/indian-express-malayalam/media/media_files/2025/10/02/ind-vs-wi-1st-test-cricket-mohammed-siraj-and-bumrah-2025-10-02-14-53-32.jpg)
Photograph: (Source: Indian Cricket Team, Instagram)
IND vs WI 1st Test:അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും കുൽദീപ് യാദവിനും മുൻപിൽ പിടിച്ചു നിൽക്കാനാവാതെ തകർന്ന് വീണ് വെസ്റ്റ് ഇൻഡീസ്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ചായയ്ക്ക് പിരിയുന്നതിന് മുൻപ് തന്നെ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ ചുരുട്ടികെട്ടി. 44.1 ഓവറിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിന് ഓൾഔട്ടായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റന്റെ തീരുമാനം പാടെ തെറ്റി. നാലാമത്തെ ഓവറിൽ ടാഗെനാരിന് ചന്ദർപോളിനെ 11 പന്തിൽ മുഹമ്മദ് സിറാജ് ഡക്കാക്കിയതോടെ വെസ്റ്റ് ഇൻഡീസിന്റെ തകർച്ച ആരംഭിച്ചു. പിന്നെ കൃത്യമായ ഇടവേളകളിലെല്ലാം വിക്കറ്റ് പിഴുത് ഇന്ത്യൻ ബോളർമാർ വെസ്റ്റ് ഇൻഡീസിന്റെ സ്കോർ 200 പിന്നിടുന്നില്ലെന്ന് ഉറപ്പാക്കി.
Also Read: ഇന്ത്യൻ താരങ്ങളുടെ തൂക്കിയടി; 413 റൺസ് ചെയ്സ് ചെയ്ത ഓസ്ട്രേലിയ എയ്ക്ക് കൂറ്റൻ തോൽവി
ആദ്യ രണ്ട് സെഷനുള്ളിൽ തന്നെ വെസ്റ്റ് ഇൻഡീസിന് തകർത്തിട്ട് ആധിപത്യം ഉറപ്പിക്കുകയാണ് ഇന്ത്യ. ഷോട്ട് സെലക്ഷനിൽ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർക്ക് പാടെ പിഴച്ചതോടെ 11 ഓവറിൽ തന്നെ വെസ്റ്റ് ഇൻഡീസിന്റെ നാല് വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി.
Also Read: പാക്കിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകരുത്; വനിതാ ലോകകപ്പ് ടീമിന് ബിസിസിഐ നിർദേശം
ജസ്റ്റിൻ ഗ്രീവ്സും ക്യാപ്റ്റൻ റോസ്റ്റനും ചേർന്ന് വിൻഡീസ് സ്കോർ ഉയർത്താൻ ശ്രമിച്ചു. ഇന്ത്യൻ സ്പിൻ ആക്രമണത്തെ മികച്ച ഫുട്ട് വർക്കോടെ നേരിടാൻ ഗ്രീവ്സിനായി. എന്നാൽ ബുമ്രയിൽ നിന്ന് വന്ന മനോഹരമായ ഒരു യോർക്കറിൽ ഗ്രീവ്സ് വീണു.
View this post on InstagramA post shared by Team india (@indiancricketteam)
Also Read: ഒരു തെറ്റും ചെയ്തില്ല; ബിസിസിഐയോട് ഒരിക്കലും മാപ്പ് പറയില്ല: മൊഹ്സിൻ നഖ്വി
48 പന്തിൽ നിന്ന് 32 റൺസ് എടുത്ത ജസ്റ്റിൻ ഗ്രീവ്സ് ആണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്കോറർ. ഷായ് ഹോപ്പ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൻ 24 റൺസും നേടി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് ആണ് പിഴുതത്. ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും പിഴുതു,
Read More: റാങ്കിങ്ങിൽ സഞ്ജുവിന്റെ തകർപ്പൻ മുന്നേറ്റം; ഗില്ലിനേയും മറികടന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.