scorecardresearch

ഇത് രോഹിത്തും സെവാഗും ഒരുമിച്ചത്; ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു!

India Women vs South Africa Women: ഓപ്പണിങ്ങിൽ ഷഫാലിക്ക് സ്ഥിരത പുലർത്താനാവാതെ വന്നതോടെയാണ് പ്രതികയെ ഇന്ത്യ സ്മൃതി മന്ഥാനയ്ക്കൊപ്പം ഓപ്പണിങ്ങിൽ പരീക്ഷിച്ചത്. അത് വിജയിക്കുകയും ചെയ്തു

India Women vs South Africa Women: ഓപ്പണിങ്ങിൽ ഷഫാലിക്ക് സ്ഥിരത പുലർത്താനാവാതെ വന്നതോടെയാണ് പ്രതികയെ ഇന്ത്യ സ്മൃതി മന്ഥാനയ്ക്കൊപ്പം ഓപ്പണിങ്ങിൽ പരീക്ഷിച്ചത്. അത് വിജയിക്കുകയും ചെയ്തു

author-image
Sports Desk
New Update
Shafali Varma

Photograph: (Source: Indian Cricket Team, Instagram)

ഷഫലി വര്‍മ...ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ 'നെക്‌സ്റ്റ് ബിഗ് തിങ്' എന്ന വിശേഷണവും സ്വന്തമാക്കി കടന്നുവന്നതാരം. 2019ൽ ആണ് ഷഫാലി വർമ ഇന്ത്യ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യൻ ദേശിയ കുപ്പായം ആദ്യമായി അണിയുമ്പോൾ ഷഫാലിയുടെ പ്രായം 15 വയസ്. ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടവും സ്വന്തമാക്കി ഷഫാലി വർമ ബോളർമാരെ പറപറത്തുന്ന ബാറ്റിങ് ശൈലിയുമായി നിറഞ്ഞാടി. രോഹിത്, സെവാഗ് എന്നിവരോടെല്ലാം ഷഫാലിയെ താരതമ്യപ്പെടുത്തിയിരുന്നു ആ സമയങ്ങളിൽ. പക്ഷേ ഷഫാലിയുടെ ഗ്രാഫ് താഴോട്ട് പോകുന്നത് നമ്മൾ കണ്ടു. എന്നാൽ നവി മുംബൈയിലെ നീലക്കടലായ ഗ്യാലറിക്ക് നടുവിൽ നിന്ന് ഷഫാലിയിൽ നിന്ന് വന്ന ഇന്നിങ്സ് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമാവും. 

Advertisment

ഓപ്പണിങ്ങിൽ ഷഫാലിക്ക് സ്ഥിരത പുലർത്താനാവാതെ വന്നതോടെയാണ് പ്രതികയെ ഇന്ത്യ സ്മൃതി മന്ഥാനയ്ക്കൊപ്പം ഓപ്പണിങ്ങിൽ പരീക്ഷിച്ചത്. അത് വിജയിക്കുകയും ചെയ്തു. അതോടെ ഏകദിന ലോകകപ്പ് ടീമിലേക്കും ഷഫാലിയെ പരിഗണിച്ചില്ല. 2025 ഏകദിന ലോകകപ്പിൽ ഇന്ത്യക്കേറ്റ വലിയ തിരിച്ചടിയായിരുന്നു പ്രതികയുടെ പരിക്ക്. അവിടെ ഷഫാലിക്ക് വഴി തെളിഞ്ഞു.

Also Read: തോൽവി അംഗീകരിക്കാനായില്ല; സൂര്യയോട് ക്ഷുഭിതനായി ഗൗതം ഗംഭീർ

സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഷഫാലിക്ക് സ്കോർ ഉയർത്താനായില്ല. എന്നാൽ ഫൈനലിൽ സ്മൃതി മന്ഥാന മടങ്ങിയിട്ടും ഷഫാലി കുലുങ്ങിയില്ല. 78 പന്തിൽ നിന്ന് 87 റൺസ് ആണ് കലാശപ്പോരാട്ടത്തിൽ ഷഫാലി കണ്ടെതിയത്. ഏഴ് ഫോറും രണ്ട് സിക്സും ഷഫാലിയുടെ ബാറ്റിൽ നിന്ന് വന്നു. ഷഫാലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായി അത് മാറി. ഇന്ത്യയുടെ സ്കോർ 166ൽ എത്തിയപ്പോഴാണ് ഷഫാലി മടങ്ങിയത്.

Also Read: 'ഇത് ശരിയാവില്ല'; സഞ്ജുവിനെ വൺഡൗണാക്കിയതിനെ വിമർശിച്ച് ഇർഫാൻ പഠാൻ

Advertisment

ടെസ്റ്റിൽ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി നേടിയ വനിതാ താരമാണ് ഷഫാലി. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരം മിതാലി രാജിന്റെ പകരക്കാരി എന്ന വിശേഷണത്തോടെയാണ് ഷഫാലി ഇന്ത്യൻ ടീമിലേക്ക് എത്തിയത്. രാജ്യന്തര ട്വന്റി20യിൽ 1000 റൺസ് കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഷഫാലി മാറിയിരുന്നു. ഇന്റര്‍ സ്‌റ്റേറ്റ് വുമണ്‍ ടി20യില്‍ 2018-19 സീസണില്‍ പുറത്തെടുത്ത വെടിക്കെട്ട് ഷഫാലിയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. നാഗാലാന്‍ഡിനെതിരെ 56 പന്തില്‍ 128 റണ്‍സാണ് അന്ന് ഷഫാലി അടിച്ചുകൂട്ടിയത്.

Also Read: രോഹിത് ശർമ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലേക്ക്? മുംബൈ ഇന്ത്യൻസിന്റെ പ്രതികരണം

2019ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായിരുന്നു ഷഫാലിയുടെ അരങ്ങേറ്റം. അന്ന് ടി20 പോരാട്ടത്തില്‍ അന്തിമ ഇലവനില്‍ കളിക്കാന്‍ അവസരം കിട്ടിയ ഷഫാലിക്ക് അരങ്ങേറ്റം നടത്തുമ്പോള്‍ 15 വയസും 239 ദിവസവുമാണ് പ്രായം. ഹരിയാനയിലെ റോത്തക് സ്വദേശിയാണ് ഷഫാലി.

ഷഫാലിയുടെ ഇന്നിങ്സിന്റെ ബലത്തിലാണ് ഏകദിന ലോകകപ്പ് ഫൈനലിൽ മുന്നൂറിന് അടുത്തേക്ക് സ്കോർ എത്തിക്കാൻ ഇന്ത്യക്കായത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആണ് ഇന്ത്യ 298 റൺസ് എടുത്തത്. ദീപ്തി ശർമയും അർധ ശതകം കണ്ടെത്തി.

Read More: എന്തിനാണ് ജെമിമ കരഞ്ഞത്? മാനസികാരോഗ്യം തകർന്നിടത്ത് നിന്ന് ഇന്ത്യയുടെ ഹീറോ ആയ അതിജീവനം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: