/indian-express-malayalam/media/media_files/2025/10/31/jemimah-rodrigues-2025-10-31-16-24-24.jpg)
Source: Indian Cricket Team, Instagram
2025 ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ വീട്ടാനൊരു കണക്കുണ്ടായിരുന്നു ഇന്ത്യക്ക്. 2020ലെ വനിതാ ട്വന്റി20 ലോകകപ്പ് ഓർക്കുന്നില്ലേ? അന്ന് ഇന്ത്യൻ പെൺപടയുടെ കിരീട സ്വപ്നങ്ങൾ തകർത്തത് ഓസ്ട്രേലിയയാണ്. ആ ഓസ്ട്രേലിയയെ 5 വർഷങ്ങൾക്കിപ്പുറം ഏകദിന ലോകകപ്പ് സെമിയിൽ വീഴ്ത്തി കലാശപ്പോരിലേക്ക് എത്തുമ്പോൾ ഇന്ത്യക്ക് ഇരട്ടി മധുരമാണ്. ആ മധുര പ്രതികാരം ഇന്ത്യ ആഘോഷമാക്കുന്നതിനിടയിൽ കണ്ണീരണിഞ്ഞ് നിന്ന് ജെമീമ റോഡ്രിഗസ് ആരാധകരുടെ ഹൃദയം തൊട്ടു.
ഈ കലണ്ടർ വർഷം അഞ്ച് സെഞ്ചുറികൾ നേടിയ സ്മൃതി മന്ഥാന സെമിയിൽ 24 റൺസ് എടുത്ത് മടങ്ങിയതോടെ ഇന്ത്യ തോൽവിയിലേക്ക് വീഴും എന്ന് തോന്നിച്ചു. എന്നാൽ കളിക്കളത്തിനകത്തും പുറത്തും എപ്പോഴും പോസിറ്റീവ് വൈബുമായി നിറഞ്ഞിരുന്ന ജെമീമ റോഡ്രിഗസ് ഇന്ത്യയെ തോളിലേറ്റി. സെഞ്ചുറി നേടി ഇന്ത്യയെ ഫൈനലിൽ എത്തിച്ച് പുറത്താവാതെ നിന്നു. വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്കോർ ചെയ്സ് ചെയ്ത് ജയിക്കുന്ന ടീം ഇന്ത്യയായി. എന്തുകൊണ്ടാണ് ജെമിമയ്ക്ക് ആ സമയം കണ്ണീരടക്കാനാവാതെ വന്നത്?
Also Read: തകർപ്പൻ ചെയ്സ്; ചരിത്ര ജയം; ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യൻ പെൺപട ഫൈനലിൽ
"ഉത്കണ്ഠ എന്നെ ഒരുപാട് പ്രയാസപ്പെടുത്തിയിരുന്നു ടൂർണമെന്റിന്റെ തുടക്കത്തിൽ. അമ്മയെ വിളിച്ച് ഞാൻ കരഞ്ഞിരുന്നു. കാരണം ഉത്കണ്ഠയിലൂടെ കടന്ന് പോകുമ്പോൾ എന്താണ് നമുക്ക് സംഭവിക്കുന്നത് എന്ന് മനസിലാക്കാനാവില്ല. എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ വരും. നമ്മൾ നമ്മളായിരിക്കാൻ ശ്രമിച്ചു. ഈ പ്രയാസമേറിയ സമയത്ത് എന്റെ അമ്മയും അച്ഛനും ഒപ്പം നിന്ന് ഒരുപാട് പിന്തുണച്ചു," ജെമിമ റോഡ്രിഗസ് പറഞ്ഞു.
Also Read: സഞ്ജു സാംസൺ ഇപ്പോഴും ചെന്നൈയുടെ റഡാറിൽ; റാഞ്ചാൻ മറ്റ് ഫ്രാഞ്ചൈസികളും
"അരുന്ധതിക്ക് മുൻപിൽ നിന്ന് എല്ലാ ദിവസം ഞാൻ കരഞ്ഞിരുന്നു. സ്മൃതി മന്ഥാനയും എന്നെ സഹായിച്ചു. ഞാൻ കടന്ന് പോകുന്ന അവസ്ഥ മന്ഥാനയ്ക്ക് മനസിലായി. എന്റെ നെറ്റ് സെഷൻസിന് ഇടയിൽ സ്മൃതി മന്ഥാന അടുത്ത് വന്ന് നിൽക്കും. അധികം സംസാരിക്കുകയൊന്നുമില്ല അപ്പോൾ. പക്ഷേ മന്ഥാനയുടെ സാന്നിധ്യം എനിക്ക് ആശ്വാസം നൽകിയിരുന്നു. അത് മന്ഥാനയ്ക്ക് അറിയാം. "
"എന്റെ ഫാമിലി എന്ന് പറയാൻ പാകത്തിൽ സുഹൃത്തുക്കൾ എനിക്കുണ്ട്. അതുകൊണ്ട് ഈ ഘട്ടത്തിലൂടെ എനിക്ക് ഒറ്റയ്ക്ക് കടന്നു പോവേണ്ടി വന്നില്ല. ഈ സമയങ്ങളിൽ ഹെൽപ്പ് ചോദിക്കുക എന്നത് ഒരു മോശം കാര്യമല്ല. എന്നാൽ എന്റെ അമ്മയും കുടുംബാംഗങ്ങളെല്ലാം പ്രയാസമേറിയ ഘട്ടത്തിലൂടെ കടന്ന് പോയി. എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, എനിക്ക് ഒന്നിനും കഴിയില്ല എന്ന് ഞാൻ വിശ്വസിച്ച സമയം എല്ലാവരും എനിക്കൊപ്പം നിന്നു. ഉത്കണ്ഠ പ്രയാസപ്പെടുത്തിയ നാളുകളിലാണ് ഇന്ത്യൻ സ്ക്വാഡിൽ നിന്ന് എന്ന് ഒഴിവാക്കിയത്."
Also Read: "സഞ്ജുവിനെ 11-ാമനായും ഇറക്കും; സങ്കടമുണ്ടാകും; മിണ്ടാതിരിക്കുന്നതാണ് നല്ലത്"
"ടീമിൽ നിന്ന് ഒഴിവാക്കിയത് എന്നെ ഒരുപാട് ബാധിച്ചു. ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും നമുക്കുള്ളിൽ നിറയും. എന്നാൽ ചിലപ്പോൾ നമുക്ക് സംഭവിക്കുന്നതെല്ലാം സംഭവിക്കട്ടെ എന്ന നിലയിൽ നോക്കി നിൽക്കേണ്ടി വരും," ഇന്ത്യയുടെ ലോകകപ്പ് ഹീറോ ജെമീമ റോഡ്രിഗസ് പറഞ്ഞു.
Read More: ഉച്ചഭക്ഷണത്തിന് മുൻപ് ചായ; വിചിത്ര മാറ്റം ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിൽ ; india Vs South Africa Test
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us