scorecardresearch

ടോസ് ഇന്ത്യക്ക്; എന്നിട്ടും പാക്കിസ്ഥാന് നൽകി മാച്ച് റഫറി; അബദ്ധമോ ചതിയോ?

India Women vs Pakistan Women World Cup: പാക്കിസ്ഥാൻ ക്യാപ്റ്റൻ ടെയിൽസ് എന്ന് വിളിക്കുന്നത് കേൾക്കാം എന്ന വാദമാണ് ആരാധകരിൽ നിന്ന് വരുന്നത്.

India Women vs Pakistan Women World Cup: പാക്കിസ്ഥാൻ ക്യാപ്റ്റൻ ടെയിൽസ് എന്ന് വിളിക്കുന്നത് കേൾക്കാം എന്ന വാദമാണ് ആരാധകരിൽ നിന്ന് വരുന്നത്.

author-image
Sports Desk
New Update
India Women vs Pakistan Women World Cup Toss

Screengrab

India Women Vs Pakistan Women ODI World Cup: വനിതാ ഏകദിന ലോകകപ്പിലെഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ടോസിലേക്ക് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ എത്തിയിരുന്നു. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ക്യാപ്റ്റന്മാർ ഹസ്തദാനം നൽകുന്നുണ്ടോ എന്നാണ് പലരും ഉറ്റുനോക്കിയത്. എന്നാൽ ഏഷ്യാ കപ്പിൽ ഇന്ത്യൻ പുരുഷ ടീമിന്റെ നിലപാട് ഇവിടെ ഇന്ത്യൻ വനിതാ ടീമും പിന്തുടർന്നു. ടോസിന്റെ സമയം ഹസ്തദാനത്തിലേക്കായിരുന്നു എല്ലാവരുടേയും ശ്രദ്ധ. എന്നാൽ ഇതിന് ഇടയിൽ ഗുരുതരമായ പിഴവാണ് സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇതാണ് ഇപ്പോൾ വിവാദമാവുന്നത്. 

Advertisment

ഇന്ത്യക്കെതിരെ ടോസ് നേടിയത് പാകിസ്ഥാൻ ആണെന്നാണ് മാച്ച് റഫറി വിധിച്ചത്. പാക്കിസ്ഥാൻഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇവിടെ  ഇന്ത്യയാണ് ടോസ് ജയിച്ചത് എന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് ടോസ് ഫ്ലിപ്പ് ചെയ്യുന്നത്. പാക്കിസ്ഥാൻ ക്യാപ്റ്റൻ ടെയിൽസ് എന്ന് വിളിക്കുന്നത് കേൾക്കാം എന്ന വാദമാണ് ആരാധകരിൽ നിന്ന് വരുന്നത്.

Also Read: എന്തുകൊണ്ട് രോഹിത്തിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റി? ബിസിസിഐയുടെ വിശദീകരണം

എന്നാൽ അവതാരകനായ മെല്‍ ജോണ്‍സണ്‍ മൈക്കിലൂടെ പറഞ്ഞത് പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ ഹെഡ്സ് ആണ് വിളിച്ചിരിക്കുന്നത് എന്നാണ്. ഹെഡ്സ് ആണ് വീണതെന്ന് മാച്ച് റഫറിയും പറഞ്ഞതോടെ ടോസ് ജയിച്ച ഫാത്തിമയെ സംസാരിക്കാനായി അവതാരകൻ വിളിച്ചു. സന ടെയിൽസ് വിളിക്കുന്നത് മാച്ച് റഫറി ഉറപ്പായും കേട്ടിട്ടുണ്ടാവാം എന്ന് ആരാധകർ പറയുന്നു.

Advertisment

Also Read: ഇത്ര തിടുക്കത്തിൽ ഗില്ലിനെ ക്യാപ്റ്റനാക്കിയിട്ട് എന്താണ് നേട്ടം? രോഹിത്തിനോടുള്ള അനീതി ചൂണ്ടി ഹർഭജൻ

ഈ സമയം താൻ ടെയിൽസ് ആണ് വിളിച്ചത് എന്ന് പറഞ്ഞ് മാച്ച് റഫറിയെ തിരുത്താൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ തയ്യാറായില്ല. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഈ പിഴവ് ശ്രദ്ധിച്ചതുമില്ല. ഒരു വനിതാ ലോകകപ്പിൽ ടോസിൽ ഇതുപോലെ ഒരു അബദ്ധം സംഭവിക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് ആരാധകർ പറയുന്നത്.

Also Read: IND vs WI: വിൻഡിസിന്റെ ദയനീയ വീഴ്ച; ഇന്ത്യയുടെ കൂറ്റൻ ജയത്തിന് പ്രത്യേകതകളേറെ

വനിതാ ഏകദിന ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തിനായി ഇന്ത്യൻ ടീം കൊളംബോയിലേക്ക് പോകുന്നതിന് മുൻപ് തന്നെ പാക്കിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകേണ്ടതില്ല എന്ന് ബിസിസിഐ ടീമിനെ അറിയിച്ചിരുന്നു. മത്സരത്തിന് ശേഷവും ഇന്ത്യൻ വനിതാ താരങ്ങൾ പാക്കിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകില്ല.

Read More: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: