scorecardresearch

"സഞ്ജുവിനെ 11-ാമനായും ഇറക്കും; സങ്കടമുണ്ടാകും; മിണ്ടാതിരിക്കുന്നതാണ് നല്ലത്"

Sanju Samson Twenty20: ഓപ്പണറായി സഞ്ജു സെഞ്ചുറികൾ നേടി. എന്നാൽ ഇപ്പോൾ സഞ്ജുവിനെ പലയിടത്തായി ഇറക്കുകയാണ്, ബാറ്റിങ് പൊസിഷനിൽ മൂന്നാം സ്ഥാനം മുതൽ എട്ടാം സ്ഥാനം വരെ

Sanju Samson Twenty20: ഓപ്പണറായി സഞ്ജു സെഞ്ചുറികൾ നേടി. എന്നാൽ ഇപ്പോൾ സഞ്ജുവിനെ പലയിടത്തായി ഇറക്കുകയാണ്, ബാറ്റിങ് പൊസിഷനിൽ മൂന്നാം സ്ഥാനം മുതൽ എട്ടാം സ്ഥാനം വരെ

author-image
Sports Desk
New Update
sanju samson might not find place in indias champions trophy squad

ഫയൽ ഫോട്ടോ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ ബാറ്റിങ് ഓർഡറിൽ താഴേക്ക് ഇറക്കുന്നതിനെ വിമർശിച്ച് ഇന്ത്യൻ മുൻ ക്യാപ്റ്റനും മുൻ സെലക്ഷൻ കമ്മറ്റി തലവനുമായിരുന്നു കെ ശ്രീകാന്ത്. ഏറ്റവും നിർഭാഗ്യവാനായ കളിക്കാരൻ സഞ്ജുവാണ്. സഞ്ജുവിനെ പതിന്നൊന്നാമനായി ഇറക്കാനും അവർ മടിക്കില്ലെന്ന് ശ്രീകാന്ത് ആരോപിച്ചു. 

Advertisment

"ഓപ്പണറായി സഞ്ജു സെഞ്ചുറികൾ നേടി. എന്നാൽ ഇപ്പോൾ സഞ്ജുവിനെ പലയിടത്തായി ഇറക്കുകയാണ്, ബാറ്റിങ് പൊസിഷനിൽ മൂന്നാം സ്ഥാനം മുതൽ എട്ടാം സ്ഥാനം വരെ. അവസരം ലഭിച്ചാൽ അവർ സഞ്ജുവിനെ പതിനൊന്നാമനായും ഇറക്കും. നന്നായി കളിച്ചിട്ടും ഇങ്ങനെ അവഗണിക്കപ്പെടുന്നതിൽ സഞ്ജുവിനെ പോലൊരു കളിക്കാരന് തീർച്ചയായും സങ്കടം ഉണ്ടാവും. എന്നാൽ മൗനം പാലിച്ച്, അവർ പറയുന്ന പൊസിഷനിൽ ഇറങ്ങുക എന്നതല്ലാതെ മറ്റൊരു ഓപ്ഷൻ സഞ്ജുവിന് മുൻപിൽ ഇല്ല," ഇന്ത്യൻ മുൻതാരം ചൂണ്ടിക്കാട്ടി. 

Also Read: ആദ്യ ടി20 മഴയെടുത്തെങ്കിലും സൂര്യ ഹാപ്പിയാണ്; വമ്പൻ റെക്കോർഡ് ക്യാപ്റ്റന്റെ പേരിൽ

ഏഷ്യാ കപ്പിൽ അഞ്ചാം സ്ഥാനത്ത് ഇറങ്ങി റൺസ് കണ്ടെത്താനായത് സഞ്ജുവിന് ഗുണം ചെയ്യും. ഇത് തുടർന്നാൽ ട്വന്റി20 ലോകകപ്പ് ടീമിലേക്കുള്ള ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി സഞ്ജു സ്ക്വാഡിൽ ഇടം നേടും എന്നും ശ്രീകാന്ത് പറഞ്ഞു. ഏഷ്യാ കപ്പിൽ അഞ്ചാം സ്ഥാനമാണ് സഞ്ജുവിന് ടീം മാനേജ്മെന്റ് നൽകിയത്. മൂന്ന് കളിയിൽ സഞ്ജു അഞ്ചാമത് ബാറ്റ് ചെയ്തു. ബംഗ്ലാദേശിന് എതിരെ എട്ടാം സ്ഥാനത്തേക്ക് വരെ ടീം മാനേജ്മെന്റ് സഞ്ജുവിനെ താഴ്ത്തി. വലിയ വിമർശനം ഇതിനെതിരെ ഉയർന്നിരുന്നു. 

Advertisment

Also Read: 'എന്നെ വില്ലനാക്കി കഴിഞ്ഞു'; ടീമിൽ നിന്ന് തഴയുന്നതിൽ ഷമിയുടെ പ്രതികരണം

ജിതേഷ് ശർമ ആയിരുന്നു ഏഷ്യാ കപ്പിലെ ഇന്ത്യയുടെ സെക്കൻഡ് വിക്കറ്റ് കീപ്പർ. എന്നാൽ ഒരു മത്സരത്തിലും ജിതേഷിന് പ്ലേയിങ് ഇലവനിൽ ഇടം നേടാനായില്ല. സഞ്ജുവിനേക്കാൾ മധ്യനിരയിൽ കൂടുതൽ നന്നായി കളിക്കാൻ സാധിക്കുന്നത് ജിതേഷിനാണ് എന്ന വിലയിരുത്തൽ ശക്തമാണ്. അതിനാൽ മധ്യനിരയിൽ സഞ്ജുവിന് വരും മത്സരങ്ങളിൽ സ്കോർ ഉയർത്താനായില്ല എങ്കിൽ കാര്യങ്ങൾ ദുഷ്കരമാവും. 

Also Read: ഏകദിന റാങ്കിൽ രോഹിത് ഒന്നാമത്; അതും 38ാം വയസിൽ; ഒഴിവാക്കാൻ നോക്കുന്നവർ വിയർക്കും

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയാണ് ഇന്ത്യ ഇപ്പോൾ കളിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടിരുന്നു. പക്ഷേ മഴയെ തുടർന്ന് മത്സരം ഉപേക്ഷിച്ചതോടെ സഞ്ജുവിന് ബാറ്റ് ചെയ്യാനായില്ല. ഇനി നാല് മത്സരങ്ങൾ ആണ് പരമ്പരയിൽ ബാക്കിയുള്ളത്. 

Read More: കൂറ്റൻ സിക്സ് പറത്തി തസ്കിൻ; അംപയർ ഔട്ട് വിധിച്ചു; വിചിത്ര പുറത്താവൽ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: