/indian-express-malayalam/media/media_files/2025/09/21/sanju-samson-asia-cup-bcci-video-2025-09-21-18-19-39.jpg)
Source: Screengrab
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണിനെ വൺഡൗണായാണ് ഇന്ത്യ ഇറക്കിയത്. എന്നാൽ ടീം മാനേജ്മെന്റിന്റെ ഈ നീക്കത്തെ രൂക്ഷമായി വിമർശിക്കുകയാണ് മുൻ ഇന്ത്യൻ പേസർ ഇർഫാൻ പഠാൻ.ശുഭ്മാൻ ഗിൽ വന്നതോടെ സഞ്ജുവിനെ മധ്യനിരയിലാണ് ഇറക്കിയിരുന്നത്. എന്നാൽ മെൽബണിൽ മലയാളി താരത്തെ മൂന്നാമനായി ഇന്ത്യ ക്രീസിലേക്ക് അയച്ചു. ഇത് ചൂണ്ടി സഞ്ജുവിനെ ഇങ്ങനെ തട്ടി കളിക്കരുത് എന്നാണ് ഇർഫാൻ പഠാൻ പറയുന്നത്.
ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്കും താഴേക്കും സഞ്ജുവിനെ തട്ടിക്കളിക്കുന്നത് ഫലപ്രദമാവില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍ ചൂണ്ടിക്കാണിച്ചു. "ട്വന്റി20യിൽ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ എല്ലാ കളിക്കാർക്കും കഴിയണം എന്ന വാദം ശരിയാണ്. എന്നാൽ അതിന്അര്ഥം കളിക്കാര്‍ക്ക് നിശ്ചിത റോളുകള്‍ നൽകേണ്ടതില്ല എന്നല്ല. ട്വന്റി20യിൽ ഓപ്പണര്‍മാരൊഴികെ ആര്‍ക്കുംബാറ്റിങ് പൊസിഷൻ സ്ഥിരമല്ല എന്ന് എനിക്കറിയാം," ഇർഫാൻ പഠാൻ പറഞ്ഞു.
Also Read: തകർപ്പൻ ചെയ്സ്; ചരിത്ര ജയം; ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യൻ പെൺപട ഫൈനലിൽ
"ഏത് ബാറ്റിങ് പൊസിഷനിലും ഇറങ്ങാനുള്ള വഴക്കമുണ്ടാകണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ ഈ നയം പിന്തുടരുമ്പോൾ കളിക്കാരുടെ റോളുകള്‍ തന്നെ നഷ്ടപ്പെട്ടേക്കാം. അത് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ശ്രദ്ധിക്കണം. ബാറ്ററുടെ റോൾ മാറുമ്പോള്‍ അവരുടെ സമീപനവും മാറ്റേണ്ടിവരും. ഏഷ്യാ കപ്പില്‍ മധ്യനിരയിലാണ് സഞ്ജു കളിച്ചത്. അതിനാൽ പഴയ പന്തുകളാണ് സഞ്ജുവിന് നേരിടേണ്ടിവന്നത്. ഓപ്പണറായി ഇറങ്ങി ന്യൂബോളിൽ കളിച്ചിരുന്നതിൽ നിന്ന് മധ്യനിരയിലേക്ക് ഇറങ്ങി കളിക്കുന്നത് ഏറെ വ്യത്യസ്തമാണ്. ഓപ്പണറായി മൂന്ന് സെഞ്ചുറികള്‍ സഞ്ജു നേടിയിട്ടുണ്ട്."
Also Read: സഞ്ജു സാംസൺ ഇപ്പോഴും ചെന്നൈയുടെ റഡാറിൽ; റാഞ്ചാൻ മറ്റ് ഫ്രാഞ്ചൈസികളും
"തന്റെറോൾ സംബന്ധിച്ച് ഒരു ബാറ്റർക്ക് വ്യക്തതയില്ലാതെ വരുമ്പോള്‍ താരം കൂടുതല്‍ ആശയക്കുഴപ്പത്തിലാകും. ടീമിന്‍റെ ശക്തമായ പിന്തുണ ആ സമയങ്ങളിൽ കളിക്കാർക്ക് ലഭിക്കണം. നിലവിൽ അങ്ങനെയൊരു പിന്തുണ സഞ്ജുവിന് ലഭിക്കുന്നുണ്ട്.പക്ഷേ ഇനി ഏതാനും മത്സരങ്ങളില്‍ സ്കോർ ഉയർത്താൻ സാധിച്ചില്ല എങ്കിൽ ആ പിന്തുണ വേഗം നഷ്ടമാകും. സഞ്ജുവിന് അങ്ങനെ സംഭവിക്കില്ലഎന്ന് പ്രതീക്ഷിക്കുന്നു," ഇർഫാൻ പഠാൻ പറഞ്ഞു.
Read More: ഉച്ചഭക്ഷണത്തിന് മുൻപ് ചായ; വിചിത്ര മാറ്റം ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിൽ ; india Vs South Africa Test
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us