/indian-express-malayalam/media/media_files/2025/11/03/india-women-world-cup-win-2025-11-03-02-59-39.jpg)
Photograph: (Source: Indian Cricket Team, Instagram)
india Women Cricket Team: ഒരിക്കൽ കൂടി ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ ക്രിക്കറ്റ്. വനിതാ ഏകദിന ലോക കിരീടം സ്വന്തം മണ്ണിൽ നിന്ന് ഉയർത്തി ഹർമൻപ്രീതും സംഘവും. നവി മുംബൈയിൽ നീലക്കടലായ കാണികൾക്ക് മുൻപിൽ വെച്ച് ദക്ഷിണാഫ്രിക്കയെ വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ 52 റൺസിന് ആണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് രാജ്യത്തെ കോടിക്കണക്കിന് ഹൃദയങ്ങളുടെ നന്ദി.
ഇന്ത്യക്ക് വനിതകൾക്ക് മുൻപിൽ ചരിത്രം തലതാഴ്ത്തുന്നതാണ് ഡി വൈ പാടിൽ സ്റ്റേഡിയത്തിൽ കണ്ടത്. ഇനി വരുന്ന ഒരുപാട് തലമുറകൾക്ക് പ്രചോദനമാവാൻ പോകുന്ന ജയം. 1983ൽ കപിലിന്റെ ചെകുത്താന്മാർ നേടി എടുത്തത് പോലൊരു ജയം! ചരിത്രത്തിലേക്ക് സുവർണ ലിപികളാൽ എഴുതിചേർക്കപ്പെട്ട ജയമാണ് രാജ്യത്തെ ത്രിസിപ്പിച്ചുകൊണ്ട് ഇന്ത്യൻ വനിതാ നേടിയെടുത്തിരിക്കുന്നത്. സന്തോഷം കൊണ്ട് ആർത്ത് വിളിച്ച് കണ്ണീരടക്കാനാവാതെ മതിമറന്ന് ആഘോഷിക്കുകയാണ് ഹർമൻപ്രീത് സംഘത്തിനൊപ്പം രാജ്യവും.
2005ൽ ഇന്ത്യക്ക് നഷ്ടമായ കിരീടം. 2017ൽ മിതാലി രാജിന്റെ ഇന്ത്യ ഫൈനലിൽ ഇംഗ്ലണ്ടിന് മുൻപിലാണ് വിജയ ലക്ഷ്യം എത്തിപ്പിടിക്കാനാവാതെ വീണു. പക്ഷേ 2025ൽ ഇന്ത്യൻ വനിതകൾ ആ കിരീടം മറ്റൊരു രാജ്യത്തിലേക്കും പോകുന്നില്ലെന്ന് ഉറപ്പാക്കി. ഹൃദയം കൊടുത്ത് പൊരുതി കഠിനാധ്വാനത്തിലൂടെ ഒടുവിൽ അവർ ആ കിരീടത്തിൽ മുത്തമിട്ടു. വനിതാ ഏകദിന ലോക കിരീടത്തിൽ പുതിയ ചാംപ്യന്മാരുടെ മുത്തം.
Also Read: ഇത് രോഹിത്തും സെവാഗും ഒരുമിച്ചത്; ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു!
ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു ഇന്ത്യ. മഴയെ തുടർന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് ലഭിച്ചിരുന്നു എങ്കിൽ ഞങ്ങളും ബോളിങ് ആയിരുന്നേനെ തിരഞ്ഞെടുക്കുക എന്ന് ഹർമൻപ്രീത് പറഞ്ഞിരുന്നു. ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നിട്ടും അതിന്റെ വെല്ലുവിളികളെ അതിജീവിച്ച് നിശ്ചിത ഓവറിൽ ഇന്ത്യ കണ്ടെത്തിയത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ്. ചെയ്സ് ചെയ്ത് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 52 റൺസിന് ഓൾ ഔട്ട്.
Also Read: തോൽവി അംഗീകരിക്കാനായില്ല; സൂര്യയോട് ക്ഷുഭിതനായി ഗൗതം ഗംഭീർ
അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 58 റൺസ് സ്കോർ ചെയ്യുകയും ചെയ്ത ദീപ്തി ശർമയാണ് കലാശപ്പോരിലെ താരം. പകരക്കാരിയായി ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിലേക്ക് എത്തി ഏറെ സമ്മർദം നിറഞ്ഞ ഘട്ടത്തിൽ ഷഫാലി വർമയിൽ നിന്ന് വന്ന ഇന്നിങ്സ് ക്രിക്കറ്റ് ലോകത്തിന് മറക്കാനാവില്ല. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ താളം തെറ്റിച്ച് ഷഫാലി വീഴ്ത്തിയ രണ്ട് വിക്കറ്റ് കളിയുടെ ഗതി തിരിക്കുകയും ചെയ്തു. 78 പന്തിൽ നിന്ന് 87 റൺസ് ആണ് ഷഫാലി അടിച്ചെടുത്തത്. സെമി ഫൈനലിലെ ഇന്ത്യയുടെ ഹീറോ ആയ ജെമിമയ്ക്ക് ഫൈനലിൽ ബാറ്റിങ്ങിൽ തിളങ്ങാനായില്ല.
Also Read: 'ഇത് ശരിയാവില്ല'; സഞ്ജുവിനെ വൺഡൗണാക്കിയതിനെ വിമർശിച്ച് ഇർഫാൻ പഠാൻ
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ സെഞ്ചുറിയുമായി ടീമിനെ തങ്ങളുടെ കന്നി ലോക കിരീടത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മറ്റൊരു ദക്ഷിണാഫ്രിക്കൻ ബാറ്റർക്കും ക്യാപ്റ്റന് വേണ്ട പിന്തുണ നൽകാനായില്ല. ഓപ്പണർ തസ്മിൻ ബ്രിട്സിനെ അമൻജോത് റൺഔട്ട് ആക്കിയതും ദക്ഷിണാഫ്രിക്കയ്ക്ക് പ്രഹരമായിരുന്നു. ഇന്ത്യൻ വനിതകളുടെ കഠിനാധ്വാനത്തിനൊപ്പം ഭാഗ്യവും നിന്ന ദിവസമായി ഇത് മാറി.
Read More: എന്തിനാണ് ജെമിമ കരഞ്ഞത്? മാനസികാരോഗ്യം തകർന്നിടത്ത് നിന്ന് ഇന്ത്യയുടെ ഹീറോ ആയ അതിജീവനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us