/indian-express-malayalam/media/media_files/2025/11/03/india-women-cricket-team-world-cup-win-celebration-2025-11-03-12-47-52.jpg)
Source: Indian Cricket Team, Instagram
india Women Cricket Team ODI World Cup Win: വനിതാ ഏകദിന ലോക കിരീടം ചൂടിയ ഹർമൻപ്രീത് കൗറിനും സംഘത്തിനും പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 51 കോടി രൂപയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ലഭിക്കുക. ബിസിസിഐ സെക്രട്ടറി ദേവജിത് സായ്കിയ ആണ് സമ്മാനത്തുക പ്രഖ്യാപിച്ചത്.
"കഴിഞ്ഞ മാസം ഐസിസി ചെയർമാൻ ജയ് ഷാ വനിതകളുടെ സമ്മാനത്തുകയിൽ 300 ശതമാനം വർധനവ് പ്രഖ്യാപിച്ചിരുന്നു. മുൻപ് പ്രൈസ് ഫണ്ട് 3.88 മില്യൺ ഡോളർ ആയിരുന്നു. ഇപ്പോൾ അത് 14 മില്യൺ ഡോളർ ആണ്. അതുകൂടാതെ ബിസിസിഐ ഇന്ത്യയുടെ ലോകകപ്പിലെ മുഴുവൻ സംഘത്തിനും- കളിക്കാർ, പരിശീലകർ, സെലക്ടേഴ്സ്, സപ്പോർട്ട് സ്റ്റാഫ് എന്നിവർക്കെല്ലാമായി 51 കോടി രൂപ പാരിതോഷികമായി നൽകും," വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ബിസിസിഐ സെക്രട്ടറി പറഞ്ഞത് ഇങ്ങനെയായിരുന്നു.
Also Read: ഇത് രോഹിത്തും സെവാഗും ഒരുമിച്ചത്; ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു!
2025 ഏകദിന വനിതാ ലോകകപ്പ് പോരാട്ടത്തിന് മുൻപായി വമ്പൻ സമ്മാനത്തുകയാണ് ഐസിസി പ്രഖ്യാപിച്ചത്. കിരീടം ചൂടിയ ഇന്ത്യക്ക് ലഭിക്കുക 37.3 കോടി രൂപ. 2022ലെ സമ്മാനത്തുകയിൽ നിന്ന് 239 ശതമാനം കൂടുതലാണ് ഇത്, ഓസ്ട്രേലിയക്ക് 11 കോടിയാണ് ലഭിച്ചത്. 2022ൽ ആകെ പ്രൈസ് മണി 29 കോടി രൂപയായിരുന്നു. 2025ൽ ഇത് 116 കോടി രൂപയായി.
Also Read: 146 കോടി നന്ദി; ലോകത്തിന്റെ നെറുകയിൽ ഇന്ത്യ; അഭിമാനമായി പെൺപട
കന്നി കിരീടം ലക്ഷ്യമിട്ട് വന്ന ദക്ഷിണാഫ്രിക്കയെ 52 റൺസിന് ആണ് ഇന്ത്യ വീഴ്ത്തിയത്. ടോസ് ഭാഗ്യം ഒപ്പം നിന്നിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് മേൽ സമ്മർദം ചെലുത്തി കുറഞ്ഞ സ്കോറിൽ ഒതുക്കാനായില്ല.
രണ്ടാമത് ഫീൽഡ് ചെയ്യുന്ന ടീമിന് ഗ്രൗണ്ടിലെ ഈർപ്പത്തിന്റെ സാന്നിധ്യവും തിരിച്ചടിയാവുമെന്ന് വിലയിരുത്തിയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഇന്ത്യൻ ബാറ്റർമാർക്ക് വലിയ വെല്ലുവിളി ഉയർത്താൻ ദക്ഷിണാഫ്രിക്കൻ ബോളർമാർക്കായില്ല. 
Also Read: 'അതിശയിപ്പിക്കുന്ന ജയം'; ഇന്ത്യൻ വനിതകൾക്ക് കയ്യടിച്ച് പ്രധാനമന്ത്രി
ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആണ് 298 റൺസ് സ്കോർ ചെയ്തത്. ലോകകപ്പ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയവർക്കുള്ള മറുപടി ഷഫാലി വർമ നൽകിയതോടെ ഇന്ത്യയുടെ സ്കോറിങ് റേറ്റ് ഉയർന്നു. 87 റൺസ് നേടി ഷഫാലി ഇന്ത്യയുടെ ഇന്നിങ്സിന്റെ നെടുന്തൂണായി. മധ്യനിരയിൽ ദീപ്തി ശർമ്മയുടെ അർധ ശതകവും ഇന്ത്യക്ക് ഗുണം ചെയ്തു.
Read More: എന്തിനാണ് ജെമിമ കരഞ്ഞത്? മാനസികാരോഗ്യം തകർന്നിടത്ത് നിന്ന് ഇന്ത്യയുടെ ഹീറോ ആയ അതിജീവനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us