scorecardresearch

India vs England Test: ഇന്ത്യയിലേക്ക് മടങ്ങി ഗൗതം ഗംഭീർ; കാരണം തിരഞ്ഞ് ആരാധകർ

Gautam Gambhir, India vs England: സപ്പോർട്ട് സ്റ്റാഫ് ആയിരിക്കും ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായുള്ള ഒരുക്കങ്ങൾ വിലയിരുത്തുക," ബിസിസിഐ വൃത്തങ്ങൾ

Gautam Gambhir, India vs England: സപ്പോർട്ട് സ്റ്റാഫ് ആയിരിക്കും ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായുള്ള ഒരുക്കങ്ങൾ വിലയിരുത്തുക," ബിസിസിഐ വൃത്തങ്ങൾ

author-image
Sports Desk
New Update
Gautam Gambhir

Gautam Gambhir Photograph: (File Photo)

Gautam Gambhir, india vs England Test: ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതായി ബിസിസിഐയെ അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ഇംഗ്ലണ്ട് പര്യടനത്തിനിടയിൽ വെച്ച് ഇന്ത്യയിലേക്ക് മടങ്ങുന്നത് എന്ന് ഗംഭീർ ബിസിസിഐയെ അറിയിച്ചു. 

Advertisment

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇംഗ്ലണ്ടിലാണ് ഇന്ത്യൻ ടീം ഇപ്പോൾ. ജൂൺ 20ന് ആണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഇന്ന് ഇന്ത്യൻ ടീം ഇൻട്രാ സ്ക്വാഡ് മത്സരം കളിക്കുന്നുണ്ട്. ഗംഭീറിന്റെ അഭാവത്തിൽ മറ്റ് കോച്ചിങ് സ്റ്റാഫ് ഇൻട്രാ സ്ക്വാഡ് മത്സരം നിരീക്ഷിക്കും. 

Also Read: 49 പന്തിൽ 150 റൺസ്; 19 സിക്സ്; സംഹാര താണ്ഡവമാടി ന്യൂസിലൻഡ് താരം

"വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നു എന്നാണ് ഗൗതം ഗംഭീർ  അറിയിച്ചത്. ടീമിനൊപ്പം ഉടനെ തന്നെ ഗംഭീർ തിരികെ ചേരും. ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ ഗംഭീർ ടീമിനൊപ്പം ഉണ്ടാവില്ല. സപ്പോർട്ട് സ്റ്റാഫ് ആയിരിക്കും ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായുള്ള ഒരുക്കങ്ങൾ വിലയിരുത്തുക," ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. 

Advertisment

കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചത്. പല താരങ്ങളും ഇന്ത്യ എയ്ക്കായി ഇംഗ്ലണ്ട് ലയേൺസിന് എതിരായ അനൗദ്യോഗിക ടെസ്റ്റ് കളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്നതിന് വേണ്ടിയായിരുന്നു ഇത്. 

Also Read: ICC Twenty20 Ranking: ഐസിസി റാങ്കിങ്ങിൽ തിലക് വർമയുടെ മുന്നേറ്റം; സൂര്യ താഴേക്ക്

കംഫർട്ട് സോണിൽ നിന്ന് പുറത്ത് കടക്കണം എന്ന് കഴിഞ്ഞ ദിവസം ഗംഭീർ കഴിഞ്ഞ ദിവസം ശുഭ്മാൻ ഗിൽ നേതൃത്വം നൽകുന്ന ഇന്ത്യൻ ടീമിനോട് പറഞ്ഞിരുന്നു. വെല്ലുവിളി ഏറ്റെടുത്ത് മറക്കാനാവാത്ത പര്യടനമാക്കി ഇത് മാറ്റണം എന്നാണ് ഇൻട്രാ സ്ക്വാഡ് മത്സരത്തിന്റെ തലേന്ന് ഗംഭീർ പറഞ്ഞത്. 

Also Read: Vaibhav Suryavanshi: 90 പന്തിൽ 190 റൺസ്; വീണ്ടും തകർത്തടിച്ച് വൈഭവ് സൂര്യവൻഷി

"രണ്ട് രീതിയിൽ ഈ പര്യടനത്തെ നോക്കി കാണാം. നമ്മുടെ മൂന്ന് പരിചയസമ്പന്നരായ താരങ്ങൾ ഇല്ല എന്ന നിലയിൽ നോക്കി കാണാം. രണ്ടാമത്തേത് രാജ്യത്തിന് വേണ്ടി അഭിമാനകരമായ ഒരു പ്രകടനം പുറത്തെടുക്കാനുള്ള അവസരം എന്ന നിലയിലും നോക്കിക്കാണാം, ബിസിസിഐ ടിവിയിൽ സംസാരിക്കുമ്പോൾ ഗംഭീർ പറഞ്ഞു. 

Read More

എന്റെ അച്ഛൻ ഓട്ടോഡ്രൈവറാണ്; അതെന്റെ കരുത്താണ്, അപമാനമല്ല; പരിഹസിക്കുന്നവരെ തള്ളി സിറാജ്

indian cricket Indian Cricket Team Indian Cricket Players india vs england Gautam Gambhir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: