scorecardresearch

ഉച്ചഭക്ഷണത്തിന് മുൻപ് ചായ; വിചിത്ര മാറ്റം ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിൽ ; India Vs South Africa Test

India Vs South Africa Test: ഇതോടെ ഗുവാഹത്തിയിലെ ബറസപാര സ്റ്റേഡിയത്തിലെ ടെസ്റ്റ് മത്സരം രാവിലെ 9 മണിക്ക് ആരംഭിക്കും. 9 മണി മുതൽ 11 മണി വരെ ആദ്യ സെഷൻ

India Vs South Africa Test: ഇതോടെ ഗുവാഹത്തിയിലെ ബറസപാര സ്റ്റേഡിയത്തിലെ ടെസ്റ്റ് മത്സരം രാവിലെ 9 മണിക്ക് ആരംഭിക്കും. 9 മണി മുതൽ 11 മണി വരെ ആദ്യ സെഷൻ

author-image
Sports Desk
New Update
India Vs South Africa Test

Source: Rajasthan Royals, X

ടെസ്റ്റ് മത്സരത്തിലെ ഒരു ദിവസത്തെ ക്രമം എങ്ങനെയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ആദ്യം ടോസ്. പിന്നെ ഉച്ചഭക്ഷണം. അതിന് ശേഷം ചായക്ക് പിരിയുന്നു, ചായയ്ക്ക് ശേഷമുള്ള സെഷനോടെ ആ ദിവസത്തെ കളി അവസാനിക്കുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയെ നവംബറിൽ ഇന്ത്യ നേരിടുന്ന ഒരു ടെസ്റ്റിൽ ട്വിസ്റ്റ് ഉണ്ട്. ഗുവാഹത്തി ടെസ്റ്റിൽ ഉച്ചഭക്ഷണത്തിന് മുൻപ് ചായക്ക് പിരിയും. 

Advertisment

നവംബർ 22ന് ആണ് ഗുവാഹത്തിയിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്. ഈ ടെസ്റ്റിലൂടെ ആദ്യമായി ഇരുടീമിലേയും കളിക്കാർക്ക് ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുൻപ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇടവേള നൽകും. ഇന്ത്യയുടെ കിഴക്കൻ ഭാഗത്ത് സൂര്യോദയവും സൂര്യാസ്തമയവും നേരത്തെയാവുന്നതിനെ തുടർന്നാണ് ഇത്. 

Also Read: ആദ്യ ടി20 മഴയെടുത്തെങ്കിലും സൂര്യ ഹാപ്പിയാണ്; വമ്പൻ റെക്കോർഡ് ക്യാപ്റ്റന്റെ പേരിൽ

ഇതോടെ ബറസപാര സ്റ്റേഡിയത്തിലെ ടെസ്റ്റ് മത്സരം രാവിലെ 9 മണിക്ക് ആരംഭിക്കും. 9 മണി മുതൽ 11 മണി വരെ ആദ്യ സെഷൻ. 11 മണി മുതൽ 11.20 വരെ ചായയ്ക്കുള്ള സമയം. ഉച്ചഭക്ഷണത്തിന് പിരിയുന്നത് 1.20ന്. 2 മണി വരെയാണ് ഉച്ചഭക്ഷണത്തിനുള്ള ഇടവേള. രണ്ട് മണി മുതൽ നാല് മണിവരെയാണ് അവസാന സെഷൻ. 

Advertisment

Also Read: 'എന്നെ വില്ലനാക്കി കഴിഞ്ഞു'; ടീമിൽ നിന്ന് തഴയുന്നതിൽ ഷമിയുടെ പ്രതികരണം

സാധാരണഗതിയിൽ രാവിലെ 9.30ന് ആണ് ടെസ്റ്റ് മത്സരം ഇന്ത്യയിൽ ആരംഭിക്കുന്നത്. 11.30 മുതൽ 12.10 വരെയായിരിക്കും ഉച്ചഭക്ഷണത്തിനുള്ള ഇടവേള. രണ്ടാംവ സെഷന് പിന്നാലെ ടീമുകൾ ചായയ്ക്ക് പിരിയുക 2.10 മുതൽ 2.30 വരെ. അവസാന സെഷൻ 2.30 മുതൽ 4.10 വരെയും ആയിരിക്കും. ഇതിനാണ് ഗുവാഹത്തിയിൽ ഇത്തവണ മാറ്റം വരുന്നത്. 

Also Read: ഏകദിന റാങ്കിൽ രോഹിത് ഒന്നാമത്; അതും 38ാം വയസിൽ; ഒഴിവാക്കാൻ നോക്കുന്നവർ വിയർക്കും

ടെസ്റ്റ് മത്സരത്തിന്റെ ഒരു ദിവസം 90 ഓവർ ആണ് നിശ്ചയിച്ചിരിക്കുന്നത്. നിശ്ചിത സമയത്ത് 90 ഓവർ പൂർത്തിയായില്ല എങ്കിൽ മാച്ച് ഒഫീഷ്യലുകൾക്ക് അരമണിക്കൂർ അധികം നൽകാവുന്നതാണ്. ടെസ്റ്റ് മത്സരം ആരംഭിക്കുന്ന സമയം ഓരോ രാജ്യത്തും വ്യത്യസ്തമാണ്. ഇംഗ്ലണ്ടിൽ രാവിലെ 11 മണിക്കാണ് കളി തുടങ്ങുന്നത്. എങ്കിലും എല്ലാ ടീമുകളും ആദ്യം ഉച്ചഭക്ഷണം അതിന് ശേഷം ചായ എന്ന രീതിയാണ് പിന്തുടരുന്നത്. 

Read More: കൂറ്റൻ സിക്സ് പറത്തി തസ്കിൻ; അംപയർ ഔട്ട് വിധിച്ചു; വിചിത്ര പുറത്താവൽ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: