scorecardresearch

ആദ്യ ടി20 മഴയെടുത്തെങ്കിലും സൂര്യ ഹാപ്പിയാണ്; വമ്പൻ റെക്കോർഡ് ക്യാപ്റ്റന്റെ പേരിൽ

India Vs Australia Twenty20: ഇന്ത്യ മികച്ച സ്കോറിലേക്ക് മുന്നേറുന്നതിന് ഇടയിൽ എത്തിയ മഴ കളി മുടക്കി. അഭിഷേക് ശർമയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് കാൻബെറയിൽ നഷ്ടമായത്.

India Vs Australia Twenty20: ഇന്ത്യ മികച്ച സ്കോറിലേക്ക് മുന്നേറുന്നതിന് ഇടയിൽ എത്തിയ മഴ കളി മുടക്കി. അഭിഷേക് ശർമയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് കാൻബെറയിൽ നഷ്ടമായത്.

author-image
Sports Desk
New Update
Suryakumar Yadav and Shubman Gill

Source: Indian Cricket Team, Instagram

ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. കാൻബെറ ട്വന്റി20യിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 9.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ എത്തിയ മഴ നിർത്താതെ പെയ്തതോടെ മത്സരം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. 

Advertisment

ഇന്ത്യൻ സ്കോർ 47ൽ നിൽക്കെയും മഴയെ തുടർന്ന് മത്സരം തടസപ്പെട്ടിരുന്നു. ഇതോടെ മത്സരം 18 ഓവറാക്കി ചുരുക്കി. എന്നാൽ ഇന്ത്യ മികച്ച സ്കോറിലേക്ക് മുന്നേറുന്നതിന് ഇടയിൽ എത്തിയ മഴ കളി മുടക്കി. അഭിഷേക് ശർമയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് കാൻബെറയിൽ നഷ്ടമായത്. 14 പന്തിൽ നിന്ന് 19 റൺസ് എടുത്താണ് അഭിഷേക് മടങ്ങിയത്. 

Also Read: 'എന്നെ വില്ലനാക്കി കഴിഞ്ഞു'; ടീമിൽ നിന്ന് തഴയുന്നതിൽ ഷമിയുടെ പ്രതികരണം

വൺഡൗണായി എത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനൊപ്പം നിന്ന് സ്കോർ ഉയർത്തി. ഇതിനിടയിൽ സൂര്യകുമാർ യാദവ് മറ്റൊരു റെക്കോർഡും തന്റെ പേരിലാക്കി. രണ്ട് സിക്സുകൾ ആണ് ഈ മത്സരത്തിൽ സൂര്യയിൽ നിന്ന് വന്നത്. ട്വന്റി20യിൽ 150 സിക്സുകൾ എന്ന നേട്ടം സൂര്യകുമാർ പിന്നിട്ടു. 

Advertisment

Also Read: ഏകദിന റാങ്കിൽ രോഹിത് ഒന്നാമത്; അതും 38ാം വയസിൽ; ഒഴിവാക്കാൻ നോക്കുന്നവർ വിയർക്കും

ട്വന്റി20 ക്രിക്കറ്റിൽ 150 സിക്സുകൾ പറത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമായി സൂര്യ മാറി. സൂര്യക്ക് മുൻപ് രോഹിത് ശർമയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 159 മത്സരങ്ങളിൽ നിന്ന് രോഹിത് ശർമ 205 സിക്സ് നേടിയാണ് ട്വന്റി20യിൽ നിന്ന് വിരമിച്ചത്. സൂര്യകുമാർ യാദവ് 91 കളിയിൽ നിന്നാണ് 150 സിക്സിലേക്ക് എത്തിയത്. 

Also Read: 'സഞ്ജുവിനോട് ഒരുപാട് വട്ടം അനീതി കാണിച്ച് കഴിഞ്ഞു'; അഞ്ച് ട്വന്റി20യിലും ഗിൽ പരാജയപ്പെട്ടാൽ?

കാൻബെറയിൽ ഓസ്ട്രേലിയക്കെതിരെ 24 പന്തിൽ നിന്ന് 39 റൺസോടെയാണ് സൂര്യകുമാർ യാദവ് പുറത്താവാതെ നിന്നത്. ശുഭ്മാൻ ഗിൽ 20 പന്തിൽ നിന്ന് നാല് ഫോറും ഒരു സിക്സും സഹിതം 37 റൺസ് എടുത്തു. ഒക്ടോബർ 31ന് ആണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെ ട്വന്റി20. മെൽബണിൽ ആണ് ഈ മത്സരം. 

Read More: ടി20 ലോകകപ്പ്; ഇനി 15 മത്സരങ്ങൾ കൂടി; 10 പേർ സ്ഥാനമുറപ്പിച്ചു; സഞ്ജുവിനെ വെട്ടുമോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: