Trophy Kerala Cricket Association

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: