scorecardresearch

സഞ്ജു സാംസൺ ഇപ്പോഴും ചെന്നൈയുടെ റഡാറിൽ; റാഞ്ചാൻ മറ്റ് ഫ്രാഞ്ചൈസികളും

Sanju Samson IPL Trade: സഞ്ജുവിനെ സ്വന്തമാക്കാൻ താത്പര്യം ഉണ്ടെങ്കിലും ഔദ്യോഗികമായി രാജസ്ഥാൻ റോയൽസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ചെന്നൈ സൂപ്പർ കിങ്സ് വൃത്തങ്ങൾ പറയുന്നത്

Sanju Samson IPL Trade: സഞ്ജുവിനെ സ്വന്തമാക്കാൻ താത്പര്യം ഉണ്ടെങ്കിലും ഔദ്യോഗികമായി രാജസ്ഥാൻ റോയൽസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ചെന്നൈ സൂപ്പർ കിങ്സ് വൃത്തങ്ങൾ പറയുന്നത്

author-image
Sports Desk
New Update
Sanju Samson MS Dhoni and Ravindra Jadeja

സഞ്ജു സാംസണിനെ സ്വന്തമാക്കാനുള്ള നീക്കം ചെന്നൈ സൂപ്പർ കിങ്സ് ഉപേക്ഷിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ചെന്നൈക്ക് ഒപ്പം മറ്റ് ഫ്രാഞ്ചൈസികളും സഞ്ജുവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി ക്രിക്ബസിന്റെ റിപ്പോർട്ടിൽ അവകാശപ്പെടുന്നു. രാജസ്ഥാൻ റോയൽസ് വിടാൻ അനുവദിക്കണം എന്ന് സഞ്ജു മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായി നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

Advertisment

സഞ്ജുവിനെ സ്വന്തമാക്കാൻ താത്പര്യം ഉണ്ടെങ്കിലും ഔദ്യോഗികമായി രാജസ്ഥാൻ റോയൽസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ചെന്നൈ സൂപ്പർ കിങ്സ് വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നത്.

Also Read: ആദ്യ ടി20 മഴയെടുത്തെങ്കിലും സൂര്യ ഹാപ്പിയാണ്; വമ്പൻ റെക്കോർഡ് ക്യാപ്റ്റന്റെ പേരിൽ

"ഞങ്ങൾ തീർച്ചയായും സഞ്ജുവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ ബാറ്ററും വിക്കറ്റ് കീപ്പറും ഓപ്പണറുമാണ് സഞ്ജു. സഞ്ജുവിനെ സ്വന്തമാക്കാൻ അവസരം ലഭിച്ചാൽ ഉറപ്പായും ഞങ്ങൾ അത് പ്രയോജനപ്പെടുത്തും. സഞ്ജുവിന് പകരം ഏത് കളിക്കാരനെ രാജസ്ഥാന് നൽകും എന്നത് സംബന്ധിച്ചൊന്നും ചർച്ച ചെയ്തിട്ടില്ല. കാര്യങ്ങൾ അതുവരെ നീണ്ടിട്ടില്ല," സിഎസ്കെ ഒഫീഷ്യൽ ക്രിക് ബസിനോട് പറഞ്ഞു. 

Advertisment

Also Read: 'എന്നെ വില്ലനാക്കി കഴിഞ്ഞു'; ടീമിൽ നിന്ന് തഴയുന്നതിൽ ഷമിയുടെ പ്രതികരണം

സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിലെ പ്രതിഫലം 18 കോടിയാണ്. അതേ പ്രൈസ് ടാഗ് വരുന്ന താരത്തെ വേണം ട്രേഡിലൂടെ രാജസ്ഥാന് പകരമായി ചെന്നൈക്ക് നൽകാൻ. അങ്ങനെ ചെന്നൈ സ്ക്വാഡിൽ നിന്ന് ആരെ നൽകും എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. 2021ൽ രാജസ്ഥാൻ റോയൽസിൽ നിന്ന് റോബിൻ ഉത്തപ്പയെ സിഎസ്കെ ട്രേഡിലൂടെ സ്ക്വാഡിലെത്തിച്ചു. എന്നാൽ അന്ന് പകരം പണം ആണ് ചെന്നൈ നൽകിയത്. 

Also Read: ഏകദിന റാങ്കിൽ രോഹിത് ഒന്നാമത്; അതും 38ാം വയസിൽ; ഒഴിവാക്കാൻ നോക്കുന്നവർ വിയർക്കും

അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണിനെ കൊണ്ടുവരണം എന്ന അഭിപ്രായം ശക്തമാണ്. ഇക്കാര്യം ആവശ്യപ്പെടുന്ന ആരാധകരുടെ ട്വീറ്റുകളും സമൂഹാമധ്യമങ്ങളിൽ ചർച്ചയായിരുന്നു. പിന്നാലെ കഴിഞ്ഞ ഐപിഎൽ സീസണിന് ഇടയിൽ സഞ്ജുവും രാജസ്ഥാൻ മാനേജ്മെന്റും തമ്മിൽ അസ്വാരസ്യം ഉണ്ടെന്ന റിപ്പോർട്ടുകളും ശക്തമായിരുന്നു. 

Read More: കൂറ്റൻ സിക്സ് പറത്തി തസ്കിൻ; അംപയർ ഔട്ട് വിധിച്ചു; വിചിത്ര പുറത്താവൽ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: