scorecardresearch

'അതിശയിപ്പിക്കുന്ന ജയം'; ഇന്ത്യൻ വനിതകൾക്ക് കയ്യടിച്ച് പ്രധാനമന്ത്രി

India Women Cricket Team: നവി മുംബൈയിലെ പെയ്ത മഴയേയും ദക്ഷിണാഫ്രിക്കയുടെ കന്നി കിരീടം എന്ന സ്വപ്നത്തേയും തകർത്താണ് ഇന്ത്യൻ വനിതകൾ ചരിത്ര ജയത്തിലെത്തിയത്. മഴയെ തുടർന്ന് രണ്ട് മണക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ച

India Women Cricket Team: നവി മുംബൈയിലെ പെയ്ത മഴയേയും ദക്ഷിണാഫ്രിക്കയുടെ കന്നി കിരീടം എന്ന സ്വപ്നത്തേയും തകർത്താണ് ഇന്ത്യൻ വനിതകൾ ചരിത്ര ജയത്തിലെത്തിയത്. മഴയെ തുടർന്ന് രണ്ട് മണക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ച

author-image
Sports Desk
New Update
India Women Cricket Team and Narendra Modi

Source: Instagram

ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദിന ലോക കിരീടത്തിൽ ഇന്ത്യൻ പെൺപട മുത്തമിട്ടതിന്റെ സന്തോഷത്തിൽ രാജ്യം നിൽക്കുമ്പോൾ ഹർമൻപ്രീതിനും സംഘത്തിനും 146 കോടി ജനങ്ങൾക്കൊപ്പം നിന്ന് കയ്യടിക്കുകയാണ് പ്രധാനമന്ത്രിയും. 

Advertisment

വരും തലമുറയെ കായിക മേഖലയിലേക്ക് ഇന്ത്യൻ വനിതാ ടീമിന്റെ ഈ ജയം ആകർഷിക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ചരിത്ര വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി എക്സിൽ കുറിച്ചത് ഇങ്ങനെ, "അതിശയിപ്പിക്കുന്ന ജയം  ഇന്ത്യൻ വനിതകൾ മികച്ച കഴിവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ടൂർണമെന്റിലുടനീളം അസാധാരണമായ ടീം വർക്കും സ്ഥിരോത്സാഹവുമാണ് കാഴ്ചവെച്ചത്. അതിനെ പ്രശംസിക്കുന്നു. ചരിത്രപരമായ ഈ വിജയ ഭാവി ചാംപ്യന്മാർക്ക് കായികരംഗത്തേക്ക് കടന്നുവരാൻ പ്രചോദനമാകും." 

Also Read: 146 കോടി നന്ദി; ലോകത്തിന്റെ നെറുകയിൽ ഇന്ത്യ; അഭിമാനമായി പെൺപട

Advertisment

നവി മുംബൈയിലെ പെയ്ത മഴയേയും ദക്ഷിണാഫ്രിക്കയുടെ കന്നി കിരീടം എന്ന സ്വപ്നത്തേയും തകർത്താണ് ഇന്ത്യൻ വനിതകൾ ചരിത്ര ജയത്തിലെത്തിയത്. മഴയെ തുടർന്ന് രണ്ട് മണക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ ഓവർ വെട്ടിചുരുക്കിയിരുന്നില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് അധികം വൈകാതെ സ്റ്റാർ ബാറ്റർ സ്മൃതി മന്ഥാനയെ നഷ്ടമായി. എന്നാൽ പ്രതികയ്ക്ക് പകരം ടീമിൽ ഇടം നേടിയ ഷഫാലി വർമ ക്ലാസിക് ബാറ്റിങ്ങുമായി ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടു. 

Also Read: ഇത് രോഹിത്തും സെവാഗും ഒരുമിച്ചത്; ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു!

87 റൺസ് ആണ് ഷഫാലി അടിച്ചെടുത്തത്. അർധ ശതകം നേടി ദീപ്തിയും ഇന്ത്യയുടെ സ്കോർ 300ന് അടുത്തേക്ക് എത്താൻ സഹായിച്ചു. ചെയ്സ് ചെയ്ത് ദക്ഷിണാഫ്രിക്ക ഇറങ്ങിയപ്പോൾ അഞ്ച് വിക്കറ്റും പിഴുത് ദീപ്തി ഓൾറൗണ്ട് മികവ് പുറത്തെടുത്തു. ഷഫാലി തുടരെ രണ്ട് വിക്കറ്റ് വീഴ്ത്തിയതും കളിയുടെ ഗതി ഇന്ത്യക്ക് അനുകൂലമായി തിരിച്ചു. 

Read More: എന്തിനാണ് ജെമിമ കരഞ്ഞത്? മാനസികാരോഗ്യം തകർന്നിടത്ത് നിന്ന് ഇന്ത്യയുടെ ഹീറോ ആയ അതിജീവനം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: