/indian-express-malayalam/media/media_files/2025/01/25/ohQLnTgbzzGOfALHcrqO.jpg)
ഇന്ത്യൻ ക്രിക്കറ്റ് ടീം: (ഇൻസ്റ്റഗ്രാം)
പരമ്പരയിലെ രണ്ടാം ട്വന്റി20യിൽ ഇംഗ്ലണ്ടിനെതിരെ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുത്തു. ആദ്യ ട്വന്റി20യിൽ നിന്ന് വ്യത്യസ്തമായി പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മുഹമ്മദ് ഷമി രണ്ടാം ട്വന്റി20യും കളിക്കുന്നില്ല.
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെപ്പോക്കിലേക്ക് രാജ്യാന്തര ട്വന്റി20 മത്സരം എത്തുന്നത്. നീണ്ട ബൌണ്ടറിയാണ് ബാറ്റർമാരെ ചെപ്പോക്കിൽ പ്രധാനമായും കുഴയ്ക്കുന്നത്. സ്പിന്നർമാർക്ക് വലിയ തോതിൽ പിച്ചിൽ നിന്ന് പിന്തുണ ലഭിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ അക്ഷർ പട്ടേലും വാഷിങ്ടൺ സുന്ദറും രവി ബിഷ്ണോയിയും വരുണും ഉൾപ്പെടെ നാല് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. 180 റൺസ് ആണ് ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീം എത്തിയേക്കാവുന്ന സ്കോർ എന്നാണ് വിലയിരുത്തപ്പെടുന്നത്.
പരുക്കിനെ തുടർന്ന് അഭിഷേക് ശർമ കളിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ സഞ്ജുവിനൊപ്പം അഭിഷേക് ഇന്നിങ്സ് ഓപ്പൺ ചെയ്യും. നീതീഷ് റെഡ്ഡിക്ക് പകരം വാഷിങ്ടൺ സുന്ദർ പ്ലേയിങ് ഇലവനിലേക്ക് എത്തി. റിങ്കു സിങ്ങിന് പകരം ധ്രുവ് ജുറെലും കളിക്കം. രണ്ട് മാറ്റങ്ങളാണ് ഇംഗ്ലണ്ട് നിരയിലും ഉള്ളത്. ജേക്കബ് ബെതെല്ലിന് പകരം ജാമി സ്മിത് ഇലവനിലേക്ക് വന്നപ്പോൾ അറ്റ്കിൻസന് പകരം ബ്രൈഡനും പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചും.
View this post on InstagramA post shared by Team india (@indiancricketteam)
പരുക്കിനെ തുടർന്ന് നിതീഷ് റെഡ്ഡിക്ക് പരമ്പര തന്നെ നഷ്ടമായി. ഫിറ്റ്നസ് പ്രശ്നം നേരിടുന്ന റിങ്കു സിങ്ങിനും അടുത്ത രണ്ട് മത്സരം നഷ്ടമാവും. ഇരുവർക്കും പകരം ശിവം ദുബെയെയും രമൺദീപ് സിങ്ങിനേയുമാണ് ഇന്ത്യൻ സ്ക്വാഡിലേക്ക് ഉൾപ്പെടത്തിയിരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us